ബിഗ്ബോസിലെ പ്രണയജോഡികളായിരുന്നു പേളിയും ശ്രീനിഷും. ബിഗ്ബോസില്‍ തുടക്കമിട്ട പ്രണയം ഇപ്പോള്‍ വിവാഹം വരെയെത്തി നില്‍ക്കുകയാണ്. ബിഗ്ബോസില്‍ ഏറ്റവും പ്രേക്ഷക പിന്തുണയുള്ള പേളിക്കും ശ്രിനിക്കുമായി വന്‍ ഫാന്‍സ് വലയം തന്നെയാണ് കേരളത്തിലുള്ളത്. കൊച്ചിയില്‍ പേളിഷ് ആര്‍മി സംഘടിപ്പിച്ച ഗെറ്റ് ടുഗതര്‍ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പേളിഷ് ആര്‍മി തിരുവനന്തപുരത്തും ഒത്ത് ചേര്‍ന്നത്. പാട്ടുപാടിയും കേക്ക് മുറിച്ചുമെല്ലാം ആഘോഷമാക്കിയാണ് പേളിയെ ആര്‍മിക്കാര്‍ സ്വഗതം ചെയ്തത്.
ബിഗ്ബോസ് ഷോയ്ക്ക് പിന്നാലെ തുടങ്ങിയ പേളിയുടെ ആരാധക വൃന്ദമായ പേളിഷ് ആര്‍മിയില്‍ ആയിരങ്ങളാണ് അംഗങ്ങളായി ഉള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇവര്‍ പേളിക്കായി ഒത്തുചേരല്‍ ഒരുക്കിയിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന പരിപാടിയില്‍ ശ്രീനിയു പേളിയും ഒരുമിച്ചാണ് പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് പേളിഷ് ആര്‍മി തിരുവനന്തപുരത്തും പരിപാടി സംഘടിപ്പിച്ചത്. തലസ്ഥാനത്തെ പങ്കജ് ഹോട്ടലില്‍ ആര്‍മി ഒരുക്കിയ പരിപാടിയില്‍ പേളിക്ക് വന്‍ സ്വീകരണമാണ് നല്‍കിയത്. പാട്ടുപാടിയും സംവാദങ്ങള്‍ നടത്തിയും കേക്കു മുറിച്ചുമെല്ലാം ആര്‍മിക്കാരോടൊപ്പം പേളി പങ്കുചേര്‍ന്നു.... ബിഗ്ബോസിലെ മറക്കാനാവത്ത പല അനുഭവങ്ങളും ഒപ്പം തന്നെ ആരാധകരുടെ സ്നേഹത്തിനും നന്ദി പ്രകടിപ്പിച്ചായിരുന്നു പേളിയുടെ പ്രസംഗം.
ബിഗ്ബോസിലെ പോലെ തന്നെ ശ്രദ്ധേയമായ ടാസ്‌കുകള്‍ ഒരുക്കിയാണ് ഗെറ്റ് ടുഗതര്‍ നടന്നത്. ആര്‍മിക്കൊപ്പം ഈ ടാസ്‌കുകളിലും പേളി പങ്കെടുത്തു. ശ്രീനിഷ് വേദിയിലില്ലെന്ന കുറവ് പരിഹരിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ശ്രിനിയും രംഗത്തെത്തിയിരുന്നു. ആര്‍മി കൂട്ടായ്മയില്‍ ഡബ്മാഷ് ഒരുക്കിയും പ്രേക്ഷകരോട് പ്രതികരിച്ചും പേളി ചടങ്ങില്‍ സംവദിച്ചു. വിനോദത്തോടൊപ്പം വിഞ്ജാനവും പകരുന്ന നിമിഷമായിരുന്നു ഒത്തുചേരലില്‍ പ്രതിഫലിച്ചത്. ആര്‍മിക്ക് നല്ല ഉപദേശങ്ങള്‍ നല്‍കിയും മോട്ടിവേഷണല്‍ ക്ലാസ് നടത്തിയും പേളി വേദിയെ കയ്യിലെടുത്തു.തന്റെ പുതിയ സിനിമ ഹൂവിന്റെ വിശേഷങ്ങളും പേളി ആര്‍മിക്കൊപ്പം പങ്കുവെച്ചിരുന്നു. പിന്തുണച്ചവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയും താരം അറിയിച്ചു. എളിമയും വിനയവും തന്നെയാണ് തന്നെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തയാക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചാണ് പേളി സ്വീകരണത്തില്‍ പങ്കെടുത്തത്.