മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പോലീസ് ഓഫീസറായി പരിചിതമായ മുഖമാണ് പ്രദീപ് ചന്ദ്രന്റേത്. മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങളിലും താരം എത്തിയിരുന്നു. നിരവധി ഷോകളിലൂടെയും അഭിനയത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരം ബിഗ്ബോസ് രണ്ടാം സീസണിൽ മത്സരിക്കാനായും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രദീപ് ചന്ദ്രൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിൽ നിന്ന് പിന്മാറുന്നുവെന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിനായിരുന്നു സുധീഷ് ശങ്കർ ഒരുക്കുന്ന സീരിയൽ സംപ്രേക്ഷണം ആരംഭിച്ചത്. പ്രദീപ് ചന്ദ്രൻ അവതരിപ്പിച്ചിരുന്നത് പാടാത്ത പൈങ്കിളിയിൽ അരവിന്ദൻ എന്ന കഥാപാത്രത്തെയായിരുന്നു. പ്രദീപ് അവതരപ്പിച്ചിരുന്നത് അന്തരിച്ച നടൻ ശബരീനാഥ് അവതരിപ്പിച്ചകഥാപാത്രത്തെയായിരുന്നു.
എന്നാൽ ഇപ്പോൾ സീരിയലിൽ നിന്നും താൻ പിന്മാറുകയാണെന്ന് തുറന്ന് പറയുകയാണ്
നടൻ. ശബരിയോടുളള ഒരു സ്നേഹത്തിന്റെ പുറത്തും, മെരിലാന്റ് പോലെയുളള ഒരു വലിയ നിർമ്മാതാക്കളോടുംകൂടി പ്രവർത്തിക്കാൻ കിട്ടിയ അവസരം ആയതുകൊണ്ടാണ് ഏറ്റെടുത്തത്. ഇപ്പോൾ ഞാൻ ആ കഥാപാത്രം ഉപേക്ഷിച്ചു. ഇനി പാടാത്ത പൈങ്കിളിയിൽ ഉണ്ടാകില്ല. അഭിനയിച്ച കുറച്ചുഭാഗങ്ങൾ കുറച്ചുനാൾ ഉണ്ടാകും.
എന്നെ ഞാൻ ആക്കിയ എഷ്യാനെറ്റിനോടും സംവിധായകൻ സുധിച്ചേട്ടനോടുളള കടപ്പാട് മൂലമാണ് അഭിനയിക്കാൻ എത്തിയത്. ഒരിക്കലും പരമ്പരയെ കുറച്ചുകാണുകല്ല, ചെയ്തുതുടങ്ങിയപ്പോൾ ആണ് എന്റെ റോൾ എനിക്ക് മനസിലാകുന്നത്. മുൻപ് പല ബോൾഡായ കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാകാം എനിക്കും എന്നെ സ്നേഹിക്കുന്നവർക്കും അരവിന്ദിനെ ഉൾക്കൊളളാൻ കഴിയാഞ്ഞത്, അതുകൊണ്ടാണ് ഈ പിന്മാറ്റമെന്നും പ്രദീപ് ചന്ദ്രൻ വ്യക്തമാക്കിയിരിക്കുകയാണ്.