Latest News

ഊണും ഉറക്കവും കളഞ്ഞിട്ടാണ് അവള്‍ ഞങ്ങളെ നോക്കിയത്; മൃദുല വിജയ് യെക്കുറിച്ച് അമ്മയുടെ വാക്കുകള്‍

Malayalilife
ഊണും ഉറക്കവും കളഞ്ഞിട്ടാണ് അവള്‍ ഞങ്ങളെ നോക്കിയത്; മൃദുല വിജയ് യെക്കുറിച്ച് അമ്മയുടെ വാക്കുകള്‍

സിനിമയില്‍ നായിക ആയി പതിനഞ്ചാം വയസില്‍ എത്തിയ ശേഷം സീരിയലില്‍ ചേക്കേറിയ ആളാണ് മൃദുല. ഇപ്പോള്‍ പൂക്കാലം വരവായ് സീരിയലില്‍ സംയുക്ത എന്ന  കഥാപാത്രത്തെയാണ് താരം ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന ഭാര്യയിലെ നായകനും നായികയുമാണ് പൂക്കാലം വരവായിയില്‍ നായികാനായകന്മാരായി എത്തുന്നത്.

പൂക്കാലം വരാവായി സീരിയലില്‍ തുടക്കത്തില്‍ തന്നെ തന്റേടിയാണ് മൃദുല അവതരിപ്പിക്കുന്ന സംയുക്ത. തിരുവനന്തപുരമാണ് മൃദുലയുടെ സ്വദേശം. പാപ്പനംകോട് ദ്വാരകയില്‍ വിജയകുമാറിന്റെയും റാണിയുടെയും മകളാണ് മൃദുല വിജയ്. നിരവധി ഫാന്‍സാണ് താരത്തിന് ഉളളത്. പൂക്കാലം വാരവായയിലെ താരത്തിന്റെ അഭിനയത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. ഇപ്പോള്‍ അടുത്തിടെ രേഖ രതീഷിന്റെ ണ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഉണ്ടായ ഒരു സംഭവം ആണ് ഇപ്പോള്‍ വൈറല്‍ ആയി മാറുന്നത്.

അമ്മ കഴിഞ്ഞാല്‍ തനിക്കേറെ പ്രിയപ്പെട്ടയാളാണ് രേഖ ചേച്ചിയെന്ന് മൃദുല പറയുന്നു. വീട്ടില്‍ വിളിക്കുന്ന പേരായ അമ്മുവെന്ന് തന്നെ വിളിച്ചാല്‍ മതിയെന്നും മൃദുല പറഞ്ഞിരുന്നു. പൂക്കാലം വരവായി എന്ന പരമ്പരയില്‍ അമ്മയും മകളുമായി അഭിനയിച്ച് വരികയാണ് ഇരുവരും. ശ്രീലക്ഷ്മിയെന്നാണ് തന്റെ യഥാര്‍ത്ഥ പേരെന്നും മൃദുല പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മൃദുല പങ്കെടുത്ത മറ്റൊരു എപ്പിസോഡ് കൂടി രേഖ പങ്ക് വച്ചത്.

ഷോയിലേക്ക് മൃദുലയുടെ അച്ഛനും അമ്മയും എത്തിയ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. മൃദുലക്ക് സര്‍പ്രൈസായിട്ടാണ് ഷോയിലേക്ക് അച്ഛനും അമ്മയും എത്തിയതും. മകളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ മൃദുലയുടെ അമ്മ ഇമോഷണല്‍ ആകുന്നുണ്ട്. മുന്‍പെങ്ങോ ഒരു അപകടം നടന്ന സമയത്തെ കുറിച്ച് പറയുമ്പോള്‍ ആണ് അമ്മയുടെ കണ്ണുകള്‍ ഈറന്‍ അണിഞ്ഞത്. ആ സമയത്തു ഊണും ഉറക്കവും കളഞ്ഞിട്ടാണ് മകള്‍ ഞങ്ങളെ നോക്കിയതെന്നും അമ്മ പറയുന്നു. മാത്രമല്ല ദൈവം തന്ന നിധിയാണ് ഞങ്ങള്‍ക്ക് ഈ പൊന്നുമകള്‍ എന്നും ലോകം അറിയട്ടെ എന്നാണ് മൃദുലയുടെ അമ്മ പറഞ്ഞത്.


 

mridula vijay parents reality show

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക