Latest News

നാമം ജപിക്കുന്ന വീട് സീരിയലിൽ നിന്നും ജീവനും കൊണ്ട് ഓടിയതാണ്; സീരിയലിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ദീപ ജയൻ

Malayalilife
നാമം ജപിക്കുന്ന വീട് സീരിയലിൽ നിന്നും ജീവനും കൊണ്ട് ഓടിയതാണ്; സീരിയലിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞ്  ദീപ ജയൻ

ലയാളി സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ദീപ ജയന്‍. മലയാളം മിനിസ്‌ക്രീനിലെ എക്കാലത്തെ സൂപ്പര്‍ ഹിറ്റ് സീരിയലുകളില്‍ ഒന്നായ സ്ത്രീധനത്തിലെ പ്രേമയെ ഓര്‍മ്മയില്ലാത്ത മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിരളമായിരിക്കും. പൊതുവേ നായികമാരെക്കാളും മിനിസ്‌ക്രീനില്‍ ശ്രദ്ധ നേടുന്നതും ഓര്‍മ്മിക്കപ്പെടുന്നതും വില്ലത്തിമാര്‍ ആയിരിക്കും. പാലാട്ട് സേതുലക്ഷ്മിയുടെ ഏകമകളായ അഹങ്കാരിയും തന്റേടിയുമായ പ്രേമയെ ദീപ അതിമനോഹരമായിട്ടാണ് സ്‌ക്രീനില്‍ അവതരിപ്പിച്ചത്. 

കിരണ്‍ ടിവിയില്‍ ആങ്കറായി കരിയര്‍ തുടങ്ങിയ ദീപ ഇപ്പോള്‍ അഭിനയത്തിലാണ് തിളങ്ങുന്നത്. മലയാളത്തില്‍ നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരം പിന്നീട് അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു. തമിഴകത്തിന്റെ പ്രിയ നായികയായി മാറിയ ദീപ നാമം ജപിക്കുന്ന വീട് എന്ന സീരിയലിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയും ചെയ്തു. മികച്ച അഭിപ്രായത്തോട് ആണ് നാമം ജപിക്കുന്ന വീട് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്.   നന്ദന എന്ന കഥാപാത്രത്തെയാണ് ദീപ അവതരിപ്പിച്ചു കൊണ്ടിരുന്നത്.

നടൻ മനോജ് കുമാർ, ലാവണ്യ നായർ എന്നിവരുടെ മകളായിട്ടാണ് ദീപ ജയൻ സ്‌ക്രീനിൽ നിറഞ്ഞത്. പരമ്പരയിൽ സ്വാതി നിത്യാനന്ദും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. സാനിയ ബാബു, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജേഷ് മനോഹർ ആണ് പരമ്പരയുടെ തിരക്കഥാകൃത്ത്.പരമ്പരയിൽ നന്ദനയുടെ വിവാഹ എപ്പിസോഡ് വീഡിയോ സോഷ്യൽ മീഡിയ വഴി ഏറെ വൈറലായിരുന്നു. ദീപയുടെ വിവാഹമാണോ നടന്നതെന്ന സംശയവും ആരാധകർ പങ്കുവച്ചിരുന്നു. എന്നാൽ പിന്നീടാണ് ശരത്തിന്റെയും നന്ദനയുടെയും വിവാഹമാണ് നടന്നതെന്ന് ചാനൽ പുറത്തുവിട്ട കുറിപ്പിലൂടെ പ്രേക്ഷകർ മനസിലാക്കിയത്. നടൻ സുർജിത്താണ് ദീപയുടെ നായകനായി എത്തിയത്.

പരമ്പരയിലെ വിവാഹത്തിനുശേഷമുള്ള കുറച്ചു എപ്പിസോഡുകൾ മാത്രമാണ് ദീപ നന്ദനയായി എത്തിയത്.  അതിനു ശേഷം  ദീപയായി എത്തുന്നത് മറ്റൊരു നടിയാണ്. അപ്പോൾ മുതൽ ചാനൽ പുറത്തുവിടുന്ന പ്രമോ വീഡിയോകളിലൂടെ ദീപ എന്താണ് പിന്മാറിയതെന്ന ചോദ്യം ആരാധകർ ഉയർത്തിയിരുന്നു.എപ്പിസോഡ് പ്രമോവീഡിയോകളിലെ കമന്റ് ബോക്സുകളിൽ തങ്ങളുടെ സംശയത്തിന് മറുപടി കിട്ടാഞ്ഞതുകൊണ്ടാകാം, ദീപയുടെ സോഷ്യൽ മീഡിയ പേജിലൂടെയും ആരാധകർ തങ്ങളുടെ നിരാശ അറിയിച്ചു. ആദ്യം 
പ്രതികരിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞദിവസം ദീപ നൽകിയ മറുപടി ഇപ്പോൾ വൈറലാണ്.

നാമം ജപിക്കുന്ന വീട് ഒഴിവാക്കി അല്ലേ ? എന്താണ് സംഭവിച്ചത്. ഞങ്ങൾക്ക് അവിടെ മിസ് ചെയ്യുന്നു എന്ന ഒരു ആരാധകന്റെ കമന്റിനാണ് ദീപ പ്രതികരിച്ചത്. 'ഞാനായിട്ട് ഇറങ്ങിയതാണ്. വർക്ക് കംഫർട്ട് അല്ല ഒട്ടും. ജീവനും കൊണ്ടോടിയതാണ് ഞാൻ', എന്നാണ് ആരാധകരുടെ സംശയത്തിന് ദീപ നൽകുന്ന മറുപടി

deepa jayan about quiting from naamam japikunna veedu serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക