പ്രേക്ഷകപ്രീതിയില്‍ മുന്നേറുന്ന സീരിയലാണ് സീതാകല്യാണം. രണ്ടു സഹോദരിമാരുടെ കഥയും വിവാഹം ചെയ്ത് ചെന്നു കയറുന്ന വീട്ടില്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സീരിയലിന്റെ ഇതിവൃത്തം. രണ്ടാനമ്മയായ രാജേശ്വരി ദത്തുപുത്രനായ കല്യാണിന് സ്വത്തുകള്‍ കിട്ടാതിരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലുടെയാണ് ഇപ്പോള്‍ സീരിയല്‍ പുരോഗമിക്കുന്നത്. ഇതിനിടയില്‍ രാജേശ്വരിയുടെ രഹസ്യങ്ങള്‍ അറിയാവുന്ന സീതയെ എങ്ങനെയെങ്കിലും തറപറ്റിക്കാനാണ് രാജേശ്വരിയുടെ ശ്രമം.
സിംഗപ്പൂരിലെക്ക് യാത്ര പോകാനിരുന്ന സീതയുടെ ബാഗില്‍ രാജേശ്വരി മയക്കുമരുന്നുവയ്ക്കുന്നെങ്കിലും ബാഗ് മാറിപ്പോകുന്നതോടെ അജയ് പോലീസിന്റെ പിടിയിലാകുന്നു. എന്നാല്‍ താന്‍ പിടിയിലാകുമെന്ന് മനസ്സിലാക്കിയതോടെ രാജേശ്വരി ദേവി മറ്റൊരാളെ കേസില്‍ പെടുത്തി. ഇതിന് പിന്നാലെ പ്രേക്ഷകര്‍ കണ്ടത് നല്ലവളായി മാറിയ രാജേശ്വരിയെയാണ്. എന്നാല്‍ ഇപ്പോള്‍ സീരിയല്‍ മറ്റൊരു തലത്തിലേക്കാണ് പോകുന്നത്.
തന്റെ കുഞ്ഞിന്റെ അച്ഛന്‍ രാജേശ്വരിയുടെ രണ്ടുമക്കളില്‍ ഒരാളാണെന്ന് പറഞ്ഞുകൊണ്ട് ഒരു യുവതി ഫോണ്‍ ചെയ്യുന്നതു. അജയ് അത് തനിക്ക് മുന്‍പുണ്ടായിരുന്ന കാമുകി നയനയാണോ എന്നു സംശയിക്കുകയും ചെയ്യുന്നു.അതേസമയം അജയ്ക്ക് മറ്റ് പല പെണ്‍കുട്ടികളുമായി മുമ്പ് അരുതാത്ത ബന്ധമുണ്ടെന്ന് മനസിലാക്കുന്ന സ്വാതി വീടുവിട്ടുപോകാന്‍ തയ്യാറെടുക്കുന്നു.
എന്നാല്‍ സത്യം തെളിയുന്നതുവരെ ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് എല്ലാവരും സ്വാതിയെ വീട്ടില്‍ നിര്‍ത്തുന്നു. ഇപ്പോള്‍ മറഞ്ഞു നിന്നും ഭീഷണിപ്പെടുത്തുന്ന സ്ത്രീയെ കണ്ടെത്താനുളള ശ്രമത്തിലാണ് സീത. എന്നാല്‍ താന്‍ ആരാണെന്ന് ഫോണിലൂടെയും അവള്‍ വെളിപ്പെടുത്തുന്നില്ല. അതേസമയം ഇന്നത്തെ എപിസോഡില്‍ ആ യുവതി വീട്ടിലേക്ക് വരുന്നതിന്‌റെ പ്രമോയാണ് എത്തിയിരിക്കുന്നത്.
സത്യങ്ങള്‍ യുവതി വെളിപ്പെടുത്തുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. എന്നാല്‍ കുഞ്ഞ് അജയുടേതല്ല കല്യാണിന്റേതാകുമെന്നാണ് പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത്. ഇതെല്ലാം രാജേശ്വരിയുടെ കളളക്കളികളാണെന്നും ഇവര്‍ സംശയിക്കുന്നു.