തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് മുക്ത. റിമിടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയെ വിവാഹം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2015 ലാണ് മുക്ത വിവാഹിതയായത്. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് താരത്തെ വിവാഹം കഴിച്ചത്.
വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെയാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥിയായി എത്തി. 2016ലാണ് മുക്തയ്ക്ക് മകള്‍ ജനിച്ചത്. കിയാര എന്ന് പേരുള്ള മകളെ കണ്‍മണിയെന്നാണ് ഇവര്‍ വിളിക്കുന്നത്. സിനിമയില്‍ നിന്നും വിട്ട് കുടുംബ ജീവിതത്തിലേക്ക് കടന്ന മുക്ത ഇപ്പോള്‍ കൂടത്തായി എന്ന മിനിസ്‌ക്രീന്‍ പരമ്പരിയിലൂടെ വീണ്ടും സജീവമായിരിക്കയാണ്.
കൂടത്തായി അവസാനിച്ചതിന്റെ വിഷവും ആരാധകരുടെ സ്നേഹത്തെക്കുറിച്ചും പങ്കുവച്ച് മുക്ത എത്തിയിരുന്നു. ഇപ്പോള്‍ തമിഴിയല്‍ ശക്തയായ മറ്റൊരു കഥാപാത്രമായി എത്തുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നു. ബിഗ്സ്‌ക്രീനില്‍ അഭിനയിച്ചതില്‍ നിന്നും വേറിട്ട കഥാപാത്രങ്ങളെയാണ് താരം മിനിസ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. അഭിനയത്തിലേക്ക് വരുമ്പോഴും കുടുംബത്തിന്റെ മുഴുവന്‍ കാര്യങ്ങളിലും മുക്ത ശ്രദ്ധിച്ചിരുന്നു. മകളും ഭര്‍ത്താവുമാണ് അഭിനയത്തിലേക്ക് തിരിച്ച് വരാന്‍ തനിക്ക് സപ്പോര്‍ട്ട് നല്‍കിയതെന്ന് മുക്ത പറഞ്ഞിരുന്നു. കുടുംബത്തിലെ എല്ലാ ആഘോഷങ്ങള്‍ക്കും മുന്നില്‍ നില്‍ക്കുന്ന ആളാണ് മുക്ത.
റിമിടോമിയും മുക്തയും തമ്മില്‍ വലിയ അടുപ്പമാണ് ഉളളത്.പാചകത്തിലും ഫാഷനിലും അഭിനയത്തിലും എല്ലാം മുക്തയും റിമിയും മുന്നിലാണ്. റിമിയ്ക്ക് റിങ്കുടോമിയെ കൂടാതെ ഒരു സഹോദരി കൂടിയുണ്ട്. റീനുവാണ് ആ സോഹദരി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ്. റിമിയുടെ അനുജത്തി റീനുവിന്റെ കുട്ടാപ്പിക്ക് ശേഷം രണ്ടാമതൊരു മകള്‍ കൂടി ജനിച്ച സന്തോഷം മുക്ത പങ്കുവച്ചത്. റിമിയുടെ വീഡിയോകളിലെ സ്ഥിര സാന്നിധ്യമാണ് കുട്ടാപ്പി. ഇപ്പോള്‍ കുഞ്ഞനിയത്തിയെ മുക്തയുടെ കണ്‍മണിക്കുട്ടി മടിയിലിരുത്തി താലോലിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് മുക്ത.