ഇതില്‍ ഒരാള്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് അനുഭവിക്കുന്ന ആട്ടും തുപ്പും അവഗണനയും ഒന്നും ഉണ്ടാകില്ലായിരുന്നു: ആദിത്യൻ ജയൻ

Malayalilife
ഇതില്‍ ഒരാള്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് അനുഭവിക്കുന്ന ആട്ടും തുപ്പും അവഗണനയും ഒന്നും ഉണ്ടാകില്ലായിരുന്നു: ആദിത്യൻ ജയൻ

സിനിമ സീരിയൽ താരങ്ങളായ അമ്പിളിയെയും  ആദിത്യനെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതമാണ്.  ഇരുവരുടെയും  വിവാഹവും  കുഞ്ഞിന്റെ ജനനവും  എല്ലാം തന്നെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സോഷ്യൽ മീഡിയയിൽ  ഏറെ സജീവ ഇരുവരും തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.  സീതാ സീരിയലില്‍ ഭാര്യഭര്‍ത്താക്കന്മാരായി ഇരുവരും  അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്  ആദിത്യൻ അമ്പിളിയെ ജീവിതസഖിയാക്കിയത് . ഇക്കഴിഞ്ഞ നവംബറിലാണ് ഇവരുടെ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. തുടര്‍ന്ന് മകന്‍ അര്‍ജുന്റെ ചിത്രങ്ങള്‍ ആദിത്യന്‍ ജയന്‍ പങ്കുവെച്ചിരുന്നു. ആദിത്യൻ ജയൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന മിക്ക പോസ്റ്റുകളും വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ അത്തരത്തിൽ താരം പങ്കുവച്ച ഒരു പോസ്റ്റ് ആണ് വീണ്ടും വൈറലായി മാറുന്നത്.

വല്യച്ഛന്‍  ജയനെക്കുറിച്ചും തന്റെ പിതാവിനെക്കുറിച്ചും മനസ് തുറന്നുകൊണ്ടാണ് ആദിത്യന്‍ ഫേസ്ബുക്കിലൂടെ കുറിപ്പ്  പങ്കുവച്ചിരിക്കുന്നത് ‘എന്റെ അച്ഛനും വല്യച്ഛനും. ഇന്നും ഓര്‍ക്കുമ്പോള്‍ ഒരു വേദന തന്നെയാ. ഇതില്‍ ഒരാള്‍ ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ ഇന്ന് അനുഭവിക്കുന്ന ആട്ടും തുപ്പും അവഗണനയും ഒന്നും ഉണ്ടാകില്ലായിരുന്നു.

ചില നേരത്ത് ചിലര്‍ കാണിക്കുന്നത് കാണുമ്പോള്‍ വിഷമം അല്ല സഹതാപം ആണ് തോന്നുന്നത്. പറഞ്ഞിട്ട് കാര്യമില്ല. അനുഭവിക്കേണ്ടത് അനുഭവിച്ചേ മതിയാകൂ. രണ്ടുപേരുടെയും ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ വടക്കുംനാഥാ. ഒരു കാര്യം ഉണ്ട് കേട്ടോ ഇവരുടെ കൂട്ട് ഉളളതുകൊണ്ടാകും പല കളികള്‍ കളിച്ചിട്ടും ഒന്നും സംഭവിക്കാതെ നില്‍ക്കുന്നത്. 

Adityan Jayan facebook post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES