ചലച്ചിത്ര സംവിധായകനും അഭിനേതാവും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായും എല്ലാം സുപരിചിതനാണ് രഞ്ജി പണിക്കര്‍. ഇടക്കാലത്ത് സിനിമാ അഭിനയത്തിലേക്ക് എത്തിയ രഞ്ജി മലയാളികള്‍ക്ക് സമ്മാനിച്ചത് മലയാള സിനിമയിലെ അച്ഛന്‍ വേഷങ്ങളുടെ വേറിട്ട അവതരണമായിരുന്നു. നായകന്റെയോ നായികയുടെയോ അച്ഛന്‍ വേഷത്തില്‍ താരം തകര്‍ത്തിരുന്നു. പ്രേമം, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം അതിരന്‍, ഓം ശാന്തി ഓശാനോ തുടങ്ങിയ ചിത്രങ്ങളിലെ വേറിട്ട പ്രകടനത്തിലൂടെ രഞ്ജിപണിക്കര്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ താരം സീരിയലിലേക്കും എത്തുകയാണ്. ഇന്ദുലേഖ എന്ന പരമ്പരയിലൂടെയാണ് രഞ്ജിയുടെ ടെലിവിഷന്‍ എന്‍ട്രി. സിനിമയിലെ പോലെ അച്ഛന്‍ കഥാപാത്രമായിട്ടാണ് താരത്തിന്റെ വരവ്.
ഒരുപാട് സന്തോഷം ഉണ്ട് എന്നാണ് ടെലിവിഷന്‍ എന്‍ട്രിയെക്കുറിച്ചുള്ള രഞ്ജിയുടെ ആദ്യപ്രതികരണം. സിനിമയിലും ടിവിയിലും അഭിനയിക്കുന്നതിലെ വ്യത്യാസത്തെക്കുറിച്ച് സംസാരിച്ച താരം തനിക്ക് ഇത് രണ്ടും ഒരേ പോലെയാണ് എന്നും വ്യക്തമാക്കി. അഭിനയം എല്ലാ ഇടത്തും ഒരേപോലെയാണ്. അത് സംപ്രേക്ഷണം ചെയ്യുന്ന മാധ്യമത്തിന് മാത്രമാണ് വ്യത്യാസം ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമനാഥന്‍ എന്ന കഥാപാത്രത്തെയാണ് രഞ്ജി പണിക്കര്‍ ആദ്യ പരമ്പരയില്‍ അവതരിപ്പിക്കുന്നത്. നായികയായ ഇന്ദുലേഖയുടെ അച്ഛന്‍ കഥാപാത്രമാണ് രാമനാഥന്‍. ഒക്ടോബര്‍ അഞ്ചുമുതല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 7 30 ആണ് പരമ്പരയുടെ സംപ്രേക്ഷണ സമയം. നായിക നായകന്‍ ഫെയിം മാളവിക കൃഷ്ണദാസ് ആണ് കേന്ദ്ര കഥാപാത്രത്തെ പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ഉമാ നായര്‍, ബാലു മേനോന്‍ എന്നിവരും പ്രധാന വേഷത്തില്‍ പരമ്പരയില്‍ എത്തുന്നുണ്ട്