Latest News

ഇങ്ങോട്ട് വരുന്നതിന് തൊട്ട് മുൻപ് വരെ തലയണക്കിടയിൽ കത്തിയും വാതിലിന് പിന്നിൽ ഗ്യാസ് കുറ്റിയും വെച്ചാണ് കിടന്നുറങ്ങിയിരുന്നത്; സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ കുറിച്ച് സായ് വിഷ്ണു

Malayalilife
ഇങ്ങോട്ട് വരുന്നതിന് തൊട്ട് മുൻപ് വരെ തലയണക്കിടയിൽ കത്തിയും വാതിലിന് പിന്നിൽ ഗ്യാസ് കുറ്റിയും വെച്ചാണ് കിടന്നുറങ്ങിയിരുന്നത്; സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തെ കുറിച്ച് സായ് വിഷ്ണു

ബിഗ് ബോസ് സീസൺ 3ൽ നിരവധി സർപ്രൈസുകളാണ് ആരാധകരെ കാത്തിരിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളാണ് ഷോയിൽ മത്സരാത്ഥിയായി എത്തിയതും. അത്തരത്തിൽ ഏവർക്കും ഒരു പുതുമുഖ താരമാണ് സായ് വിഷ്ണു. എന്നാൽ ഇപ്പോൾ തന്റെ വീട് എന്നുള്ള സ്വപ്നത്തെ കുറിച്ച് തുറന്ന് പറയുകയാണ് സായ് വിഷ്ണു.  സായ് തന്റെ വീടിനെ കുറിച്ച് വീക്കിലി ടാസ്ക്കിന്റെ ഭാഗമായിട്ടാണ്  സംസാരിച്ചത്. 

ജനിച്ചിട്ട് ഇന്നുവരെ സമാധാനമായി ഉറങ്ങിയ ഒരു ദിവസമില്ലെന്ന് പറഞ്ഞ് കൊണ്ടാണ് തന്റെ വീടിനെ കുറിച്ചും വീടിനെ കുറിച്ച് മനസ്സിലുള്ള സങ്കൽപ്പത്തെപ്പറ്റിയും സായ് വിഷ്ണു പറഞ്ഞ് തുടങ്ങിയത്. ഇങ്ങോട്ട് വരുന്നതിന് തൊട്ട് മുൻപ് വരെ തലയണക്കിടയിൽ കത്തിയും വാതിലിന് പിന്നിൽ ഗ്യാസ് കുറ്റിയും വെച്ചാണ് കിടന്നുറങ്ങിയിരുന്നത്. വീട്ടിൽ അമ്മയും അനിയത്തിയും ഉണ്ട്. വീടിന് പുറത്ത് ഷെഡ് പോലൊരു ചെറിയ ബാത്ത് റൂമാണ്. അമ്മയും അനിയത്തിയും കുളിക്കുന്നതിന് തൊട്ട് മുൻപ് ചുറ്റിലും പോയി നോക്കാറുണ്ട്. വീട് ഉണ്ടെങ്കിലും പണി ഇതുവരെ പൂർത്തിയായിട്ടില്ല. ഇന്നത്തെ കാലത്തുള്ള വീടുകളെ പോലെ സൗകര്യമൊന്നുമില്ലെന്നും സായ് പറയുന്നു.

തനിക്ക് ഇവിടെ കിട്ടുന്ന സുഖസൗകര്യങ്ങളൊന്നും അവിടെയില്ല. വീട്ടിൽ ടിവിയില്ല. അതിനാൽ തന്നെ ഇതൊന്നും അമ്മയും അച്ഛനും കാണുണ്ടാകില്ല. അനിയത്തി കാണുമായിരിക്കും. അനിയത്തി ഫുൾ എപ്ലസ് വാങ്ങിയപ്പോൾ ഫോൺ വാങ്ങി കൊടുത്തിരുന്നു. അതിലൂടെ കാണുമായിരിക്കും. തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് വലിയൊരു ബംഗ്ലാവ് വയ്ക്കണം എന്നത്. പുത്തൻ ചിറ എന്നാണ് വീടിന്റെ പേര്. എല്ലാവരും കളിയാക്കി പുത്തൻ ചിറ പാലസ് എന്നാണ് വിളിക്കുന്നതെന്നും സായ് ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

ഇല്ലായ്മകളാണ് ഞങ്ങളുടെ സന്തോഷം. ടിവി ഇല്ലാത്തത് കൊണ്ട് വീട്ടുകാരുമായി ചേർന്ന് കൂടുതൽ സംസാരിക്കാറുണ്ട്. അതുപോല തന്നെ എല്ലാവരും ഒന്നിച്ച് ചേർന്നാണ് ഭക്ഷണം ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് ഇവിടെയും അടുക്കളയുടെ അടുത്തു നിന്ന് മാറാത്തത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് താനൊരു സിനിമാ നടനാവുക എന്നത്. അത് താൻ ആകുമെന്നും വലിയ വീട് വെയ്ക്കുമെന്നും സായ് പറയുന്നു. തങ്ങളെല്ലാവരും വീടിന്റെ പാലുകാച്ചലിന് വരുമെന്ന് മറ്റുള്ള മത്സരാർഥികൾ പറയുന്നു.

Bigg boss fame Sai vishnu words about her dream home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക