Latest News

മുഖം കോടിപ്പോയി; ഒരു അരിക് താഴ്ന്നിരിക്കുന്നു; വിധിയുടെ കൊടും ക്രൂരത; ബീന ആന്റണിയുടെ ഭർത്താവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

Malayalilife
മുഖം കോടിപ്പോയി; ഒരു അരിക് താഴ്ന്നിരിക്കുന്നു; വിധിയുടെ കൊടും ക്രൂരത;  ബീന ആന്റണിയുടെ ഭർത്താവിന്റെ  ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ മനോജ് കുമാർ. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് വന്ന ഒരു അസുഖത്തെ കുറിച്ച് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് മനോജ് കുമാർ. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ആശ്വാസ വാക്കുകളുമായി എത്തിയിരിക്കുന്നത്

മനോജിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

തന്‍റെ മുഖത്തിന്‍റെ ആകൃതി മാറിയതിനാലാണ് ഇപ്പോൾ അധികം വീഡിയോകൾ പങ്കുവയ്ക്കാത്തത്. തന്‍റെ മുഖത്തിന്‍റെ ഇടുതുഭാഗം കോടിപ്പോയി. ഈ വീഡിയോ കാണുന്നവർക്ക് പെട്ടെന്ന് ഒന്നും തോന്നാതിരിക്കാൻ മാസ്ക് ഇട്ട് സംസാരിക്കാം, ബെൽസ് പൾസി എന്നാണ് ഈ അസുഖത്തിന് പേര്. നവം28നാണ് അറിഞ്ഞത്. 27ന് രാത്രി എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താല്‍ക്കാലികമായി കോടിപ്പോയി. രാവിലെ പല്ല് തേക്കുന്നതിനിടയിൽ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഉടൻ ഡോക്ടറായ കുഞ്ഞച്ചനോട് വീഡിയോകോളിൽ സംസാരിച്ചു. സ്ട്രോക് ആണോയെന്ന ഭയമുണ്ടായിരുന്നു. അദ്ദേഹം ബെൽസ് പള്‍സിയെന്ന് പറഞ്ഞു, അദ്ദേഹത്തിന്‍റെ നിർദ്ദേശ പ്രകാരം ബീനയോടൊപ്പം ഞാൻ ആശുപത്രിയിലെത്തി, മനോജ് പറയുന്നു.

നമ്മളറിയാതെ ഉള്ളിൽ ചിക്കൻപോക്സ്, കോൾഡ്, ചെവിയിലെ പ്രശ്നം അങ്ങനെ എന്തെങ്കിലും വന്ന് പോയാൽ, അതുവഴി നീര്‍ക്കെട്ട്, വീക്കം ഒക്കെ വന്നാൽ ചിലപ്പോള്‍ ഇത്തരത്തിൽ വരാം. കുറെ നേരത്തേക്ക് എ.സി മുഖത്തേക്ക് അടിച്ചിരുന്നാലുമൊക്കെ ഇതുവരാം. ഞങ്ങള്‍ വെൽകെയറിൽ പോയി. പ്രഷര്‍ നോക്കി 200 ആയിരുന്നു. അവർ റിലാക്സ് ചെയ്യാൻ പറഞ്ഞു. എംആര്‍ഐ എടുത്തു നോക്കി. തലയിൽ വേറെ പ്രശ്നമൊന്നും ഇല്ലെന്നറിഞ്ഞു. ബെൽസി പൾസി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിൻ തുടങ്ങി. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു.

ഭയങ്കര ടെൻഷനാിരുന്നു. ഈ വീഡിയോ ഇടുന്നതിനോട് വീട്ടിൽ എതിര്‍പ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെൻഷനും കാര്യവും മറ്റുള്ളവർ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാൽ ആരും ടെൻഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് പങ്കുവെച്ച വീഡിയോ കുറെപ്പേര്‍ക്ക് പൾസ് ഓക്സിമീറ്ററിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞതായി അറിഞ്ഞു. അതാണ് ഇക്കുറി ഇത്തരത്തലൊരു വീഡിയോ പങ്കുവെയ്ക്കാൻ തീരുമാനിച്ചത്.

ഇതൊരു ചെറിയ പ്രശ്നമാണ്. ആര്‍ക്കും വരാവുന്നതാണ്. മാസ്ക് ഉള്ളതുകൊണ്ട് ഞാൻ രക്ഷപെട്ടു. മാസ്ക് ഒരു അനുഗ്രഹമായി തോന്നിയതിപ്പോഴാണ്. ഇത് ആർ‍ക്കും വരാതിരിക്കട്ടെ, വന്നാലും ഭയപ്പെടേണ്ട. മരുന്നെടുത്താൽ വേഗം മാറും. മറ്റെന്തെങ്കിലുമാണോ എന്ന് കരുതി ടെൻഷൻ അടിച്ച് മറ്റ് പ്രശ്നങ്ങൾ വരാതിരുന്നാൽ മതി.

മുഖം നല്ലതായിരിക്കുമ്പോള്‍ നല്ല റോളൊന്നും എനിക്ക് കിട്ടിയിട്ടില്ല, ഇനി ഇങ്ങനെയായാൽ വല്ല വേഷവും കിട്ടിയാലോ, നടൻ അച്ചൻ കുഞ്ഞിനെ ഭരതൻ സാര്‍ ലോറിയിലേക്ക് വിളിച്ചതു പോലെയെന്നാണ് സുഹൃത്തുക്കളോട് ഞാൻ തമാശയ്ക്ക് പറഞ്ഞത്. ഈശ്വരന്‍റെ ഓരോ കുസൃതികളാണിത്. ദൈവം എന്‍റെയടുതതൊരു കുസൃതി കാണിച്ചതാണെന്നാണ് മനോജ് വീഡിയോയിൽ പറയുന്നത്

Actress beena antony husband words about illness

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക