ഇതാണ് എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍; മകള്‍ അവന്തികയെ ആദ്യമായി പരിചയപ്പെടുത്തി നടി ചിപ്പി

Malayalilife
ഇതാണ് എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍; മകള്‍ അവന്തികയെ ആദ്യമായി പരിചയപ്പെടുത്തി നടി ചിപ്പി

ലയാളസിനിമിലെ അനിയത്തിക്കുട്ടിയാണ് നടി ചിപ്പി. നിറഞ്ഞ ചിരിയുളള പാവാടക്കാരി പെണ്‍ക്കുട്ടിയായിട്ടാണ് ചിപ്പിയെ ഇന്നും സിനിമാപ്രേമികള്‍ ഓര്‍ക്കുന്നത്. വ്യക്തിത്വത്തില്‍ കാണിക്കുന്ന വ്യത്യസ്ഥത തന്നെയാണ് അഭിനയത്തിലും ഈ നടി പ്രേക്ഷകര്‍ക്ക് കാണിക്കുന്നത്. മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച ചിപ്പി ഇന്ന് മിനിസ്‌ക്രീനിന്റെ സ്വന്തം നായികയാണ്. സ്വന്തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി പരമ്പരകളില്‍ ചിപ്പി നിറ സാന്നിധ്യമായിട്ടുണ്ട്.

ഏറ്റവും ഒടുവിലായി സാന്ത്വനം പരമ്പരയില്‍ പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി എത്തുന്നത്. അനിയന്മാര്‍ക്ക് സ്നേഹമുളള ഏട്ടത്തിയമ്മയായ ശ്രീദേവിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കുടുംബ ബന്ധങ്ങളുടെ തീവ്രതയും കഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ ഒരു കുടുബ പരമ്പര കൂടിയാണ് സാന്ത്വനം. ഇപ്പോള്‍ സാന്ത്വനം പരമ്പരയുടെ സെറ്റില്‍ നിന്നും ഉള്ള ചില ചിത്രങ്ങള്‍ ആണ് ചിപ്പി സോഷ്യല്‍ മീഡിയ വഴി പങ്കിട്ടിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം അല്ലാതിരുന്ന ചിപ്പി എന്നാല്‍ ഇപ്പോള്‍ സീരിയല്‍ വിശേഷങ്ങള്‍ പങ്ക് വച്ചുകൊണ്ട് എത്താറുണ്ട്. മകള്‍ക്ക് ഒപ്പം സീരിയലില്‍ പ്രവര്‍ത്തിക്കുന്ന പ്രിയപെട്ടവരെയും ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് ചിപ്പി ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് മകള്‍ അവന്തികയെയും ചിപ്പി പ്രേക്ഷകരെ പരിചയപെടുത്തിയത്.

പാഥേയത്തില്‍ മമ്മൂട്ടിയുടെ മകള്‍ ഹരിത മേനോന്‍ ആയിട്ടാണ് ചലച്ചിത്രരംഗത്ത് ചിപ്പി എത്തുന്നത്. നിരവധി അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും  നേടിയിട്ടുണ്ട്. 2001 ല്‍ ആണ് ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത്തുമായി ചിപ്പി വിവാഹിതയാകുന്നത്. അവന്തികയാണ് ഇരുവരുടെയും മകള്‍.

ഇതാണ് എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍; മകള്‍ അവന്തികയെ ആദ്യമായി പരിചയപ്പെടുത്തി നടി ചിപ്പി

മലയാളസിനിമിലെ അനിയത്തിക്കുട്ടിയാണ് നടി ചിപ്പി. നിറഞ്ഞ ചിരിയുളള പാവാടക്കാരി പെണ്‍ക്കുട്ടിയായിട്ടാണ് ചിപ്പിയെ ഇന്നും സിനിമാപ്രേമികള്‍ ഓര്‍ക്കുന്നത്. വ്യക്തിത്വത്തില്‍ കാണിക്കുന്ന വ്യത്യസ്ഥത തന്നെയാണ് അഭിനയത്തിലും ഈ നടി പ്രേക്ഷകര്‍ക്ക് കാണിക്കുന്നത്. മലയാളചലച്ചിത്രരംഗത്ത് നായികയായും സഹനടിയായും ശോഭിച്ച ചിപ്പി ഇന്ന് മിനിസ്‌ക്രീനിന്റെ സ്വന്തം നായികയാണ്. സ്വന്തം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി പരമ്പരകളില്‍ ചിപ്പി നിറ സാന്നിധ്യമായിട്ടുണ്ട്.

ഏറ്റവും ഒടുവിലായി സാന്ത്വനം പരമ്പരയില്‍ പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രമായിട്ടാണ് ചിപ്പി എത്തുന്നത്. അനിയന്മാര്‍ക്ക് സ്നേഹമുളള ഏട്ടത്തിയമ്മയായ ശ്രീദേവിയെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കുടുംബ ബന്ധങ്ങളുടെ തീവ്രതയും കഷ്ടങ്ങളും പിണക്കങ്ങളും പ്രണയവും തുടങ്ങി എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ ഒരു കുടുബ പരമ്പര കൂടിയാണ് സാന്ത്വനം. ഇപ്പോള്‍ സാന്ത്വനം പരമ്പരയുടെ സെറ്റില്‍ നിന്നും ഉള്ള ചില ചിത്രങ്ങള്‍ ആണ് ചിപ്പി സോഷ്യല്‍ മീഡിയ വഴി പങ്കിട്ടിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ അത്ര സജീവം അല്ലാതിരുന്ന ചിപ്പി എന്നാല്‍ ഇപ്പോള്‍ സീരിയല്‍ വിശേഷങ്ങള്‍ പങ്ക് വച്ചുകൊണ്ട് എത്താറുണ്ട്. മകള്‍ക്ക് ഒപ്പം സീരിയലില്‍ പ്രവര്‍ത്തിക്കുന്ന പ്രിയപെട്ടവരെയും ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് ചിപ്പി ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍ എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ടാണ് മകള്‍ അവന്തികയെയും ചിപ്പി പ്രേക്ഷകരെ പരിചയപെടുത്തിയത്.

പാഥേയത്തില്‍ മമ്മൂട്ടിയുടെ മകള്‍ ഹരിത മേനോന്‍ ആയിട്ടാണ് ചലച്ചിത്രരംഗത്ത് ചിപ്പി എത്തുന്നത്. നിരവധി അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും  നേടിയിട്ടുണ്ട്. 2001 ല്‍ ആണ് ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത്തുമായി ചിപ്പി വിവാഹിതയാകുന്നത്. അവന്തികയാണ് ഇരുവരുടെയും മകള്‍.

chippy shares a picture from santhwanam shooting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES