ഫഌവേഴ്സിലെ ഉപ്പുംമുളകും സീരിയലിന്റെ ആരാധകരാണ് മലയാളികള്‍. സാധാരണ സീരിയലുകളില്‍ നിന്നും വിഭിന്നമായി ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയൊടെ ഉപ്പുംമുളകിലും പ്രേക്ഷകര്‍ കാണുന്നത്. ഉപ്പുംമുളകും സീരിയലില്‍ ഇപ്പോള്‍ കേന്ദ്രകഥാപാത്രമായി മാറിയിരിക്കുന്നത് പാറുക്കുട്ടിയാണ്. സീരിയലില്‍ നീലുവിന്റെയും ബാലചന്ദ്രന്‍ തമ്പിയുടേയും അഞ്ചാമത്തെ മകളായ പാര്‍വ്വതി ബാലചന്ദ്രന്‍ ആയിട്ടാണ് പാറുകുട്ടി എത്തിയത്. ജനിച്ച് ആറാം മാസം മുതല്‍ സീരിയലില്‍ അഭിനയിക്കുന്ന പാറുക്കുട്ടിയുടെയും അമ്മയായി അഭിനയിക്കുന്ന നീലുവിന്റെയും ഹൃദയഹാരിയായ വീഡിയോ ആണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്.
കുസൃതിയും ചിരിയുമൊക്കെയായി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പാറുക്കുട്ടിയാണ് ഇപ്പോള്‍ സീരിയയലില്‍ ആള്‍ ഇന്‍ ആള്‍. അമേയ എന്നാണ് യഥാര്‍ഥ പേരെങ്കിലും പ്രേക്ഷകര്‍ക്ക് ഇവള്‍ പ്രിയപ്പെട്ട പാറുക്കുട്ടിയാണ്. പാറുക്കുട്ടിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ കഥകള്‍ മുന്നോട്ട് പോകുന്നത്. ജനിച്ച് ആറാംമാസം മുതല്‍ പാറുക്കുട്ടിയുടെ ലോകം ഉപ്പും മുളകുമാണ്. മാസത്തില്‍ 20 ദിവസമാണ് ഷൂട്ടുള്ളത്. അതിനാല്‍ തന്നെ നീലുവും ബാലുവുമെല്ലാം സ്വന്തമാണെന്നാണ് പാറു കരുതുന്നത്. അച്ഛനെന്നും അമ്മയെന്നുമാണ് മറ്റു നാലുപേരും ഇവരെ വിളിക്കാറുള്ളത്. പാറുക്കുട്ടിയും അങ്ങനെ തന്നെയാണ് വിളിക്കുന്നത്.
അതേസമയം ഇപ്പോള്‍ പ്രേക്ഷകമനസ് കീഴടക്കുന്നത് പാറുക്കുട്ടിയുടെ ഒരു പുതിയ വീഡിയോ ആണ്. സ്റ്റാര്‍ മാജിക്കിന്റെ വേദിയിലെത്തിയപ്പോള്‍ നടന്ന ഹൃദയഹാരിയായ സംഭവമാണ് ഇത്. സ്റ്റാര്‍ മാജിക്കില്‍ സ്‌പെഷ്യല്‍ ഗസ്റ്റായിട്ടാണ് പാറുക്കുട്ടി എത്തിയത്. അമ്മ ഗംഗയുടെ ഒക്കത്തിരുന്നാണ് പാറുകുട്ടി വേദിയിലേക്ക് എത്തിയത്. നിഷ സാരഗും വേദിയിലുണ്ടിയരുന്നു.
തുടര്‍ന്ന് സ്റ്റാര്‍ മാജിക് അവതാകയായ ലക്ഷ്മി പാറുക്കുട്ടിയോട് അമ്മയ്ക്ക് ഒരു ഉമ്മ കൊടുക്കാന്‍ ആവശ്യപ്പെട്ടു. സ്വന്തം അമ്മയുടെ അരികിലായിരുന്നു പാറുക്കുട്ടിയെങ്കിലും നിഷയെ അമ്മായെന്ന് നോക്കി വിളിക്കുകയും നിഷയ്ക്ക് ഉമ്മ കൊടുക്കുകയുമായിരുന്നു.
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിഷയാകട്ടെ പാറുക്കുട്ടിക്ക് ഉമ്മ നല്‍കുകയും ഗംഗയും കൈകളില്‍ നിന്നും പാറുക്കുട്ടിയെ വാങ്ങി നെഞ്ചോട് ചേര്‍ക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്.
നിരവധി ഫാന്‍സ് പേജുകളും ലക്ഷക്കണക്കിന് ആരാധകരുമാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഉപ്പും മുളകും പാറുക്കുട്ടി നേടിയത്. കരുനാഗപള്ളിയിലെ പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റെയും ഗംഗാലക്ഷ്മിയുടെയും രണ്ടാമത്തെ മകളാണ് അമേയ എന്ന പാറുക്കുട്ടി.