Latest News

സീത സീരിയലിന് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി നടി സ്വാസിക രംഗത്ത്...!

Malayalilife
സീത സീരിയലിന് സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി നടി സ്വാസിക രംഗത്ത്...!

ജനപ്രിയഹിറ്റായി മുന്നേറിക്കൊണ്ടിരുന്ന സീരിയലാണ് സീത. മിനിസ്‌ക്രീന്‍ ആരാധകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളാണ് സീരിയലിലെ സീതയും ഇന്ദ്രനും. ഇരുവരുടെയും റൊമാന്‍സും പ്രണയവുമൊക്കെയായി സീരിയല്‍ മുന്നേറുന്നതിനിടെ ഇന്ദ്രന്‍ എന്ന കഥാപാത്രം കൊല്ലപ്പെടുകയായിരുന്നു. ഇത് സീരിയല്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഇന്ദ്രനെ സീരിയലില്‍ നിന്നും മാറ്റിയ സംവിധായകനെതിരെ വധ ഭീഷണി വരെ എത്തിയിരുന്നു. ഇന്ദ്രനെ സീരിയലില്‍ നിന്നും മാറ്റിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. സോഷ്യല്‍ മീഡിയ വഴിയും ആരാധകര്‍ തങ്ങളുടെ ദേഷ്യം അറിയിച്ചിരുന്നു. ഇനി  സീരിയല്‍ കാണില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു. ഇന്ദ്രനെ സീരിയലില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം അന്വേഷിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ കുറച്ചു എപ്പിസോഡുകള്‍ പിന്നിട്ട ശേഷം കഥാഗതിക്കനുസരിച്ച് തന്നെ മാറ്റിയതാണെന്നും കഥയിലെ ട്വിസ്റ്റാണ് ഇതെന്നും ഇന്ദ്രന്‍ തന്നെ ആരാധകരോടു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്നെ തെറ്റിദ്ധാരണ മൂലം സീരിയലില്‍ നിന്നും മാറ്റിയതാണെന്നും ഒരു വ്യക്തിയാണ് ഇതിനു കാരണക്കാരനായതെന്നും ഇന്ദ്രന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാനവാസ് വെളിപ്പെടുത്തുകയായിരുന്നു.

പിന്നാലെ ഇന്ദ്രനെ സീരിയലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നിലെ കാരണം തിരയുകയായിരുന്നു ആരാധകര്‍. സംവിധായകനുമായി ഇന്ദ്രന്റെ കഥാപാത്രം അവതരിപ്പിക്കുന്ന ഷാനവാസ് ഷാനു വാക്കു തര്‍ക്കത്തിലായെന്നും തുടര്‍ന്ന് ഇന്ദ്രനെ സീരിയലില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയായിരുന്നു എന്നുമാണ് ഇന്ദ്രന്റെ കഥാപാത്രത്തെ  സീരിയലില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് സൂചന ഉണ്ടായത്.  എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നാണ് സീതയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്വാസിക വ്യക്തമാക്കുന്നത്. സീരിയലില്‍ നിന്നും ഇന്ദ്രനെ മാറ്റിയതും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും സീരിയിലില്‍ സീത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്വസിക പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. 

സീരിയലില്‍ ശ്രീയേട്ടന്‍ എന്ന കഥാപാത്രമാണ് നായക കഥാപാത്രം. കഥയുടെ ഒരു ഘട്ടത്തില്‍ വില്ലന്‍ കഥാപാത്രം നായകനായി മാറുകയായിരുന്നു. അത് കഥയില്‍ തന്നെയുള്ളതായിരുന്നു. അതെല്ലാം പ്രേക്ഷകര്‍ കണ്ടിട്ടുള്ളതുമാണ്. ഇത് കഥയിലെ ഒരു വേരിയേഷനായിരുന്നു. ഇനിയും ഇത്തരത്തില്‍ ഒരുപാട് ട്വിസ്റ്റുകളുണ്ടാകും. തീര്‍ത്തും മുന്‍പ് തന്നെ പ്ലാന്‍ ചെയ്തിരുന്ന രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്. അല്ലാതെ പെട്ടെന്ന് സംഭവിച്ചതായിരുന്നില്ല ആ മരണമെന്നും സ്വാിക വ്യക്തമാക്കുന്നു. സീത ഇന്ദ്രന്‍-കോമ്പിനേഷന്‍ ഹിറ്റായി നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ട്വിസ്റ്റുണ്ടായത് സീരിയലിനെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ലെന്നും എന്നാല്‍ ഈ  കോമ്പോ ഹിറ്റായില്ലായിരുന്നുവെങ്കിലും കഥാഗതി ഇങ്ങനെ തന്നെ ആയിരിക്കുമെന്നും സ്വാസിക പറയുന്നു. 

സംവിധായകന് നേരേ വധഭീഷണിയൊക്കെ ഉണ്ടായ സംഭവം വളരെ അപലപനീയമാണെന്നും സ്വാസിക പറയുന്നു. പ്രേക്ഷക സീരിയല്‍ കഥയെ ഒരു ജീവിതമായി കാണുന്നത് കൊണ്ടും കഥാപാത്രങ്ങളെ അത്രത്തോളം സ്നേഹിക്കുന്നത് കൊണ്ടും ഒക്കെയാകാം ഇങ്ങനെ സംഭവിക്കുന്നതെന്നും പക്ഷേ, ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള മലയാളികള്‍ ഇത്തരം നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി അമിതമായി പ്രതികരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ 'ഓ ഇത്രയൊക്കെയേ ഉള്ളോ നമ്മുടെ ജനങ്ങള്‍' എന്ന് തോന്നിപ്പോകുമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തരത്തില്‍ കടുത്ത പ്രതികരണങ്ങളുണ്ടാകുന്നത് ഒരു സംഘടിത ആക്രമണമാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ യഥാര്‍ത്ഥ പ്രേക്ഷകരാരും ആയിരിക്കില്ല ഭീഷണിക്ക് പിന്നിലെന്നും സ്വാസിക പറയുന്നു. . ഇതൊരു സീരിയലാണെന്നും വെറും കഥയാണെന്നുമുള്ള വാസ്തവം മനസിലാക്കി മാത്രം പ്രേക്ഷകര്‍ പ്രതികരിക്കണം എന്നാണ് സ്വാസിക പറയുന്നത്. 

സംവിധായകനും ഷാനവാസും തമ്മില്‍ യാതൊരു വിധത്തിലുള്ള വാക്ക് തര്‍ക്കങ്ങളും ഉണ്ടായിട്ടില്ലെന്നും അത്തരത്തിലുള്ള ആള്‍ക്കാരല്ല അവര്‍ രണ്ടു പേരുമെന്നും സ്വാസിക പറയുന്നു. അതുപോലെ തന്നെ ഉള്ളവരാണ് സീരിയലിന്റെ പ്രൊഡ്യൂസറും. അവരാരും തമ്മില്‍ വ്യക്തിപരമായി യാതൊരു പ്രശ്നങ്ങളുമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ സീരിയല്‍ ഒന്നിച്ച് ചെയ്യുന്നവരാണെന്നും  ആരാധകരുടെ ഭാഗത്ത് നിന്നുള്ള അമിത പ്രതികരണങ്ങള്‍ സീരിയലിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും  സ്വാസിക വ്യക്തമാക്കിയിട്ടുണ്ട്. സീരിയലില്‍ ഇന്ദ്രന്‍ എന്ന കഥാപാത്രത്തെ മോശമായി പരാമര്‍ശിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും ഇത്രമാത്രം ഭ്രാന്തമായി പ്രേക്ഷകര്‍ പ്രതികരിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ഇവര്‍ യഥാര്‍ത്ഥ പ്രേക്ഷകര്‍ തന്നെയാണോ എന്നു സംശയമുണ്ടെന്നും സ്വാസിക പറയുന്നു.

കഥ ഉടന്‍ തീര്‍ക്കാനുള്ള പദ്ധതിയുമില്ല. ഇപ്പോഴും പുതിയ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത് നില്‍ക്കുകയാണ്. അതിലും ഒരുപാട് ട്വിസ്റ്റുകളുണ്ട്. അതാണ് ഇപ്പോള്‍ പുറത്ത് വന്ന് തുടങ്ങിയിട്ടുള്ളത്. അടുത്തമാസം അടുത്ത ഷെഡ്യൂള്‍ ആരംഭിക്കും. അപ്പോഴും കഥാഗതിയില്‍ മാറ്റമുണ്ടായേക്കുമെന്നും സ്വാസിക പറയുന്നു. എന്നാല്‍ തെറ്റിദ്ധാരണയുടെ പുറത്താണ് തന്നെ സീരിയലില്‍ നിന്നും പുറത്താക്കിയതെന്നു ഷാനവാസ്  ദിവസങ്ങള്‍ക്ക് മുന്‍പേ വ്യക്തമാക്കിയതും ഇപ്പോള്‍ സ്വാസ്വികയുടെ വെളിപ്പെടുത്തലും എത്തിയോടെ എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയാതെ സീരിയല്‍ ആരാധകര്‍ ആകാംഷയിലാണ്. 


 

Read more topics: # seetha serial,# actress,# swasika
seetha serial,actress,swasika

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES