Latest News

കുഞ്ഞു വയറില്‍ തലോടി  റെക്കോഡിങ് റൂമില്‍ പേളി; കമന്റുമായി നടി സ്‌നേഹയും ദീപ്തി സതിയും

Malayalilife
കുഞ്ഞു വയറില്‍ തലോടി  റെക്കോഡിങ് റൂമില്‍ പേളി; കമന്റുമായി നടി സ്‌നേഹയും ദീപ്തി സതിയും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ്ബോസിലെത്തി സുഹൃത്തുക്കളായ ഇവര്‍ പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. പേളി മാണി ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഇരുവരുടെ അടുത്തിടെയാണ് ആരാധകരെ അറിയിച്ചത്.ഇതോടെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ ആഘോഷവും തുടങ്ങി. തങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്ത തന്നെയാണ് ഇതെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്.

പിന്നീട് ഗര്‍ഭിണിയായ വിശേഷങ്ങള്‍ പങ്കുവച്ച് പേളി എത്തിയിരുന്നു.ശ്രീനിഷ് തന്നെ ഒരു കുഞ്ഞിനെപോലെയാണ് നോക്കുന്നത് എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പേളി മാണി പറയാറുണ്ട്. അമ്മയാകാന്‍ ഒരുങ്ങുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് പേളി എത്താറുണ്ട്.

പേളി മാണിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്രിയേറ്റീവ് മോഡ് ഓണ്‍, സ്‌പെഷലായി ഒരു കാര്യം വരുന്നുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. അവസാനത്തെ വരിയൊന്ന് എഴുതണേയെന്ന് പേളി പറയുന്നുണ്ട്. ബാക്കിയെല്ലാം തനിക്കറിയാം, ഇച്ചിരി വെള്ളം വേണമെന്നും പേളി പറയുന്നത് വീഡിയോയില്‍ കാണാം. ശ്രിനിഷായിരുന്നു ആദ്യത്തെ കമന്റുമായെത്തിയത്. നിന്റെ ലവ്‌ലി വയര്‍ ഇഷ്ടമായെന്നായിരുന്നു സ്‌നേഹ പറഞ്ഞത്.

ഗര്‍ഭിണിയായിരുന്ന സമയത്ത് സ്‌നേഹ എത്ര സുന്ദരിയായിരുന്നുവെന്നുള്ളത് ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ടെന്നായിരുന്നു പേളിയുടെ മറുപടി. ദീപ്തി സതിയും ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പേളിയുടെ വീഡിയോ വൈറലായി മാറിയത്. അവതരണവും അഭിനയവും മാത്രമല്ല ഗായികയായും താന്‍ തിളങ്ങുമെന്ന് പേളി മാണി നേരത്തെ തെളിയിച്ചിരുന്നു. ഇംഗ്ലീഷ് ഗാനവുമായാണ് താരം നേരത്തെ എത്തിയത്. കുഞ്ഞതിഥിക്കായുള്ള താരാട്ട് പാട്ടുമായാണോ ഇത്തവണത്തെ വരവെന്നായിരുന്നു ആരാധകര്‍ താരത്തോട് ചോദിച്ചിട്ടുള്ളത്. പേളി ചേച്ചിക്ക് കുറച്ച് വെളളം കൊടുക്കാന്‍ അവിടാരുമില്ലേ.. വെളളം കുടിക്കേണ്ടത് നിര്‍ബന്ധമാണേ എന്നൊക്കെ ആരാധകര്‍ കമന്റുമായി എത്തുന്നുണ്ട്.


 

Read more topics: # pearle maney,# with baby,# bumb
pearle maney with baby bumb

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക