ടെലിവിഷന്‍ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റിഷോകളിലൂടെയുമാണ് സിതാര ബാലകൃഷ്ണന്‍ ചലച്ചിത്ര പിന്നണിഗാന രംഗത്തെത്തിയത്. ടോപ് സിംഗര്‍ റിയാലിറ്റി ഷോയിലെ ജഡ്ജ് ആയിരുന്ന സിതാര പെട്ടെന്ന് ഷോയില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. അന്ന് മുതല്‍ താരം എവിടെ പോയതാണ്, പരിപാടിയില്‍ നിന്നും തെറ്റി പോയതാണോ, അതോ താരത്തെ മാറ്റിയിട്ടാണോ അനുരാധയെ കൊണ്ട് വന്നത് എന്ന് തുടങ്ങി ഒട്ടനവധി സംശയങ്ങള്‍ സോഷ്യല്‍ മീഡിയാ വഴി ഉയര്‍ന്നിരുന്നു. മാത്രമല്ല താരത്തെ ഷോയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആവശ്യവും പ്രേക്ഷകര്‍ പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ, പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സിത്താര. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് സിതാര ആരാധകര്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
തന്റെ ബാന്‍ഡ് 'പ്രോജക്ട് മലബാറിക്കസിനായുള്ള' യാത്രയ്ക്കായി പോകേണ്ടതുള്ളതുകൊണ്ടാണ് താന്‍ ഷോയില്‍ നിന്നും പിന്മാറിയതെന്ന് സിത്താര പറയുന്നു. താന്‍ ഒറ്റയ്ക്കുള്ള സംഗതി അല്ല. കൂടെ കുറച്ചു മ്യൂസിഷ്യന്‍സും ഉണ്ട്. അവരും അതിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അവരുടെ ഒപ്പം താനും ഉണ്ടാകേണ്ടതുണ്ടെന്നും താരം പറഞ്ഞു.. അതൊരു ലോങ്ങ് ടെം പ്രോജക്റ്റ് കൂടിയാണ് . അതിനു വേണ്ടി യാത്രകളൊക്കെവേണ്ടിവരും. അപ്പോള്‍ ടോപ് സിംഗറില്‍ എത്താന്‍ സാധിക്കില്ല. അത് തനിക്ക് തന്നെ ബുദ്ധിമുട്ടായി തോന്നി. പിന്നെ ക്‌ളാസുകളും മുടങ്ങുന്നു. അതൊക്കെ കൊണ്ടാണ് വിടേണ്ടി വന്നത്. പക്ഷേ ഇപ്പോഴും ടോപ് സിംഗറിലെ കുട്ടികളുമായി തനിക്ക് കണക്ഷന്‍ ഉണ്ടെന്നും അവര്‍ തന്നെ വിളിക്കാറും പരസ്പരം വിശേഷങ്ങള്‍ പങ്ക് വയ്ക്കാറും ഉണ്ടെന്നും സിത്താര വ്യക്തമാക്കി.
ഏനുണ്ടോടി അമ്പിളി ചന്തം, ഏനുണ്ടോടി താമര ചന്തം!' ഈ പാട്ട് മുതല്‍ ഇങ്ങോട്ട് നല്ല ഗാനങ്ങള്‍ മാത്രം സമ്മാനിച്ച ഗായികയാണ് സിതാര ബാലകൃഷ്ണന്‍. കേട്ട് കഴിഞ്ഞാല്‍ വീണ്ടും കേള്‍ക്കാന്‍ ഇമ്പമുള്ള സ്വരം. ഏത് സ്റ്റൈലില്‍ ഉള്ള ഗാനത്തെയും തന്റേതായ ഗാനാലാപന ശൈലിയില്‍ മികച്ചതാക്കുന്ന ഗായിക എന്നിങ്ങനെ ഒരുപാട് വിശേഷണങ്ങള്‍ ഉണ്ട് ഈ യുവ ഗായികയ്ക്ക്.കൈരളി ടിവിയുടെ ഗന്ധര്‍വസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങള്‍, ജീവന്‍ ടിവിയുടെ വോയ്സ്-2004 തുടങ്ങിയവയിലെ മികച്ച പാട്ടുകാരി ആയും സിത്താര തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇവയെല്ലാം ഈ ഗായികയുടെ ആലാപന മികവിന്റെ തെളിവുകളാണ്.