ബിഗ് ബോസ് റിയാലിറ്റി ഷോ സംഘാടകര്‍ക്കെതിരേ ഗുരുതര ലൈംഗിക ആരോപണവുമായി വനിത മാധ്യമ പ്രവര്‍ത്തക. റിയാലിറ്റി ഷോയുടെ മൂന്നാമത്തെ സീസണിലേക്ക് സെലക്റ്റായെന്ന് പറഞ്ഞ് വിളിച്ചതിന് ശേഷം തന്നോട് മോശമായി പെരുമാറുകയായിരുന്നു എന്ന് വെളിപ്പെടുത്തി മാധ്യമപ്രവർത്തക രംഗത്തെത്തിയത്.
മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഗ് ബോസിന്റെ നാല് സംഘാടകര്‍ക്കെതിരേ പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
അവതാരകയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ യുവതിയാണ് പരാതി നല്‍കിയത്. മാര്‍ച്ചില്‍ ബിഗ് ബോസ് സംഘാടകരില്‍ നിന്ന് ഇവര്‍ ഫോണ്‍ കോള്‍ വന്നു. മൂന്നാമത്തെ സീസണില്‍ സെലക്ടായി എന്ന് പറഞ്ഞായിരുന്നു കോള്‍. ഇത് അംഗീകരിച്ച യുവതി സംഘാടകരുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ അവിടെ നിന്ന് വളരെ മോശം അനുഭവമാണ് ഇവര്‍ക്കുണ്ടായത്. നാല് പേരും യുവതിയോടെ മോശമായി പെരുമാറിയെന്നും ഷോയുടെ ഫൈനലില്‍ എത്താന്‍ ഇവരുടെ ബോസിനോട് കോംപ്രമൈസ് ചെയ്യണമെന്നുമാണ് ഇവരോട് പറഞ്ഞത്.
കൂടാതെ മീറ്റിങ്ങിനിടെ തന്നെ ബോഡി ഷെയിം ചെയ്‌തെന്നും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അധികൃതര്‍ തനിക്ക് കരാര്‍ നല്‍കാന്‍ തയാറില്ലെന്നും എങ്ങനെയാണ് തങ്ങളുടെ ബോസിനെ സംതൃപ്തിപ്പെടുത്തുക എന്നാണ് ചോദിച്ചതെന്നുമാണ് യുവതി പറയുന്നത്. ജൂലൈ 21 മുതലാണ് ബിഗ് ബോസ് തെലുങ്കിന്റെ മൂന്നാമത്തെ സീസണ്‍ തുടങ്ങുന്നത്.