Latest News

23 വയസില്‍ വിവാഹം; ഡിവോഴ്‌സ് ആവശ്യപ്പെട്ട് ആദ്യം കേസ് കൊടുത്തത് താന്‍; ഇപ്പോള്‍ മോനെ കാണണം എന്ന് പറഞ്ഞ് ദിവസവും മേസേജ് അയച്ച് കൊണ്ടേയിരിക്കുന്നു; കാശ് വൈകിയാല്‍ മാത്രം മുന്‍ ഭാര്യ വിളിക്കും; കേസിന് പോലും ഹാജരാകാറില്ല; മോനെ താന്‍ നോക്കുന്നില്ലെന്ന മുന്‍ഭാര്യയുടെ ആരോപണങ്ങള്‍ തള്ളി സിബിന്‍ ബഞ്ചമിന്‍ പങ്ക് വച്ചത്

Malayalilife
23 വയസില്‍ വിവാഹം; ഡിവോഴ്‌സ് ആവശ്യപ്പെട്ട് ആദ്യം കേസ് കൊടുത്തത് താന്‍; ഇപ്പോള്‍ മോനെ കാണണം എന്ന് പറഞ്ഞ് ദിവസവും മേസേജ് അയച്ച് കൊണ്ടേയിരിക്കുന്നു; കാശ് വൈകിയാല്‍ മാത്രം മുന്‍ ഭാര്യ വിളിക്കും; കേസിന് പോലും ഹാജരാകാറില്ല; മോനെ താന്‍ നോക്കുന്നില്ലെന്ന മുന്‍ഭാര്യയുടെ ആരോപണങ്ങള്‍ തള്ളി സിബിന്‍ ബഞ്ചമിന്‍ പങ്ക് വച്ചത്

ബിഗ് ബോസ് മലയാളം മത്സരാര്‍ത്ഥി, ഡി.ജെ. എന്നീ നിലകളില്‍ ശ്രദ്ധേയനാണ് സിബിന്‍ ബഞ്ചമിന്‍. അടുത്തിടെയാണ് സിബിന്റെയും നടി ആര്യ ബാബുവിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.ആര്യയും സിബിനും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. പിന്നീടാണ് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തില്‍ ഇരുവരും എത്തിയത്

ഇപ്പോളിതാ തന്റെ ആദ്യ വിവാഹബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് വീണാ നായരുമായുള്ള അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സിബിന്‍.
വിവാഹമോചിതനും ഒരു ആണ്‍കുഞ്ഞിന്റെ പിതാവുമായ സിബിന് എതിരെ ?ഗുരുതര ആരോപണങ്ങളാണ് അടുത്തിടെ മുന്‍ഭാര്യ ഉന്നയിച്ചത്. സ്വന്തം മകനെ തിരിഞ്ഞ് നോക്കാത്ത പിതാവെന്ന ടാഗാണ് മുന്‍ ഭാര്യ ചിഞ്ചുവിന്റെ അഭിമുഖങ്ങള്‍ പുറത്ത് വന്നശേഷം സിബിനുള്ളത്.

ഇപ്പോഴിതാ അത്തരം ഒരു ആരോപണം തനിക്ക് എതിരെ മനപൂര്‍വം മുന്‍ പങ്കാളി സൃഷ്ടിച്ചെടുത്തതാണെന്ന് അഭിമുഖത്തില്‍ സിബിന്‍ പറഞ്ഞു. മകനെ കാണാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സിബിന്‍ പറയുന്നു. എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത് മകന്‍ റയാന്‍ തന്നെയാണ്. അവന് വേണ്ടി എന്തും ചെയ്യും. ഞാന്‍ കേള്‍ക്കുന്നൊരു ആക്ഷേപം സ്വന്തം മകനെ തിരിഞ്ഞ് നോക്കാത്തവന്‍ എന്നതാണ്.

മോന് രണ്ട് വയസ് കഴിഞ്ഞ ദിവസമാണ് എന്റെ അടുത്ത് നിന്ന് അവര്‍ കൊണ്ടുപോകുന്നത്. ബാം?ഗ്ലൂരിലായിരുന്നു മകന്‍. പറ്റുമ്പോഴെല്ലാം കാണാന്‍ ഞാന്‍ പോവുമായിരുന്നു. അന്ന് സാമ്പത്തികശേഷി പോലും എനിക്ക് വലുതായില്ലാത്ത സമയമാണ്. പിന്നീട് മുന്‍ ഭാര്യയുമായുള്ള റിലേഷന്‍ഷിപ്പില്‍ പ്രശ്‌നങ്ങളായി. അതോടെ മോനെ എന്നെ കാണിക്കാതിരിക്കുന്ന സാഹചര്യം വന്ന് തുടങ്ങി. 

ഇതേ കുറിച്ച് സംസാരിക്കുമ്പോള്‍ ആധികാരികത വരണമെങ്കില്‍ പേഴ്‌സണല്‍ ചാറ്റുകളും കേസുമായി ബന്ധപ്പെട്ട കാര്യങ്ങളും കാണിക്കേണ്ടി വരും. ഞാന്‍ കൂട്ടുകാരുമായി സംസാരിച്ച കോള്‍ റെക്കോര്‍ഡുകള്‍, ഞാനും മുന്‍ ഭാര്യയും സംസാരിച്ച കോള്‍ റെക്കോര്‍ഡുകള്‍ എല്ലാം അവള്‍ ശേഖരിച്ച് വെച്ചിരുന്നു. പിന്നീട് അത് എഡിറ്റ് ചെയ്ത് യുട്യൂബിലൂടെ പുറത്തും വിട്ടു. കൊവിഡ് ശക്തമാകുന്നതിന് മുമ്പുള്ള മാര്‍ച്ച് മാസം വരെ എല്ലാ മാസവും മകന് വേണ്ടി ഞാന്‍ 25000 രൂപ അയച്ച് കൊടുക്കുമായിരുന്നു.

അവരുടെ ഫ്‌ലാറ്റിന്റ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചാണ് ഞാന്‍ മോനെ കണ്ടിരുന്നത്. ആ വീട്ടില്‍ പോയി അവിടെ ഇരുന്ന് മോനൊപ്പം ടൈം സ്‌പെന്റ് ചെയ്യാന്‍ സാഹചര്യം ഇല്ലായിരുന്നു. മോന്റെ കസ്റ്റോഡിയന്‍ഷിപ്പിന് വേണ്ടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു ഞാന്‍. അതുപോലെ മുന്‍ ഭാര്യ പറയുന്നു അവര്‍ക്ക് ഞാന്‍ ഡിവോഴ്‌സ് കൊടുക്കുന്നില്ലെന്ന്. പക്ഷെ 2021 ഡിവോഴ്‌സ് പെറ്റീഷന്‍ ആദ്യം ഫയല്‍ ചെയ്തത് ഞാനാണ്. മോനെ കാണിക്കണമെന്ന് ആവശ്യപ്പെട്ട് പുള്ളിക്കാരിക്ക് ഞാന്‍ ദിവസവും നിരവധി മെസേജുകള്‍ അയക്കും. വിളിക്കും. പക്ഷെ പുള്ളിക്കാരി ഫോണ്‍ എടുക്കില്ല. പക്ഷെ കാശ് വരാന്‍ വൈകിയാല്‍ പുള്ളിക്കാരി വിളിക്കും, യുട്യൂബില്‍ കമന്റിടും. ഞാന്‍ കുറച്ച് മാസം മുമ്പ് മോനെ പോയി കണ്ടിരുന്നു. അടുത്ത നിമിഷം അവിടെ നടന്നതും ഞാനും മോനും സംസാരിച്ചത് അടക്കമുള്ള കാര്യങ്ങള്‍ വേറൊരാള്‍ യുട്യൂബ് ചാനലില്‍ വന്ന് ഇരുന്ന് പറയുന്നത് ഞാന്‍ കണ്ടു. അയാള്‍ എങ്ങനെ അവിടെ നടന്ന കാര്യങ്ങള്‍ അറിഞ്ഞു.

എന്റെ ഇമേജ് നശിപ്പിക്കണം എന്നതാണോ പുള്ളിക്കാരിയുടെ ഉദ്ദേശം എന്നൊന്നും എനിക്ക് മനസിലാവുന്നില്ല. കാശ് കൃത്യമായി ചെന്നില്ലെങ്കില്‍ വിളിക്കും. അല്ലാതെ മോനെ വീഡിയോ കോള്‍ ചെയ്യണമെന്ന് പറഞ്ഞാലൊന്നും പ്രതികരിക്കില്ല. കേസിന് പുള്ളിക്കാരി ഹാജരാകാറില്ല. പിന്നെ ലോകത്തില്ലാത്ത സെറ്റില്‍മെന്റ് ചോ?ദിച്ചാല്‍ ഡിവോഴ്‌സ് കൊടുക്കാന്‍ പറ്റുമോ?. ദൈവാനു?ഗ്രഹം കൊണ്ട് ഇപ്പോള്‍ ഡിവോഴ്‌സായി. ആ സെറ്റില്‍മെന്റ് കഴിഞ്ഞശേഷമാണ് അടുത്തിടെ മോനെ ഞാന്‍ നോക്കുന്നില്ലെന്ന് പറഞ്ഞ് പുള്ളിക്കാരി എനിക്ക് എതിരെ ആരോപണം ഉന്നയിച്ചത്. മോന്റെ സ്‌കൂള്‍, ചികിത്സ എന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും എന്നോട് അവര്‍ പറയാന്‍ തയ്യാറില്ല. പുള്ളിക്കാരിയുടെ എക്‌സ്പറ്റേഷന് പറ്റിയ ഭര്‍ത്താവ് അല്ല ഞാന്‍. അല്ലാതെ അവര്‍ക്ക് കുറ്റങ്ങളോ കുറവോ ഇല്ല. പലപ്പോഴും മോനെ കാണാന്‍ പറ്റാതെ തിരിച്ച് വന്നിട്ടുണ്ട്. ഞാന്‍ ആ?ഗ്രഹിച്ചത് പോലെയല്ല ലൈഫ്. ഇതൊന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ദൈവം ആഗ്രഹിച്ചതുപോലെയാണ് എന്റെ ലൈഫ്.

വിവാഹം കഴിച്ച് നല്ലൊരു കുടുംബമായി ജീവിക്കുക എന്നതായിരുന്നു സ്‌കൂള്‍ കാലം മുതല്‍ എന്റെ സ്വപ്നം. ഇരുപത്തിമൂന്ന് വയസിലായിരുന്നു വിവാഹം. മുന്‍ഭാര്യ എനിക്കൊപ്പം ആയിരുന്ന സമയത്ത് വീട്ടിലെ മേശയിലെ ?ഗ്ലാസ് പൊട്ടി എന്റെ കൈ മുറിഞ്ഞു. അന്ന് നിലത്ത് വീണ ചോരയുടെ ഫോട്ടോ പുള്ളിക്കാരി എടുത്തിരുന്നു. പിന്നീട് ഞാന്‍ ബിഗ് ബോസില്‍ പോയി വന്നശേഷം ആ ഫോട്ടോ പുള്ളിക്കാരി ഞാന്‍ അവരെ കുത്തി എന്ന രീതിയിലാക്കി പ്രചരിപ്പിച്ചു എന്നും സിബിന്‍ പറയുന്നു.

ആര്യയുമായുള്ള വിവാഹത്തെക്കുറിച്ചും സിബിന്‍ പങ്ക് വച്ചു.വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തീയതി നിശ്ചയിക്കാന്‍ ഒരുങ്ങുകയാണ്. വിവാഹത്തിനുള്ള വേദി ഹണ്ടിങ് നടക്കുക ആണ്.ഏഷ്യാനെറ്റിലെ സ്റ്റാര്‍ട്ട് മ്യൂസിക് എന്ന ഷോയിലൂടെയാണ് ഞാനും ആര്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായത്. അതിനുമുമ്പ് ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. അവള്‍ എന്റെ ജീവിതത്തിലേക്ക് വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ആ ഒരു സ്പേസിലേക്ക് ആര്യയെ ഞാന്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടിരുന്നില്ല. ആര്യയുടെ അമ്മയോട് വിവാഹത്തെക്കുറിച്ച് പറഞ്ഞത് ഞാനാണ്. അമ്മ കുറച്ചുനേരം അവിടെ വാ തുറന്നിരുന്നു. എന്തെങ്കിലും ആവട്ടെ എന്ന അവസ്ഥ ആയിരുന്നു. ആര്യയുടെ അമ്മയും ഞാനും തമ്മില്‍ നല്ല ബോണ്ടാണ്.

ആര്യയുടെ സഹോദരി അഞ്ജു എനിക്ക് എന്റെ സഹോദരിയെപ്പോലെയാണ്. ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, ഒരിക്കല്‍ ഞാന്‍ അഞ്ജുവിന്റെ ഡയറി വായിക്കാന്‍ ഇടയായി. അതില്‍ അഞ്ജു എന്നെയും ആര്യയെയും കുറിച്ച് എഴുതിയിരുന്നു. ഇവര്‍ രണ്ടുപേരും വിവാഹം കഴിച്ചാല്‍ സൂപ്പര്‍ ആയിരിക്കും എന്നാണ് അവള്‍ ഞങ്ങളെക്കുറിച്ച് എഴുതിയിരുന്നത്.

എല്ലാവരും ആഗ്രഹിച്ചത് ഞങ്ങള്‍ ഒന്നിക്കണമെന്ന് ആയിരുന്നു. ഞാന്‍ ഒരു കോണ്‍ഫറന്‍സ് കോളിലൂടെ ആണ് എന്റെ കുടുംബത്തോട് പറഞ്ഞത്. ആര്യയും എന്നോടൊപ്പമുണ്ടായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ക്കെല്ലാം ആര്യയെ അറിയാം. എന്റെ കുടുംബം എന്നെ പിനീട് പിടിച്ചിരുത്തി നന്നായി ഉപദേശിച്ചു. നന്നായി ജീവിക്കാനും തല തിരിഞ്ഞു പോകരുത് എന്നൊക്കെ അവര്‍ എന്നെ ഉപദേശിച്ചു. കാരണം ഇത് എന്റെ രണ്ടാമത്തെ വിവാഹമാണ്.

ഞങ്ങളുടെ കോമണ്‍ സുഹൃത്തുക്കള്‍ ഞങ്ങളോട് നിങ്ങള്‍ക്ക് വിവാഹം കഴിച്ചൂടെ എന്ന് ഒരുപാട് ചോദിച്ചിട്ടുണ്ട്. അക്കാലത്ത് ഞങ്ങളുടെ ഉത്തരം അത് ശരിയാകില്ല എന്നായിരുന്നു. ആര്യ എന്റെ ഉറ്റ സുഹൃത്താണ്. എന്റെ എല്ലാ ഉഡായിപ്പുകളും അവള്‍ക്കറിയാം. അവള്‍ എന്നെ മനസ്സിലാക്കും. ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നത്. ഖുഷിയുമായി എനിക്ക് നല്ല കണക്ഷനുണ്ട്.

അവളുടെ മനസ്സിലൂടെ കടന്നുപോകുന്നതെല്ലാം എനിക്കറിയാം. ഖുഷിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആര്യയെ ആണ്. ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ചാണ് ജീവിക്കുന്നത്. ഞാന്‍ എങ്ങനെയാണോ അങ്ങനെയാണ് ഖുഷി എന്നെ സ്‌നേഹിക്കുന്നത്. പണ്ട് മുതല്‍ അവള്‍ എന്നെ ഡാഡ്സില്ല എന്നാണ് വിളിക്കുന്നത്. ചിലപ്പോള്‍ അവള്‍ എന്നെ ബ്രോ എന്നൊക്കെ വിളിക്കും' എന്നാണ് സിബിന്‍ പറഞ്ഞത്.

sibin benjamin says about first marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES