Latest News

കുറച്ചു നാളുകളായി ഏറ്റവും കൂടുതല്‍ ചെയ്യുന്ന ജോലി പേഴ്‌സണല്‍ ട്രെയിനിംഗ് ആണ്; ലോക്ക് ഡൗണ്‍ സമയത്തെ തന്റെ പ്രധാന വരുമാനം എന്തായിരുന്നു എന്ന് പറഞ്ഞ് ഹിമ ശങ്കര്‍

Malayalilife
കുറച്ചു നാളുകളായി ഏറ്റവും കൂടുതല്‍ ചെയ്യുന്ന ജോലി പേഴ്‌സണല്‍ ട്രെയിനിംഗ് ആണ്; ലോക്ക് ഡൗണ്‍ സമയത്തെ തന്റെ പ്രധാന വരുമാനം എന്തായിരുന്നു എന്ന് പറഞ്ഞ് ഹിമ ശങ്കര്‍

ലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഒരു കലാകാരിയാണ് ഹിമ ശങ്കർ. നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായി തിളങ്ങിയ താരം ബിഗ്‌ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിരുന്നു. തന്റേതായ അഭിപ്രായങ്ങള്‍ യാതൊരു മടിയും കാട്ടാതെ തുറന്ന് പറയുന്ന പ്രകൃതം കൂടിയാണ് താരം. നിലവിൽ  അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് പേഴ്‌സണല്‍ ട്രെയിനിംഗ് നല്‍കുകയാണ്. ഇതോടൊപ്പം തന്നെ  ലോക്ക്ഡൗണ്‍ സമയത്തെ തന്റെ പ്രധാന വരുമാനം ഈ പേഴ്‌സണല്‍ ട്രെയിനിംഗ് ക്ലാസ് ആയിരുന്നു എന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹിമ വ്യക്തമാക്കുകയാണ്.

ഹിമയുടെ കുറിപ്പിലൂടെ ....

കുറച്ചു നാളുകളായി ഏറ്റവും കൂടുതല്‍ ചെയ്യുന്ന ജോലി പേഴ്‌സണല്‍ ട്രെയിനിംഗ് ആണ്… അഭിനയിക്കാന്‍ താത്പര്യം ഉള്ളവര്‍ക്കും, അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അഭിനയിക്കാന്‍ അറിയാത്തവര്‍ക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാക്കികൊടുക്കലും, ആണ് ലോക് ഡൗണിലെ പ്രധാന വരുമാനം. കുറച്ചു പേര് അവരുടെ ടെന്‍ഷന്‍ മാറ്റാന്‍ രഹസ്യം ആയി ട്രെയിനിംഗ് എടുത്തിട്ടുണ്ട്. തീയേറ്റര്‍ അതിനു പറ്റിയ ഒരു നല്ല ഉപാധി തന്നെയാണ്..അഭിനയം വളരെ ഈസി ആയി പറഞ്ഞു കൊടുക്കാന്‍ കഴിയുന്നത് ജീവിതത്തിലെ, പല ഘട്ടങ്ങളിലും ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആണ്..

കേള്‍ക്കുമ്പോള്‍ ഈസി ആയി തോന്നാം..പക്ഷേ, അതിനു പിറകില്‍ ഒരുപാട് വര്‍ഷത്തെ ത്യാഗങ്ങളും, ഒബ്‌സര്‍വേഷനും ഉണ്ട്.. ഇഷ്ടമുള്ള വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിച്ചതിന്റെ, ഫലം ആണ് ഇത്ര സിംപിള്‍ ആയി നിങ്ങള്‍ക്ക് മുന്‍പില്‍ എത്തിക്കുന്നത്. മാത്രം അല്ല, ഒരിക്കല്‍ കറക്റ്റ് ചെയ്തു കഴിഞ്ഞാല്‍ ജീവിത കാലം മൊത്തം ഉപകാരപ്പെടുന്ന ഒന്നാണ് ഈ ആക്ടിംഗ് ട്രെയിനിംഗ്.. ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട്..

ഇത് പറയുന്നത്, ട്രെയിനിംഗ് ചെയ്യുമോ എന്ന് ചോദിക്കുന്ന പലരും, ഫ്രീ ആയി കിട്ടിയാല്‍ കൊള്ളാം എന്ന മനോഭാവത്തില്‍ വരുമ്പോള്‍ ഉള്ള, irriration ഒന്ന് എക്‌സ്പ്രസ്സ് ചെയ്യാന്‍ ആണ് … ഞാന്‍ ഫീസ് ചോദിക്കുമ്പോള്‍ കൊടുക്കുന്ന പ്രോഡക്ട് value എനിക്ക് നല്ല നിശ്ചയം ഉണ്ട്. എന്റെ ജീവിതത്തില്‍ പണം ഒരു പ്രശ്‌നം അല്ലാതെ ആകുമ്പോള്‍ ആണ് എനിക്ക് നിങ്ങള്‍ക്ക് ഫ്രീ ആയി സേവനം ഇക്കാര്യത്തില്‍ ചെയ്യാന്‍ മനസുണ്ടാകുക.. എന്നെ ഇഷ്ടമല്ലാത്ത ആളുകള്‍ ഉണ്ടാകും.. അവരുടെ നെഗറ്റീവ് ഇമ്പ്രഷന്‍ പലരുടെയും എന്നിലേക്ക് എത്തുന്ന വഴികളെ മുടക്കിയിട്ടും ഉണ്ട്…

എന്റെ കയ്യിലുള്ള ട്രെയിനിംഗ് എക്‌സ്പീരിയന്‍സ്, അത് നിങ്ങള്ക്ക് ഉണ്ടാക്കുന്ന change തന്നെയാണ് എന്റെ കോണ്‍ഫിഡന്‍സ്.. അത് മനസ്സിലാകുന്നവര്‍ എന്റെ ക്ലാസ്സില്‍ ഇരുന്നിട്ടുള്ളവര്‍ തന്നെ ആണ്… അവരോട് ചോദിക്കുക.. ഞാന്‍ ഒരു ഓണ്‍ലൈന്‍ ആക്ടിംഗ് ക്ലാസ്സ് സ്റ്റാര്‍ട്ട് ചെയ്യാന്‍ പോകുക ആണ്.. ഫീസ് ഉണ്ട്.. ഒപ്പം ഒരു relaxation sessions അവശ്യം ഉള്ളവര്‍ക്ക് മാത്രം… ഇന്‍ബോക്‌സ് വഴി അന്വേഷിക്കുന്നവര്‍ ഇത് ഒരു പരസ്യം ആയി എടുക്കണം. എന്നെ അറിയുന്നവരും, എന്റെ ക്ലാസ്സില്‍ ഇരുന്നിട്ടുള്ളവരും സപ്പോര്‍ട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു.. കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല.. ഇത് അഹങ്കാരം അല്ല കേട്ടോ.. ആത്മവിശ്വാസം ആണ്..

Actress Hima shankar words about her earnings in lock down

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES