ഓട്ടോഗ്രാഫ് എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ നടനാണ് രഞ്ജിത്ത് രാജ്. രഞ്ജിത്ത് എന്ന പേരിനെക്കാള്‍ ഓട്ടോഗ്രാഫ് സീരിയലിലെ ജയിംസ് എന്ന പേരിലാണ് താരത്തിനെ പ്രേക്ഷകര്‍ക്ക് പരിചയം. ഇപ്പോള്‍ തന്റെ കുടുംബത്തെകുറിച്ചും പ്രായത്തെകുറിച്ചും രഞ്ജിത്ത് തുറന്നുപറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കയാണ്.
ഓട്ടോഗ്രാഫില്‍ എത്തുമുമ്പ് തന്നെ മലയാള സീരിയല്‍ലോകത്ത് ഉണ്ടായിരുന്നെങ്കിലും രഞ്ജിത്തിന് കരിയര്‍ ബ്രേക്കായത് ഓട്ടോഗ്രാഫ് ആയിരുന്നു. സൂപ്പര്‍ ഹിറ്റായ ഓട്ടോഗ്രാഫിലെ ജയിംസ് ആല്‍ബര്‍ട്ട് എന്ന പ്ലസ് ടൂക്കാരന്റെ കഥാപാത്രം രഞ്ജിത്തിന് നേടിക്കൊടുത്ത ജനപ്രീതി അത്രയേറെയായിരുന്നു. അതേസമയം പ്ലസ് ടുക്കാരനായി അഭിനയിക്കുമ്പോള്‍ തനിക്ക് 26 വയസുണ്ടായിരുന്നെന്നാണ് ഇപ്പോള്‍ രഞ്ജിത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴാകട്ടെ 36 വയസു കഴിഞ്ഞു താരത്തിന്.
മലയാളികളുടെ പ്രിയ നടി ഉഷ തെങ്ങിന്‍തൊടിയിലിന്റെയുടെ മകനാണ് രഞ്ജിത്ത് രാജ് എന്നത് അധികം ആര്‍ക്കുമറിയാത്ത വിശേഷമാണ്. അതുകൊണ്ടു തന്നെ അഭിനയവും സിനിമയുമൊക്കെ കുട്ടിക്കാലം മുതലേ രഞ്ജിത്ത് ഇഷ്ടവുമായിരുന്നു. പക്ഷേ നടനാകുമെന്ന് താരം ചിന്തിച്ചിരുന്നില്ല. കണ്ണൂരാണ് നടന്‍ ജനിച്ചതും വളര്‍ന്നതം. രഞ്ജിത്തിന് രണ്ടര വയസ്സുള്ളപ്പോഴായിരുന്ന അച്ഛന്‍ ആഗസ്റ്റിന്റെ മരണം. പിന്നീട് പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അമ്മയോടൊപ്പം രഞ്ജിത്തും അനിയത്തി രമ്യയും എറണാകുളത്തേക്കു വന്നു. പ്ലസ്ടു കഴിഞ്ഞുടനെ മെര്‍ച്ചന്റ് നേവിയില്‍ ജോലി കിട്ടിയെങ്കിലും അസുഖങ്ങള്‍ തുടര്‍ക്കഥയായതോടെ താരത്തിന് അത് ഉപേക്ഷിക്കേണ്ടിവന്നു.
അതിനു ശേഷമാണ് എറണാകുളത്തെ ഒരു പ്രൈവറ്റ് കമ്പനിയില്‍ നടന്‍ അക്കൗണ്ടന്റായി. ആയിടെയ്ക്കാണ് താരത്തിന് അഭിനയമോഹം തുടങ്ങിയത്. അങ്ങനെ അമ്മ തന്നെ സ്വന്തം കൈയിലെ കാശ് മുടക്കി ചില ഷോര്‍ട് ഫിലിമുകള്‍ നിര്‍മ്മിച്ചു. അതിലൊക്കെ അഭിനയിച്ചതോടെ വലിയ കുഴപ്പമില്ല എന്നൊരു ആത്മവിശ്വാസം തോന്നിത്തുടങ്ങിയതോടെയാണ് സീരിയലുകളില്‍ നടന്‍ ചാന്‍സുകള്‍ ചോദിച്ചുതുടങ്ങിയത്. രഞ്ജിത്ത് ആദ്യം അഭിനയിച്ച മെഗാ സീരിയല്‍ 'കന്യാധന'മാണ്, 2004 ല്‍. അതില്‍ നായികയുടെ ഇളയ സഹോദരനായ നന്ദു എന്ന കഥാപാത്രമായിരുന്നു. പക്ഷേ ബ്രേക്കായത് 'ഓട്ടോഗ്രാഫാ'ണ്. നടന്റെ എട്ടാമത്തെ സീരിയലായിരുന്നു 'ഓട്ടോഗ്രാഫ്'. മൊത്തം 28 സീരിയലുകളില്‍ അഭിനയിച്ചു. 'കബനി'യും 'വിശുദ്ധനു'മാണ് രഞ്ജിത്തിന്റെ പുതിയ സീരിയലുകള്‍. സീരിയലുകള്‍ക്ക് പുറമേ ഇതുവരെ 14 സിനിമകളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്.
അമ്മയുടെ പരിചയങ്ങളാണ് അഭിനയ മേഖലയില്‍ എത്തിച്ചതെങ്കിലും താന്‍ അമ്മയുടെ മകനാണെന്നറിയാത്ത പലരുമുണ്ടെന്നാണ് രഞ്ജിത്ത് പറയുന്നത്. 'ഓട്ടോഗ്രാഫി'ന്റെ സംവിധായകന്‍ സുജിത് സുന്ദറും രഞ്ജിത്തും ഒന്നിക്കുന്ന പുതിയ സീരിയല്‍ പള്ളിക്കൂടത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ രഞ്ജിത്ത്. ജീവിതത്തില്‍ സംഭവിച്ച മറ്റൊരു ട്വിസ്റ്റ് കൂടെ രഞ്ജിത്ത് പങ്കുവയ്ക്കുന്നു. ഓട്ടോഗ്രാഫി'ലെ ജയിംസിന്റെ ആരാധികയായിരുന്ന പെണ്‍കുട്ടിയെ ആണ് രഞ്ജിത്ത് പ്രണയിച്ച് വിവാഹം കഴിച്ചത്. ഫേസ്ബുക്ക് ചാറ്റിങ്ങിലെ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. ധന്യ എന്നാണ് ഭാര്യയുടെ പേര്. ഇപ്പോള്‍ ധന്യ ഗര്‍ഭിണിയാണ്.