വാനമ്പാടിയിലെ രുഗ്മിണി ഇനി മണിമം​ഗലത്ത് മഹിളാമണി; സന്തോഷ വാർത്ത ഏറ്റെടുത്ത് മിനിസ്ക്രീൻ ആരാധകർ

Malayalilife
വാനമ്പാടിയിലെ രുഗ്മിണി ഇനി  മണിമം​ഗലത്ത് മഹിളാമണി; സന്തോഷ വാർത്ത  ഏറ്റെടുത്ത് മിനിസ്ക്രീൻ ആരാധകർ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നായിരുന്നു വാനമ്പാടി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന പരമ്പര ക്ലൈമാക്സിൽ എത്തി എന്ന് പറഞ്ഞപ്പോൾ തന്നെ പ്രേക്ഷകരുടെ നിരാശ സോഷ്യൽ മീഡിയയിൽ മുഴുവൻ കാണാൻ സാധിക്കുമായിരുന്നു. വാനമ്പാടിയിലെ രുക്മിണി എന്ന രുക്കുവാത്തിയ പ്രിയാ മേനോൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. പ്രിയാ മേനോനെ അറിയാത്തതായി മിനിസ്ക്രീൻ പ്രേക്ഷകർ ആരും തന്നെ ഉണ്ടാവില്ല. വില്ലത്തി കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയതെങ്കിലും  വേഗം തന്നെ അവരുടെ മനസ്സിലേക്ക് കടന്നുകൂടിയ ഒരു കഥാപാത്രമാണ് രുക്മണി. മറ്റൊരു ചാനലിലൂടെ രുക്മണി തിരിച്ചു വരവ് നടത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പ്രേക്ഷകരുടെ മുന്നിൽ ഉള്ളത്.

ഏഷ്യാനെറ്റിൽ നിന്നും സൂര്യ ടിവിയിൽ ഉടൻ ആരംഭിക്കുന്ന പുതിയ മെഗാസീരിയലിലാണ് പ്രിയ മേനോൻ പുതിയ കഥാപാത്രവുമായി എത്തുന്നത്. സ്വന്തം സുജാത യിലൂടെ പ്രിയ വീണ്ടും സ്ക്രീനിലേക്ക് മടങ്ങി വരുന്നു എന്ന വാർത്ത ആരാധകർക്ക് ഏറെ സന്തോഷം ഉള്ള കാര്യമാണ്. ഇതിനോടകംതന്നെ പലരും ഇതിനെ പിന്താങ്ങി പല പോസ്റ്റുകളും വീഡിയോകളും നിർമ്മിച്ചു കഴിഞ്ഞു. പുതിയ സീരിയലിൽ മണി മംഗലത്ത് മഹിളാ മണി അമ്മ ആയിട്ടാണ് പ്രിയയുടെ മടങ്ങിവരവ്. ഈ പുതിയ കഥാപാത്രത്തിനും മികച്ച വരവേൽപ്പാണ് ആരാധകർ നൽകുന്നത്. മൂന്നുമണി സീരിയലിലെ ജലജ എന്ന വില്ലത്തി കഥാപാത്രത്തിലൂടെ അരങ്ങേറിയ നടി വില്ലത്തിയായി തന്നെയാണ് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. 

വില്ലത്തി വേഷങ്ങൾ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരം സംവിധായകനും, ചിത്രകാരിയും, സംഗീതജ്ഞയും, അധ്യാപികയും അങ്ങനെ നിരവധി മേഖലയിൽ തിളങ്ങിനിൽക്കുന്ന ഒരു താരം തന്നെയാണ്. അച്ഛനും അമ്മയും മുംബൈയിൽ ആയതുകൊണ്ട് പഠിച്ചതും വളർന്നതുമെല്ലാം അവിടെനിന്നാണ്. ഭർത്താവ് മധു ഒമാൻ മെഡിക്കൽ കോളേജ് അക്കാദമിക് രജിസ്ട്രാർ ആണ്. ഇടയ്ക്ക് മുംബൈയിലും ഇടയ്ക്ക് ഒമാനിലും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാറാണ് നടിയുടെ പതിവ്. മുംബൈയിലും ഒമാനിലും നിന്ന് കേരളത്തിലേക്ക് എത്തുന്ന ഈ നടി ശരിക്കും കൊടുങ്ങല്ലൂർ സ്വദേശിനി തന്നെയാണ്. മലയാളി പ്രേക്ഷകരുടെ അംഗീകാരവും മലയാള സീരിയൽ നോടുള്ള സ്നേഹം കൊണ്ടാണ് നടി കേരളത്തിൽ വന്ന് അഭിനയിക്കുന്നതെന്ന് മുൻപും പലയിടത്തും റിപ്പോർട്ടുകൾ വന്നതാണ്. വില്ലത്തി ആയിട്ട് കൂടി പ്രേക്ഷകർ ഇവരെ സ്വീകരിച്ച ആഴം ആണ് ഇവരെ സ്പർശിച്ചത് എന്നും മുൻപ് പറഞ്ഞിട്ടുണ്ട്.  

സീരിയലുകളിൽ മാത്രമല്ല സിനിമയിലും കഴിവുതെളിയിച്ച താരം കൂടിയാണ് പ്രിയ. കുമ്പസാരം എന്ന സിനിമയിൽ അഭിനയിക്കുകയും പാട്ട് എഴുതുകയും ചെയ്തു. നർത്തകിയായും പല സ്റ്റേജുകളിലും പ്രിയ തിളങ്ങിയിട്ടുണ്ട്. മസ്കറ്റിൽ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തി കൂടിയാണ് പ്രിയ.

Actress priya menon new roll in serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES