നടി ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി; ചിത്രങ്ങൾ വൈറൽ

Malayalilife
നടി ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായി; ചിത്രങ്ങൾ വൈറൽ

ലയാള സിനിമ സീരിയൽ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതയായ താരമാണ് ചന്ദ്ര ലക്ഷ്മൺ. താരം പ്രേക്ഷക ഹൃദയം കീഴടക്കിയത് വളരെ തന്മയത്തോടെയും സ്വത സിദ്ധമായ അഭിനയ ശൈലിയിലൂടെയാണ്. എന്നാൽ ഇപ്പോൾ  
മിനിസ്‌ക്രീന്‍ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായിരിക്കുകയാണ്. സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പരിചയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.  വളരെ സ്വകാര്യമായിട്ടാണ് വിവാഹ ചടങ്ങ് നടത്തിയത്.  ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും  വിവാഹം നടന്നത്. 

 സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും പ്രണയ കഥ വൈറലായിരുന്നു. നേരത്തേ തന്നെ ഇരുവരും  ഒരു ഇന്റര്‍കാസ്റ്റ് മാര്യേജ് എന്ന നിലയിലുള്ള യാതൊരു കുഴപ്പങ്ങളും ഇല്ലാതെ കുടുംബക്കാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ചന്ദ്രയുടെയും ടോഷിന്റെയും കാര്യത്തില്‍ സംഭവിക്കുന്നതെന്ന്  വ്യക്തമാക്കിയിരുന്നു.  ഇരുവരും ആദ്യമായി വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുണ്ടെങ്കിലും സ്വന്തം സുജാത സെറ്റില്‍ വെച്ചാണ് കാണുന്നത്. 

വിവാഹത്തിനായി ചന്ദ്ര പിസ്താ ഷെയ്ഡില്‍ കസവ് നൂല്‍വര്‍ക്ക് ചെയ്ത റാണി പിങ്ക് നിറത്തിലുള്ള ബോര്‍ഡര്‍ വരുന്ന പട്ടാണ്  അണിഞ്ഞത്. അതോടൊപ്പം തന്നെ  ടെമ്പിള്‍ സെറ്റ് ആഭരണങ്ങളും കൂടി അണിഞ്ഞാണ് ചന്ദ്ര എത്തിയത്. തനി നാടന്‍ കല്യാണച്ചെക്കനായി ടോഷ് ഓഫൈ്വറ്റ് നിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടണിഞ്ഞ്  എത്തിയത്.പ്രണയവിവാഹമല്ല വീട്ടുകാര്‍ തീരുമാനിച്ചതാണ്. എങ്കിലും ഇഷ്ടത്തിലായ സ്ഥിതിയ്ക്ക് ആദ്യമായി പരസ്പരം കൈമാറിയ പ്രണയസമ്മാനം എന്താണെന്ന് ചോദിച്ചാല്‍ അത് തന്നെ കിടുകിടാ വിറിപ്പിക്കുന്ന സമ്മാനമായി പോയിയെന്ന് ടോഷ് പറഞ്ഞിരുന്നു. 

Actress chandra lekshman and tosh christy married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES