Latest News

തട്ടീം മുട്ടിയിലെ മീനാക്ഷി ലണ്ടനിൽ നിന്ന് തിരിച്ചു വന്നോ; കണ്ണന്റെ ചിത്രത്തിന്റെ താഴേ ചോദ്യങ്ങളുമായി ആരാധകർ

Malayalilife
തട്ടീം മുട്ടിയിലെ മീനാക്ഷി ലണ്ടനിൽ നിന്ന് തിരിച്ചു വന്നോ; കണ്ണന്റെ ചിത്രത്തിന്റെ താഴേ  ചോദ്യങ്ങളുമായി ആരാധകർ

 
കദേശം പത്തു വർഷമായി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളുടെ പട്ടികയിൽ ഇന്നും ഒന്നാമതാണ് തട്ടിമുട്ടിം. മലയാളികള്‍ നെഞ്ചേറ്റിയ പരമ്പരകളിലൊന്നാണ് 'തട്ടീം മുട്ടീം'. കരച്ചിൽ, അസൂയ അമ്മായിഅമ്മ പോര്, അങ്ങനെ സ്ഥിരം കണ്ടുവരുന്ന സാധാ പരമ്പര അല്ല തട്ടീം മുട്ടീം. സാധാരണ പരമ്പരകളെ അപേക്ഷിച്ച്, കഥാപാത്രങ്ങളുടെ കരച്ചിലും ശത്രുതയുമൊന്നുമില്ലാതെ ഹാസ്യത്തിലൂന്നി മുന്നോട്ടുപോകുന്നതുതന്നെയാണ് പരമ്പരയുടെ പ്രേക്ഷകപ്രീതിക്കു കാരണം. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. അര്‍ജുന്‍- മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. അർജുനനും , ഭാര്യ മോഹനവല്ലിയും, 'അമ്മ മായാവതി അമ്മയും, മക്കൾ കണ്ണനും മീനാക്ഷിയും , മരുമകൻ ആദിയും, കൂട്ടുകാരൻ കമലഹാസനും ഒക്കെ നിറഞ്ഞ ആഹ്ളാദമാണ് പ്രേക്ഷകർക്കു നൽകുന്നത്.

ഒരു കുടുംബത്തില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളോട് മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകമായ ഒരു പ്രിയമുണ്ട്. അർജുനൻറെ അമ്മ മായാവതി അമ്മയും അർജുനൻറെ ഭാര്യ മോഹനവല്ലിയും തമ്മിലുള്ള സ്നേഹത്തിൻ്റയും വഴക്കിന് യുമൊക്കെ കഥപറയുന്ന ഒരു ഹാസ്യ സീരിയലാണ് തട്ടിമുട്ടിം. ഇപ്പോൾ മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന ചക്കപ്പഴത്തിനും ഉപ്പും മുളകിനും ഒക്കെ മുൻപേ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടിം മുട്ടിം.


മീനാക്ഷി, കണ്ണന്‍ എന്നീ കഥാപാത്രങ്ങളായി ശ്രദ്ധേയ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. ഇതിലെ മീനാക്ഷിക് ആരധകർ ഏറെയാണ്. ജോലി സംബന്ധമായി ലണ്ടനിലേക്ക് പോവുന്നതിന് വേണ്ടിയായിരുന്നു നടിയുടെ പിന്മാറ്റം. ഈ ഇടയ്ക്കാണ് നടി പോയത്. കുഞ്ഞിനേയും ആദിയെയും ഒറ്റയ്ക്കാക്കി പോകുന്ന സങ്കടം ഒക്കെ പ്രേക്ഷകർ കണ്ടതാണ്. ഏറ്റവും അധികം അതിൽ വിഷമം കണ്ടത് ആദിയ്ക് തന്നെയാണ്. അന്ന് വികാരനിര്‍ഭര നിമിഷങ്ങളാണ് തട്ടീം മുട്ടീമില്‍ കാണിച്ചത്. ലണ്ടനിൽ നഴ്സിന്റെ ജോലിയാണ് മീനാക്ഷിയ്ക് കിട്ടിയത് എന്നാണ് അതിൽ പറയുന്നത്. മീനാക്ഷിക്ക് ആദിയ്ക്കും ഒറ്റ പ്രസവത്തിൽ 3 മക്കളാണ്, അവരെ ഒറ്റയ്ക്കാക്കി പോകുന്ന വികാര നിമിഷങ്ങൾ ഒക്കെ സീരിയലിൽ ഉണ്ടായിരുന്നു.

തട്ടീം മുട്ടീമിലേക്ക് മീനാക്ഷിയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തട്ടീം മുട്ടീമിലേത് പോലെ യഥാര്‍ത്ഥ ജീവിതത്തിലും ചേച്ചിയും അനിയനുമാണ് ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥും. അഭിനയ തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍പ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മീനാക്ഷി ലണ്ടിനേക്ക് പോയതോടെ സമൂഹ മാധ്യമങ്ങളില്‍ അത്ര ആക്ടീവായിരുന്നില്ല താരം. എന്നാല്‍ കണ്ണന്‍ എപ്പോഴും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുമായി എത്താറുണ്ട്. അതേസമയം മീനാക്ഷിക്കൊപ്പമുളള ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കണ്ണന്‍ എത്തിയിരുന്നു.മീനാക്ഷി നാട്ടില്‍ വന്നോ, എപ്പോള്‍ സീരിയലില്‍ എത്തും എന്ന സംശയങ്ങളുമായിട്ട്  ആരാധകര്‍ എത്തിയിരുന്നു. പക്ഷേ ഇത് പഴയ ചിത്രമാണെന്നാണ് എന്നാണ്  നടന്‍ മറുപടി നല്‍കിയത്. ഇത് ആരധകർക് ഏറെ നിരാശയാക്കി. 

thateem muteem mazhavil manorama meenakshi kannan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES