'ബിഗ് ബോസ്' കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം വിവാഹം ഉറപ്പിച്ചാല്‍ മതി എന്നായിരുന്നു എന്റെ നിലപാട്; വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രദീപ്‌ ചന്ദ്രന്‍

Malayalilife
'ബിഗ് ബോസ്' കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം വിവാഹം  ഉറപ്പിച്ചാല്‍ മതി എന്നായിരുന്നു എന്റെ നിലപാട്; വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രദീപ്‌ ചന്ദ്രന്‍

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ്  പ്രദീപ് ചന്ദ്രൻ. പരമ്പരകളിലൂടെ പോലീസ് ഓഫീസർ വേഷങ്ങളിൽ  തിളങ്ങിയ താരം ബിഗ് ബോസ് ടുവിലൂടെയും പ്രേക്ഷക  ശ്രദ്ധ നേടുകയും ചെയ്തു.  എന്നാൽ ഇപ്പോൾ വിവാഹത്തെക്കുറിച്ച്‌ മനസ്സ് തുറന്നിരിക്കുകയാണ് താരം.

''ഞാന്‍ 'ബിഗ് ബോസി'ല്‍ ജോയിന്‍ ചെയ്യും മുന്‍പാണ് മാട്രിമോണി വഴി അനുപമയുടെ ആലോചന വന്നതെങ്കിലും 'ബിഗ് ബോസ്' കണ്ട് എന്നെ നന്നായി വിലയിരുത്തിയ ശേഷം ഉറപ്പിച്ചാല്‍ മതി എന്നായിരുന്നു എന്റെ നിലപാട്. 'ബിഗ് ബോസി'ല്‍ നിന്നു ഞാന്‍ പുറത്തു വന്ന് ഒരാഴ്ചയ്ക്കകം അനുപമയുടെ വീട്ടുകാര്‍ എന്റെ വീട്ടില്‍ വന്നു. വിവാഹം ഉറപ്പിച്ചു. നിശ്ചയം ഉണ്ടായിരുന്നില്ല. കൊറോണ അതും കൊണ്ടു പോയി'- പ്രദീപ്‌ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

'വിവാഹം വലിയ ആഘോഷമായി നടത്താനായിരുന്നു പ്ലാന്‍. പക്ഷേ, സാധിച്ചില്ല. ഏറ്റവും വലിയ സങ്കടം എന്റെ ചേട്ടന് വിവാഹത്തില്‍ പങ്കെടുക്കാനായില്ല എന്നതാണ്. അവന്‍ അയര്‍ലണ്ടിലാണ്. വിവാഹം ഉറപ്പിച്ച ശേഷമാണ് പോയത്. വിവാഹത്തിന് വരാം എന്നു കരുതിയെങ്കിലും ലോക്ക് ഡൗണ്‍ കാരണം അവിടെ കുടുങ്ങി. ഒടുവില്‍‌, 'ഇനി നോക്കിയിരുന്ന് കല്യാണം നീട്ടണ്ട' എന്ന് അവന്‍ പറഞ്ഞു. വിവാഹത്തിമു മുമ്ബ് എന്നെക്കുറിച്ച്‌ എല്ലാ കാര്യങ്ങളും ഞാന്‍ അനുപമയോട് പറഞ്ഞിരുന്നു. എന്റെ ശീലങ്ങളുള്‍പ്പടെ തുറന്നു പറഞ്ഞു. ബിഗ് ബോസ് കൂടി കണ്ട്, എന്റെ ഏകദേശ സ്വഭാവം മനസ്സിലാക്കി, ഓക്കെ അല്ലെങ്കില്‍ വിട്ടേക്കൂ എന്നായിരുന്നു എന്റെ നിലപാട്. പക്ഷേ, അനുപമയ്ക്ക് ഓക്കെയായിരുന്നു.' പ്രദീപ്‌ പറയുന്നു.

Actor pradeep chandran words about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES