Latest News

ഡിസ്‌ക് കൊളാപ്‌സിന് വേണ്ടിയുള്ള കീഹോള്‍ സര്‍ജറി കഴിഞ്ഞു; 75 ശതമാനത്തോളം വേദന മാറി; ഇനി ഫിസിയോ തെറാപ്പി; മൂന്നാഴ്ച്ച റസ്റ്റ്; ലക്ഷ്മി നായര്‍ സര്‍ജറിയെ തുടര്‍ന്നുള്ള വിശ്രമത്തില്‍

Malayalilife
ഡിസ്‌ക് കൊളാപ്‌സിന് വേണ്ടിയുള്ള കീഹോള്‍ സര്‍ജറി കഴിഞ്ഞു; 75 ശതമാനത്തോളം വേദന മാറി; ഇനി ഫിസിയോ തെറാപ്പി; മൂന്നാഴ്ച്ച റസ്റ്റ്; ലക്ഷ്മി നായര്‍ സര്‍ജറിയെ തുടര്‍ന്നുള്ള വിശ്രമത്തില്‍

വതാരക, പാചകവിദഗ്ദ്ധ എന്നിങ്ങനെ പല റോളുകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് ലക്ഷ്മി നായര്‍. യൂട്യൂബ് ചാനലിലും ആക്ടീവായിട്ടുള്ള ലക്ഷ്മി കൂടുതല്‍ കാര്യങ്ങളും ചാനലിലൂടെയാണ് പറയാറുള്ളത്. താന്‍ ഇപ്പോള്‍ ആശുപത്രിയിലായതിനെ പറ്റി സൂചിപ്പിച്ച് കൊണ്ടാണ് ലക്ഷ്മിപുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. 

യൂട്യൂബിലൂടെ പുതിയതായി പങ്കുവെച്ച വീഡിയോയിലാണ് തനിക്കൊരു സര്‍ജറി വേണ്ടി വന്നിട്ടുണ്ടെന്നും ബാക്കി വിശേഷങ്ങള്‍ എന്താണെന്നും താരം വ്യക്തമാക്കിയത്. 

'ദുബായ് ട്രിപ്പ് കഴിഞ്ഞ് നാട്ടിലെത്തി. ഇനി അടുത്ത പരിപാടി ഓപ്പറേഷനാണ്. ഞാന്‍ നേരത്തെ ഇതിനെ പറ്റി സൂചിപ്പിച്ചിരുന്നു. ആശുപത്രിയിലേക്ക് ഒരുങ്ങി തന്നെ പോവുകയാണ്. ഒരുക്കത്തിനൊന്നും കുറവില്ല. തിരിച്ച് വരുന്നത് ഇങ്ങനെയായിരിക്കില്ലെന്നും പറഞ്ഞാണ് ലക്ഷ്മി വീഡിയോ തുടങ്ങിയത്. ഡിസ്‌ക് കൊളാപ്‌സിന് വേണ്ടിയുള്ള കീഹോള്‍ സര്‍ജറിയാണ് തനിക്ക് ചെയ്യുന്നത്. നേരത്തെ സര്‍ജറിക്കായി ഡേറ്റ് തീരുമാനിച്ചിരുന്നു. ഒറ്റയ്ക്കല്ല പോകുന്നതെന്നും മോളും അനുക്കുട്ടിയുമെല്ലാം കൂടെയുണ്ടെന്നും താരം പറയുന്നു.

സര്‍ജറിയ്ക്ക് പോകുന്നതില്‍ പേടിയുണ്ടോന്ന് ചോദിച്ചാല്‍ ചെറിയ പേടിയുണ്ട്. അത് ഇല്ലാത്തത് പോലെ ജാഡ കാണിച്ച് നടക്കുന്നന്നേയുള്ളൂ. ജനറല്‍ അനസ്‌ത്യേഷ്യയാണ്. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അത്രയും ദിവസം വിശ്രമിക്കാമെന്ന് താനും വിചാരിക്കുന്നതായി ലക്ഷ്മി പറയുന്നു. ആശുപത്രിയിലാണ് എത്തിയതെങ്കിലും അവധി ആഘോഷിക്കാന്‍ ഒരു റിസോര്‍ട്ടില്‍ പോയത് പോലെയാണ് ഇപ്പോള്‍ തോന്നുന്നത്. ഓപ്പറേഷന്റെ തലേ ദിവസം വന്നതിനാല്‍ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. രാത്രി മുതല്‍ ഭക്ഷണം പോലുമില്ലാതെ ഫാസ്റ്റിങ്ങ് എടുക്കേണ്ടതായി വന്നേക്കും. അങ്ങനെ ഇഷ്ടമുള്ള ഭക്ഷണമൊക്കെ കഴിക്കുകയും എപ്പോഴും സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ക്കുന്നു. 

സര്‍ജറിയുടെ ദിവസം പെട്ടെന്ന് മാറ്റി രാത്രി തന്നെ നടത്താമെന്ന് തീരുമാനിച്ചുവെന്നും എന്നാല്‍ പിന്നീട് ആ സമയം മാറ്റി രാവിലത്തേക്ക് ആക്കിയതായിട്ടും താരം പറഞ്ഞു. അങ്ങനെ ആശുപത്രിയിലേക്ക് പോവുന്നതും അതിന് ശേഷം അവിടെ നടന്നതുമായിട്ടുള്ള കാര്യങ്ങളുമൊക്കെയാണ് പുതിയ വീഡിയോയിലൂടെ ലക്ഷ്മി കാണിച്ചിരിക്കുന്നത്. ആശുപത്രിയില്‍ വന്നതിന് ശേഷം ഭക്ഷണം കഴിച്ചും മറ്റുമൊക്കെ ചില്ലിങ്ങാണെന്നും റൂമിന് മുന്നില്‍ ഫുഡ് കൊണ്ട് വരുന്നതൊക്കെ ആദ്യമായി കാണുകയാണെന്നും താരങ്ങള്‍ പറയുന്നു.

മാത്രമല്ല സര്‍ജറിയ്ക്ക് ശേഷമുള്ള തന്റെ അവസ്ഥ എന്താണെന്നും ലക്ഷ്മി സൂചിപ്പിച്ചു. ഇപ്പോള്‍ ഓക്കെയാണ്. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡിലേക്ക് മാറ്റി സഡേഷന് ശേഷം അവര്‍ എന്നെ നടത്തിച്ചു. ടോയ്‌ലെറ്റിലും പോയി. അതിന് ശേഷമാണ് റൂമിലേക്ക് മാറ്റിയത്. 75 ശതമാനത്തോളം വേദന മാറി. മൂന്ന് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്നും പോകാവുന്നതാണ്. ഇനി ഫിസിയോ തെറാപ്പി ചെയ്യാനുണ്ട്. മൂന്നാഴ്ച സൂക്ഷിക്കണം. ദൂരയാത്രകളൊന്നും ഉടനെ പറ്റില്ല. ഒരു ഓപ്പറേഷന്‍ കഴിഞ്ഞ് പോവുന്ന ഫീലിംഗ്‌സൊന്നും എനിക്കില്ല. ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ നിന്നും പോവുന്നത് പോലെയാണ് തോന്നുന്നത്. അത്രയും നല്ല സര്‍വീസ് ലഭിച്ചു. 

എന്തെങ്കിലും അസുഖം വന്നിട്ട് സര്‍ജറി പറഞ്ഞാല്‍ പേടിച്ച് ഇരിക്കരുതെന്ന നിര്‍ദ്ദേശം കൂടി ലക്ഷ്മി മുന്നോട്ട് വെച്ചിരിക്കുകയാണ്. ഈ സര്‍ജറി മൂന്നര മാസം ഞാന്‍ പെന്‍ഡിംഗില്‍ വെച്ച കാര്യമായിരുന്നു. പിന്നെ അങ്ങ് ചെയ്യുകയായിരുന്നു. ആരോഗ്യമുണ്ടെങ്കിലല്ലേ നമുക്ക് കാര്യങ്ങളൊക്കെ ചെയ്യാനായി സാധിക്കുകയുള്ളൂവെന്നും താരം പറയുന്നു.

ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ താന്‍ പല തവണ പോയിട്ടുള്ളതാണെന്നും ജീവന്‍ നഷ്ടമായ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ നേര്‍ന്നും ലക്ഷ്മി കുറിപ്പ് പങ്ക് വച്ചിട്ടുണ്ട്. ഒരു സര്‍ജറിയെ തുടര്‍ന്നുള്ള വിശ്രമത്തിലാണ് ഞാനിപ്പോള്‍. നിലവില്‍ തിരുവനന്തപുരത്തെ വീട്ടിലുണ്ട്. വയനാട്ടിലെ ദുരന്തവാര്‍ത്ത ഏറെ വിഷമിപ്പിക്കുന്നതാണ്. അപകടം നടന്ന ആ പ്രദേശങ്ങളില്‍ പലതവണ ഞാന്‍ പോയിട്ടുള്ളതാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട് എന്നത് കുറച്ചെങ്കിലും ആശ്വാസം പകരുന്ന കാര്യമാണ്. Advertisement ജീവന്‍ നഷ്ടമായ എല്ലാവര്‍ക്കും ആദരാഞ്ജലികള്‍ നേരുന്നു. അവിടത്തെ ജനതയെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനായി വേണ്ടത് നമുക്കെല്ലാവര്‍ക്കും കൂടി ചെയ്യാം...' എന്നുമാണ് ലക്ഷ്മി നായര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

 

lakshmi nair about her surgery

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക