Latest News

നെഗറ്റിവിറ്റിയെ ജീവിതത്തിലേക്കെടുക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ; എന്നാൽ നിവൃത്തി കെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്; സൈബർ ബുള്ളിയിങ് തനിക്കും നേരിട്ടിട്ടുണ്ട് എന്ന് പറഞ്ഞ് സ്വാസിക

Malayalilife
നെഗറ്റിവിറ്റിയെ ജീവിതത്തിലേക്കെടുക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ; എന്നാൽ നിവൃത്തി കെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്; സൈബർ ബുള്ളിയിങ്  തനിക്കും നേരിട്ടിട്ടുണ്ട് എന്ന്  പറഞ്ഞ് സ്വാസിക

ന്ദ്രന്റെ സീതയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല. അത്രയ്ക്കും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ രണ്ട് കഥാപാത്രങ്ങളായിരുന്നു സീത സീരിയലിലെ ഇന്ദ്രനും ഇന്ദ്രന്റെ സ്വന്തം സീതയും. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സീതയാണ് അതിന് വഴിയൊരിക്കിയത്. എന്തെന്നാല്‍ പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സ്വാസിക എന്ന സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയില്‍ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവുണ്ട് തനിക്കെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയതോടെയാണ് പൂജ വിജയന്‍ സ്വാസിക എന്ന് പേരുമാറ്റുന്നത്. സിനിമയിലും സീരിയലിലുമായി ഒരുപോലെ നിറഞ്ഞുനില്‍ക്കുകയാണ് സ്വാസികയിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ തനിക്കും സൈബർ ബുള്ളിയിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് സ്വാസിക ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

ചില സമയങ്ങളിൽ നമ്മുടെ ക്ഷമയെ പരീക്ഷിക്കുന്ന തരത്തിലുള്ള സൈബർ ബുള്ളിയിങ് ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്. മിക്കപ്പോഴും അതിനെയൊക്കെ അവഗണിക്കാറാണ് പതിവ്. എന്നാൽ നിവൃത്തികെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു. ‘ സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ് ഞാൻ. എനിക്ക് മാത്രമല്ല. ഇവിടെ ഇടപെടുന്ന ഏതൊരു വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ഇവയെല്ലാം. അതിൽ സ്ത്രീകളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. പ്രേക്ഷകരുമായി ഇടപെടാനുള്ള എന്റെ പ്രധാന ടൂളാണ് സോഷ്യൽമീഡിയ. അതിന്റെ പ്രധാനഗുണം എന്താണെന്നുവച്ചാൽ വിമർശനമായാലും അഭിനന്ദനമായാലും നമുക്ക് വളരെ പെട്ടെന്ന് തന്നെ ഫീഡ്ബാക്ക് ലഭിക്കും.
        
നെഗറ്റിവിറ്റിയെ ജീവിതത്തിലേക്കെടുക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. എന്നാൽ നിവൃത്തി കെട്ടപ്പോൾ ഒന്നുരണ്ടു വട്ടം പ്രതികരിച്ചിട്ടുണ്ട്. പരാതി നൽകിയിട്ടുണ്ട്. അതെല്ലാം എന്റെ അപ്പോഴത്തെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കും. സൈബർ ബുള്ളിയിങ് നടത്തുന്ന സ്ത്രീകളുമുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാൻ സർക്കാർ തലത്തിൽ നടപടിയെടുക്കണം. ഇനിയുള്ള കാലഘട്ടത്തിൽ പരസ്പര ബഹുമാനത്തോടെ ജീവിക്കാൻ കുട്ടിക്കാലം മുതൽ കൗൺസിലിങ് നൽകേണ്ടി വരുമെന്നാണ് തോന്നുന്നത്.

സീരിയലിൽ നിന്ന് സിനിമയിലെത്തുന്നവർ വിവേചനം നേരിടേണ്ടി വരാറുണ്ടെന്നും തുടക്കത്തിൽ ചെറിയ മാനസിക വിഷമം ഉണ്ടായിരുന്നെങ്കിലും അർഹിക്കുന്ന അവഗണനയോടെ അത് തള്ളിക്കളയാൻ കഴിഞ്ഞിരുന്നന്നും സ്വാസിക പറഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഈ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. സീരിയൽ കണ്ട് എന്നെ സിനിമയിലേക്ക് ക്ഷണിച്ചവരുമുണ്ട്. ഞാൻ സീരിയലിൽ നിന്ന് വന്നതാണന്ന വേർതിരിവോടെ പിന്നീട് ആരും എന്നോട് പെരുമാറിയിട്ടില്ല എന്നും  സാസിക പറഞ്ഞു.


 

Actress swasika words about cyber bulling

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക