Latest News

അതിസുന്ദരിയായ ഭാര്യ; മൂന്നു മക്കള്‍; അമ്മയെ പോലെ തന്നെ സുന്ദരികള്‍; സീരിയല്‍ നടന്‍ രജേഷ് ഹെബ്ബാറിന്റെ കുടുംബത്തെ പരിചയപ്പെടാം

Malayalilife
അതിസുന്ദരിയായ ഭാര്യ; മൂന്നു മക്കള്‍; അമ്മയെ പോലെ തന്നെ സുന്ദരികള്‍; സീരിയല്‍ നടന്‍ രജേഷ് ഹെബ്ബാറിന്റെ കുടുംബത്തെ പരിചയപ്പെടാം

ലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയല്‍ താരമാണ് നടന്‍ രാജേഷ് ഹെബ്ബാര്‍. അഭിനയത്തില്‍ മാത്രമല്ല ഡബ്ബിംഗ് അടക്കമുള്ള പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട് രാജേഷ്. സീരിയല്‍ രംഗത്ത് സജീവമായ രാജേഷ് ഹെബ്ബാര്‍ ശ്രദ്ധിക്കപ്പെടുന്നതും കൂടുതല്‍ അവതരിപ്പിക്കുന്നതും നെഗറ്റീവ് കഥാപാത്രങ്ങളാണ്. എങ്കിലും ജീവിതത്തില്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ ഫാമിലി മാന്‍ ആണ് രാജേഷ് ഹെബ്ബാര്‍. ഇപ്പോഴിതാ തന്റെ കുടുംബത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് രാജേഷ് ഹെബ്ബാര്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരു സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുകയാണ്. ഇതോടെ അദ്ദേഹത്തിന്റെ അതിസുന്ദരിയായ ഭാര്യയും രണ്ടു പെണ്‍ക്കുട്ടികളടക്കമുള്ള മൂന്നു മക്കളും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.

തന്റെ മുപ്പത്തിയൊന്നാം വിവാഹ വാര്‍ഷികത്തെക്കുറിച്ചുള്ള കുറിപ്പാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. അനിതയാണ് രാജേഷിന്റെ ഭാര്യ. ജനുവരി 17ന് രാജേഷും അനിതയും തമ്മിലുളള വിവാഹത്തിന് മുപ്പത് വയസ് തികഞ്ഞിരിക്കുകയാണ്. ഈ ദിവസം രാജേഷ് ആരാധകരുമായി ആഘോഷിക്കുന്നത് മനോഹരമായൊരു പോസ്റ്റിലൂടെയാണ്. ഭാര്യക്കൊപ്പമുള്ള വിവിധ കാലഘട്ടങ്ങളിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

'അതി ഗംഭീരമായ മുപ്പത് വര്‍ഷങ്ങള്‍... കളിയും ചിരിയും ആവേശവും നിറഞ്ഞ മുപ്പത് വര്‍ഷങ്ങള്‍.. മുഷിച്ചില്‍ തോന്നിയ ഒരു നിമിഷം പോലും ഇല്ല.. നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ നമ്മള്‍ ഒരുപോലെ സ്വീകരിച്ചു. തോളോട് തോള്‍ ചേര്‍ന്ന് എല്ലാ യുദ്ധങ്ങളും നമ്മള്‍ ഒന്നിച്ച് നേരിട്ടു. ശക്തരും കരുതലുള്ളവരുമായ മൂന്ന് പ്രിയപ്പെട്ട മക്കളെ നീ സമ്മാനിച്ചു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇതുപോലെ ഒന്നിച്ച്, നിലയ്ക്കാത്ത സന്തോഷവും ആഹ്ളാദവും പ്രതീക്ഷിച്ചുകൊണ്ട്....'' എന്നായിരുന്നു രാജേഷ് ഹെബ്ബാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. പോസ്റ്റ് വൈറലായി മാറിയതോടെ വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തുകയാണ് സീരിയല്‍ രംഗത്തെ താരങ്ങളും ആരാധകരും.

പ്രണയ വിവാഹമായിരുന്നു രാജേഷിന്റെയും അനിതയുടെതും. വിക്ടോറിയ കോളേജില്‍ ആണ് കിഷോര്‍ പഠിച്ചത്. കിഷോറിന്റെ അനിയത്തിയുടെ കൂടെ മേഴ്‌സി കോളേജിലാണ് അനിത പഠിച്ചത്. കോളേജിലെ വെസ്റ്റേണ്‍ ബാന്‍ഡുമായി മേഴ്സി കോളേജില്‍ പാടാന്‍ പോയപ്പോഴാണ് സ്റ്റേജില്‍ വെച്ച് ആദ്യമായി അനിതയെ കാണുന്നത്. അവിടെ വച്ച് മനസില്‍ മൊട്ടിട്ട പ്രണയം അനിതയാണ് തുറന്നു പറഞ്ഞത്. ഇപ്പോള്‍ രണ്ട് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് രാജേഷും അനിതയും.

മനസിനക്കരെ എന്ന സിനിമയിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം. 2002 മുതല്‍ സീരിയല്‍ രംഗത്ത് സജീവമാണ്. ഓട്ടോഗ്രാഫ്, ദേവീമാഹാത്മ്യം, കുടംബയോഗം, നിറക്കൂട്ട്, നിറപ്പകിട്ട്, ഭാര്യ, കൂട്ടത്തായി തുടങ്ങിയ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്.

k rajeshhebbar family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES