Latest News

എന്റെ അച്ഛൻ സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു; നടി സബിറ്റ ജോർജിന്റെ പിതാവ് അന്തരിച്ചു

Malayalilife
എന്റെ അച്ഛൻ സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു; നടി സബിറ്റ ജോർജിന്റെ പിതാവ് അന്തരിച്ചു

ക്കപ്പഴം എന്ന പരമ്പരയിലൂടെ ഏവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് സബിറ്റ ജോർജ്ജ്. ലളിത എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിക്കുന്നത്. താരം സോഷ്യൽ മീഡിയകളിലും എല്ലാം തന്നെ സജീവമാണ്. എന്നാൽ ഇപ്പോൾ  അച്ഛന്റെ മരണ വാർത്ത പങ്കുവെച്ച് സബീറ്റ കുറിച്ചത് ഇങ്ങനെയാണ്.

 എന്റെ അച്ഛൻ എന്റെ ഏറ്റവും വലിയ ആശ്രയം. അദ്ദേഹം അദ്ദേഹത്തിന്റെ സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു. അവിടെ വെച്ച് എന്റെ മകൻ മാക്‌സിനെ കാണാൻ സാധിക്കും എന്നതിനാൽ അദ്ദേഹം സന്തുഷ്ടനാണെന്ന് എനിക്കറിയാം. മുത്തച്ഛനും ചെറുമകനും അവിടെ ഒരുമിച്ചായിരുന്ന് സന്തോഷിക്കും. നിങ്ങളെ രണ്ടുപേരെ ഞാൻ അവിടെ വന്ന് കണ്ടുമുട്ടും വരെ എനിക്ക് സംരക്ഷണമായി നിങ്ങൾ ഉണ്ടാകും എന്നെനിക്ക് അറിയാം ചക്കപ്പഴം സീരിയലിലെ നായിക അശ്വതി ശ്രീകാന്ത് അടക്കമുള്ളവർ സബീറ്റയുടെ പിതാവ് ആദരാഞ്ജലികൾ നേർന്നു. കൊവിഡ് ബാധിച്ചതിന് ശേഷമുള്ള അവശതകൾ കൂടിയപ്പോഴാണ് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായി സബീറ്റ കുറിച്ചിരുന്നു.

അമേരിക്കൻ അംഗത്വമുള്ള വ്യക്തിയാണ് സബീറ്റ.  സബീറ്റ വിവാഹമോചനം പത്ത് വർഷം മുൻപ് നേടി. രണ്ട് മക്കളാണ് സബീറ്റയ്ക്കുള്ളത്. ഇതിൽ മൂത്തയാളായ മാക്സ് 2017ൽ മരിച്ചു. സാഷ എന്നൊരു മകൾ കൂടിയുണ്ട് സബീറ്റയ്ക്ക്. മകൾ അമേരിക്കയിലാണ് പഠിക്കുന്നത്. 

Actress sabitta george father passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES