സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ വിമര്‍ശിച്ച് ബോളിവുഡ് ഗായിക സോന മൊഹാപത്ര . സ്വകാര്യ ഹിന്ദി ചാനലിലെ സംഗീത പരിപാടിയായ 'ഇന്ത്യന്‍ ഐഡലി'ലെ യുവഗായകരെ പുകഴ്ത്തി ട്വീറ്റ് ചെയ്തതിനാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ വിമര്‍ശിച്ച് ഗായിക രംഗത്തെത്തിയത് .മീടൂ എന്നൊരു മുന്നേറ്റത്തെ കുറിച്ച് താങ്കള്‍ക്ക് അറിയാമോ എന്നു ചോദിച്ചാണ് സോന രംഗത്തെത്തിയത്. 'പ്രിയ സച്ചിന്‍, താങ്കള്‍ ഇന്ത്യയിലെ മീടുവിനെക്കുറിച്ച് ബോധവാനാണോ? നിരവധി സ്ത്രീകള്‍ ചില കുട്ടികളും പൊതു സമൂഹത്തില്‍ അനു മാലിക്കിനെ കുറിച്ച് പറഞ്ഞത് താങ്കള്‍ കേട്ടിട്ടുണ്ടോ? ഇവരുടെ വേദനകളൊന്നും ഒരു വിഷയമല്ലെന്നും ആരെയും സ്പര്‍ശിക്കുകയുമില്ലെന്നാണോ? എന്നിങ്ങനെയാണ് സോന സച്ചിനെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലെ മീടു മുന്നേറ്റത്തില്‍ നിരവധി തവണ ആരോപണ വിധേയനായ ബോളിവുഡ് ഗായകനും സംഗീത സംവിധായകനുമായ അനു മാലിക്കാണ് പരിപാടിയുടെ വിധികര്‍ത്താവ്. കഴിഞ്ഞ വര്‍ഷം മീടു ആരോപണത്തെ തുടര്‍ന്ന് പരിപാടിയില്‍ നിന്നും അനുമാലിക്കിനെ മാറ്റിയിരുന്നു. ഈ പരിപാടിയെ സച്ചിന്‍ പുകഴ്ത്തി പറഞ്ഞതില്‍ പ്രതിഷേധിച്ചാണ് ഗായികയുടെ പരാമര്‍ശം.