മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് മുരളി മോഹൻ. ഡയമൻഡ്‌സ്, കേരളം വർമ്മ പഴശ്ശി രാജ, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. അതെ സമയം നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ട് മിനിസ്ക്രീൻ രംഗത്തും ഏറെ സജീവമാണ്. എന്നാൽ ഇപ്പോൾ താരത്തിന് എതിരെ വന്ന ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു യുവതിയാണ് താരത്തിന് എതിരെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം ഇതിന് മറുപടിയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.
ആ സന്ദേശങ്ങള്‍ താന്‍ തന്നെയാണ് അയച്ചത്. ഈ വാര്‍ത്തകള്‍ വന്നതോടെ നിരവധി കോളുകള്‍ വരുന്നുണ്ട്. പക്ഷെ വിളിക്കുന്നവര്‍ തന്നെ പറയുന്നുണ്ട് സാറിന്റെ ഭാഗത്ത് തെറ്റുകള്‍ ഇല്ലെന്ന്. കാരണം അവര്‍ ഷൈന്‍ ചെയ്യാന്‍ മാത്രമാണ് അത് ചെയ്തത്. തനിക്ക് അതിന്റെ ആവശ്യമില്ലെന്നും മുരളി മോഹന്‍ സമയം മലയാളത്തോട് പ്രതികരിച്ചു. ഞാൻ സാധാരണ വാട്സ്ആപ്പിൽ വരുന്ന മെസേജുകളോട് മാത്രമാണ് പ്രതികരിക്കുക. കാരണം ഒരുപാട് മെസേജുകൾ മെസഞ്ചറിൽ വരാറുണ്ട്. അതിൽ ശരിക്കുള്ളവരെയും വ്യാജന്മാരെയും കണ്ടെത്തുക പ്രയാസവും ആണ്. പാട്ട് അയച്ചു തരാമോ എന്നുള്ള സംസാരത്തിൽ തുടങ്ങുന്നവർ മുതൽ വീട്ടിൽ ആണോ? എന്താണ് ഡ്രസ്സ്? എന്ന് തിരക്കുന്നവർ വരെയുള്ളവരുടെ മെസേജുകൾ എനിക്ക് കിട്ടാറുണ്ട്. വ്യാജന്‍ ആണോ എന്ന് അറിയാന്‍ വേണ്ടി മാത്രമാണ് ആ കുട്ടിയോട് നമ്പര്‍ ചോദിച്ചത്. ആ ചാറ്റ് കണ്ടാല്‍ തന്നെ മനസിലാകും ഒരു അശ്ലീല വാക്കുകളും പോയിട്ടില്ല അതിനാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്നും. ഷൈന്‍ ചെയ്യാന്‍ മാത്രമാണത്. നമ്പര്‍ ഇല്ലാതെ താന്‍ ആരോടും സംസാരിക്കുക പോലുമില്ല. വ്യാജന്മാരെ ബ്ലോക്ക് ചെയ്തു മതിആയിട്ടുണ്ട്", എന്നാണ് മുരളി മോഹന്‍ പറയുന്നത്.