ബിഗ്ബോസ് അംഗങ്ങള്‍ ഇണങ്ങിയും പിണങ്ങിയും ജീവിക്കാന്‍ തുടങ്ങിയിട്ട് 88 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയും ട്രോളന്‍മാരും ബിഗ്ബോസ് അംഗങ്ങളുടെ ഓരോ പ്രവര്‍ത്തിയും ഏറ്റെടുക്കാറുണ്ട്. ബിഗ്‌ബോസ് നല്‍കിയ ടാസകിനിടെ സുരേഷ് രഞ്ജിനിയുടെ നല്ല മനസിനെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.
ബിഗ്‌ബോസ് ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന കരുത്തുറ്റ മത്സരാര്‍ത്ഥികളായിരുന്നു രഞ്ജിനി എന്നാല്‍ പിന്നീട് രഞ്ജിനി എലിമിനേഷനില്‍ ഔട്ടാകുകയായിരുന്നു. ഗെയിം ആരംഭിച്ച അവസരത്തില്‍ രഞ്ജിനി നല്‍കിയ ഒരു ജെട്ടി ഇന്നും താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും ഇനിയും ഒരു അമൂല്യ നിധിപോലെ കാത്ത് സൂക്ഷിക്കുമെന്നുമുളള സുരേഷിന്റെ വാക്കുകളാണ് ഇപ്പോള്‍ സൈബര്‍ലോകം ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയ ടാസ്‌ക്കിനിടെ ഒരു ചോദ്യത്തിനുത്തരമായിട്ടാണ് സുരേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഗ്‌ബോസില്‍ വന്ന സമയത്ത് ജെട്ടി ഇല്ലാതെ അലഞ്ഞു നടന്ന സംഭവത്തെക്കുറിച്ച് പറയാന്‍ ശ്രീനീഷ് സുരേഷിനോട് ആവശ്യപ്പെടുകയായിരുന്നു. ബിഗ്ബോസില്‍ ധൃതിയില്‍ എത്തിയപ്പോള്‍ ജെട്ടി അടങ്ങിയ ബാഗ് എടുക്കാന്‍ താന്‍ മറന്നു എന്നാണ് സുരേഷ് പറഞ്ഞത്. ആകെ ഉണ്ടായിരുന്നത് ധരിച്ചിരുന്നതും കഴുകാന്‍ മാറ്റിവച്ചും മാത്രമായിരുന്നു. ജട്ടി വേണമെന്ന് ബിഗ്‌ബോസിനെ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് അതിനെ പറ്റി ഒരു വിവരം ഉണ്ടായില്ല. തന്റെ വിഷമം മനസ്സിലാക്കിയ രഞ്ജിനി ഒരു ജെട്ടി നല്‍കുകയായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. എന്നാല്‍ താന്‍ അത് ഇന്നു വരെ ധരിച്ചിട്ടില്ലെന്നും എന്നും അത് ഒരു നിധി പോലെ കാത്തു സൂക്ഷിക്കാന്‍ ആണ് തീരുമാനമെന്നും സുരേഷ് വ്യക്തമാക്കി. അതൊടെ ജെട്ടി നല്‍കാന്‍ തയ്യാറായ രഞ്ജിനിയുടെ വലിയ മനസ്സിനെ മത്സരാര്‍ത്ഥികള്‍ കയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്തു.