സിനിമയിലും സീരിയലിലും നിരവധി കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഉപ്പും മുളകിലെ നീലുവായിട്ടാണ് നിഷാ സാരംഗിനെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. നിരവധി കഷ്ടപ്പാടിലൂടെ കടന്നുപോയ നിഷ എല്ലാത്തിനെയും ധൈര്യപൂര്‍വ്വം പിന്നിട്ട് ആഗ്രഹിച്ച ജീവിതം നയിക്കുകയാണിപ്പോള്‍. രണ്ടു പെണ്‍മക്കളാണ് താരത്തിനുളളത്. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഒരു സന്തോഷ നിമിഷത്തെക്കുറിച്ച് താരം പങ്കുവച്ചിരിക്കയാണ്.
ഫ്‌ളവേഴ്‌സിലെ ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ മനസില്‍ ചേക്കേറിയ നടിയാണ് നിഷ ഷാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും മുഖം കാണിച്ചിട്ടുള്ള നിഷ പ്രശസ്തയായത് ഉപ്പും മുളകിലൂടെയുമാണ്.ശ്യാമപ്രസാദിന്റെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഗ്‌നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ ഷാരംഗ് അഭിനയലോകത്തേക്ക് എത്തുന്നത്. പത്താം ക്ലാസു കഴിഞ്ഞ് അധികം വൈകാതെ തന്നെ നിഷ വിവാഹിതയായിരുന്നു. എന്നാല്‍ പിന്നീട് താരം ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. രേവതിയും രേവിതയുമാണ് നിഷയുടെ മക്കള്‍.. വലിയ കഷ്ടപ്പാടുകള്‍ക്കിടയിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസവും കുടുബംജീവിതവും നല്‍കാന്‍ നിഷ ശ്രദ്ധിച്ചിരുന്നു. നിഷയുടെ മൂത്ത മകള്‍ രേവതി വിവാഹിതയാണ്.
ഭര്‍ത്താവും കുഞ്ഞിനുമൊപ്പമുളള രേവതിയുടെ ചിത്രങ്ങളും നിഷ പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷത്തെക്കുറിച്ചും താരം ഇപ്പോള്‍ ആരാധകരോട് പങ്കുവച്ചിരിക്കുന്നത്. തന്റെ മൂത്ത മകള്‍ രേവതിയുടെ വീടു പാലുകാച്ചലിന്റെ ചിത്രമാണ് നിഷ പങ്കുവച്ചത്. പാലു കാച്ചുന്നതിന്റെ ചിത്രവും തന്റെ കുടുംബചിത്രവുമാണ് താരം ആരാധകരോട് പങ്കുവച്ചത്.
വളരെയേറെ കഷ്ടപ്പാടിലൂടെ കടന്നുപോയ ജീവിതമാണ് നിഷയുടേത്. ഭഗവാന്‍ കൃഷ്ണന്റെ ഭക്തയായ നിഷ താന്‍ ഗുരുവായൂരില്‍ നിന്നും ഒരു കൃഷ്ണവിഗ്രഹം വാങ്ങിയെന്നും അതിനുശേഷമാണ് തന്റെ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടായതെന്നും നിഷ പറഞ്ഞിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് മകളുടെ ഗ്രാജ്വേഷന്‍ ചടങ്ങിനിടയിലെ ചിത്രങ്ങളും നിഷ പങ്കുവച്ചിരുന്നു. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം സന്തോഷവും അഭിമാനവും തുളുമ്പുന്ന ആ നിമിഷത്തെക്കുറിച്ച് പങ്കുവച്ചത്.
പ്രമുഖ ബ്രാന്‍ഡിന്റെ കുക്കറിവെയര്‍ വിതരണം നടത്തിക്കിട്ടിയ വരുമാനം കൊണ്ടാണ് കുറേക്കാലം നിഷയും കുട്ടികളും ജീവിച്ചത്. പാത്രങ്ങള്‍ വില്‍ക്കുന്നതിനൊപ്പം അടിമാലിയില്‍ നിന്ന് സഹോദരന്‍ എത്തിച്ചു തരുന്ന കുടംപുളിയും തേയിലയുമെല്ലാം വിറ്റ് നിഷ ഉപജീവനം കണ്ടെത്തി.
കടകളില്‍ നേരിട്ടു കൊണ്ടുപോയി കൊടുത്ത് കിട്ടുന്ന ചെറിയ ലാഭം കൂട്ടി വച്ചാണ് നിഷ കുടുംബം നടത്തിയതും മക്കളെ പഠിപ്പിച്ചതും. ഇതൊടൊപ്പം തന്നെ കൊച്ചിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്തു. പിന്നീട് പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളും കൂടിയതോടെ അഭിനയത്തിലേക്ക് തിരിച്ച് വരികയായിരുന്നു. പിന്നീട് സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു. മടങ്ങി വരവ് ഗംഭാരമായതോടെ സ്വന്തമായി വീടെന്നും വാഹനമെന്നുമുളള ആഗ്രഹങ്ങളുമൊക്കെ താരം സ്ഫലമാക്കി.