'സത്യ എന്ന പെണ്‍കുട്ടി' എന്ന സീരിയലിലെ ആര്‍ദ്ര ബിഗ് സ്‌ക്രീനിലേക്ക്! വിശേഷങ്ങള്‍ പങ്കുവെച്ച് താരം!

Malayalilife
'സത്യ എന്ന പെണ്‍കുട്ടി' എന്ന സീരിയലിലെ ആര്‍ദ്ര  ബിഗ് സ്‌ക്രീനിലേക്ക്! വിശേഷങ്ങള്‍ പങ്കുവെച്ച് താരം!

വീട്ടിലെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുത്ത് വര്‍ക്ക് ഷോപ് മെക്കാനിക്കായി മാറിയ സത്യയുടെ കഥയാണ് സത്യ എന്ന പെണ്‍കുട്ടി പറയുന്നത്. സത്യയുടെ ചേച്ചി ദിവ്യയായി വേഷമിടുന്നത് നടി ആര്‍ദ്ര ദാസാണ്. സീരിയലില്‍ തന്റേടിയും അത്യാഗ്രഹിയുമായ കഥാപാത്രമായിട്ടാണ് ആര്‍ദ്ര എത്തുന്നത്. അനുജത്തിയെ പറ്റിച്ചു സ്വന്തം കാര്യം നേടുന്ന സ്വാര്‍ത്ഥയാണ് സീരിയലിലെ ദിവ്യ. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ പാവമായ ആര്‍ദ്രയുടെ ശാലീന സൗന്ദര്യമാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടിയത്.

അഭിനയിക്കാന്‍ ചെറുപ്പം മുതലെ വളരെ ഇഷ്ടമായിരുന്നു ആര്‍ദ്രയ്ക്ക്. ആ ആഗ്രഹമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നത്. സീരിയലില്‍ മാത്രമല്ല ഇപ്പോള്‍ സിനിമകളിലും സജീവമാകാന്‍ ഒരുങ്ങുകയാണ് ഈ വയനാടുകാരി. സ്വദേശം വയനാട് ആണെങ്കിലും ഇപ്പോള്‍ അച്ഛനമ്മമാര്‍ക്കൊപ്പം തൃശൂരാണ് ആര്‍ദ്ര താമസിക്കുന്നത്. സത്യ എന്ന പെണ്‍കുട്ടിയുടെ ഷൂട്ടിങ്ങ് തിരുവനന്തപുരത്താണ് നടക്കുന്നത്. ഷൂട്ടിങ്ങ് വേളകളില്‍ തൃശൂരില്‍ നിന്നും തലസ്ഥാനത്തേക്ക് ആര്‍ദ്ര എത്തും. അച്ഛനും അമ്മയും അടങ്ങുന്ന സാധാരണ കുടുംബത്തില്‍ പെട്ട ദിവ്യ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത് ബാംഗ്ലൂരില്‍ നിന്നുമാണ്. ഫാഷന്‍ ഡിസൈനിങ്ങാണ് താരം പഠിച്ചത്. അഭിനേത്രി ആകണമെന്ന അടങ്ങാത്ത ആഗ്രഹം തന്നെയാണ് ആര്‍ദ്രയെ സീരിയലിലേക്ക് എത്തിച്ചത്.

ആര്‍ദ്രയുടെ ഒരു ഫോട്ടോ കണ്ടിട്ടാണ് മനോരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലേക്ക് താരത്തിന് ക്ഷണം കിട്ടിയത്. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമായിരുന്നു മഞ്ഞുരുകും കാലത്തിലെ അമ്പിളി. ഈ കഥാപാത്രമാണ് താരത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്. മഞ്ഞുരുകും കാലത്തിനുശേഷം ഒറ്റച്ചിലമ്പ്, പരസ്പരം തുടങ്ങിയ സീരിയലുകളിലും ആര്‍ദ്ര എത്തി. ഇതിന് ശേഷമാണ് ഇപ്പോള്‍ സത്യയില്‍ മികച്ച കഥാപാത്രമായി ആര്‍ദ്ര എത്തുന്നത്. നെഗറ്റീവ് കഥാപാത്രമായിട്ടാണ് താരം ഇതില്‍ തിളങ്ങുന്നത്.

മുന്‍പ് അല്‍പ്പം തടിയുള്ള ശരീരപ്രകൃതമായിരുന്ന ആര്‍ദ്ര ഇപ്പോള്‍ വളരെ മെലിഞ്ഞു സുന്ദരിയായിട്ടാണ് സത്യ എന്ന പെണ്‍കുട്ടിയില്‍ എത്തുന്നത്. സാരിയിലും മോഡേണ്‍ വസ്ത്രങ്ങളിലും തിളങ്ങുന്ന ആര്‍ദ്രയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.. സീരിയലില്‍ മാത്രമല്ല ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും അഭിനയ മികവ് കാഴ്ചവയ്ക്കാന്‍ ഒരുങ്ങുകയാണ് ആര്‍ദ്ര. ജിബിന്‍ ജെയ്‌സിന്റെ പുതിയ ചിത്രമായ ദേവികയിലാണ് താരം അഭിനയിക്കുന്നത്.

Read more topics: # sathya enna penkutty ,# serial
sathya enna penkutty serial

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES