Latest News

ഉപ്പും മുളകും നടന്റെ മുടി തീപ്പെട്ടി കൊണ്ട് നാട്ടുകാര്‍ കത്തിക്കാന്‍ എത്തിയ കഥ

Malayalilife
ഉപ്പും മുളകും നടന്റെ മുടി തീപ്പെട്ടി കൊണ്ട് നാട്ടുകാര്‍ കത്തിക്കാന്‍ എത്തിയ കഥ

പ്പും മുളകും സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടനാണ് ഋഷി എസ് കുമാര്‍. സീരിയലില്‍ മുടിയനായി പ്രത്യക്ഷപ്പെടുന്ന ഋഷി ഡി ഫോര്‍ ഡാന്‍സ്' റിയാലിറ്റി ഷോയിലൂടെയാണ് മിനിസ്‌ക്രീനിലെത്തുന്നത്. ഡാന്‍സ് പാഷനായ മുടിയന്റെ ഏറ്റെവും വലിയ പ്രത്യേകത ആ മുടി തന്നെയാണ്. സീരിയലില്‍ വിഷ്ണു എന്നാണ് പേരെങ്കിലും മുടിയന്‍ എന്ന പേരില്‍ പ്രശസ്തനാകുന്ന താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.

കാക്കനാടാണ് സ്വദേശികളായ സുനില്‍കുമാറിന്റെയും പുഷ്പലതയുടെയും മകനാണ് ഋഷി എസ് കുമാര്‍. സീരിയലില്‍ നാലു ഇളയവരുടെ ചേട്ടനാണെങ്കില്‍ ജീവിതത്തില്‍ രണ്ടു അനിയന്‍മാരുടെ ചേട്ടനാണ് ഋഷി. അഭിനയത്തിനും ഡാന്‍സിനും എന്നു വേണ്ട തന്റെ ഇഷ്ടങ്ങള്‍ക്കെല്ലാം വീട്ടില്‍ ഫുള്‍ സപ്പോര്‍ട്ടാണ് എന്നാണ് ഋഷി പറയുന്നത്. സീരിയലില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചതും അഭിനയിക്കാനുള്ള ആത്മവിശ്വാസം തന്നതും അമ്മയാണെന്നും താരം വെളിപ്പെടുത്തുന്നു. ഡി ഫോര്‍ ഡാന്‍സ് രണ്ടാം സീസണിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഡാന്‍സിനൊപ്പം തന്നെ ചുരുണ്ട ഇടതൂര്‍ന്ന മുടിയും താരത്തിനെ പ്രശസ്തനാക്കി. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണ് മുടിയന് ഡാന്‍സിനോട് ഇഷ്ടം തോന്നുന്നത്. മൈക്കിള്‍ ജാക്‌സന്റെ കട്ട ആരാധകനായ മുടിയന്‍ യൂട്യുബ് നോക്കിയാണ് ഡാന്‍സ് പഠിച്ചത്.

 

ഡാന്‍സും മുടിയുമാണ് തനിക്കെല്ലാമെന്നാണ് താരം പറയുന്നത്. ജീവിതത്തിലെ നേട്ടങ്ങളെല്ലാം തന്നത് മുടിയായതിനാല്‍ തന്നെ ആരെയും മുടിയില്‍ തൊട്ടുകളിക്കാന്‍ താരം സമ്മതിക്കാറില്ല. മുടി സംരക്ഷിക്കാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്നാണ് താരം പറയുന്നത്. വീട്ടുകാരും മുടി വളര്‍ത്താന്‍ ഫുള്‍ സപ്പോര്‍ട്ട് ആണെന്ന് പറയുന്ന താരം എന്നാല്‍ ചിലര്‍ തന്നെ കുറ്റം പറയാറുള്ളതായും കൂട്ടിച്ചേര്‍ക്കുന്നു. ഒരിക്കല്‍ നാട്ടിലൂടെ സ്‌കൂട്ടറില്‍ പോകുമ്പോള്‍ അവിടെയുള്ള കുറച്ചുപേര്‍ വെറുതെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉടക്ക് ഉണ്ടാക്കി. വണ്ടിയുടെ മുന്നില്‍ കയറി നിന്നിട്ട് 'നിനക്കെന്താടാ ഇത്ര ജാഡ', 'നീ വല്യ ആളായിപ്പോയോ' എന്നൊക്കെ ചോദിച്ചെങ്കിലും ഞാന്‍ തിരിച്ചൊന്നും പറഞ്ഞില്ല. അവസാനം അവരിലൊരാള്‍ തന്റെ മുടിയില്‍ കയറിപ്പിടിച്ചു. തീപ്പെട്ടി എടുത്തിട്ട് മുടി കത്തിക്കട്ടെ എന്ന് ചോദിച്ചു. ദേഷ്യവും സങ്കടവും വന്നെങ്കിലും താന്‍ ഒന്നും മിണ്ടാതെ ഞാന്‍ വീട്ടിലേക്ക് പോയെന്നും മുടിയന്‍ പറയുന്നു. അത് തനിക്കേറെ സങ്കടമുള്ള അനുഭവമായിരുന്നു.

 

ഡി ഫോര്‍ ഡാന്‍സ് കണ്ടാണ് സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണന്‍ 'ഉപ്പും മുളകും' സീരിയലിലേക്ക് വിളിക്കുന്നത്. സീരിയലിലേക്ക് മുടി കുറച്ച് വെട്ടിക്കുറയ്ക്കാമോ

എന്ന് ചോദിച്ചെങ്കിലും താന്‍ സമ്മതിച്ചില്ലെന്നും താരം പറയുന്നു. ഒടുവില്‍ മുടി വെട്ടാതെ മുടിയനായി ഋഷി സീരിയലില്‍ മിന്നുകയും ചെയ്തു. ബെംഗളൂരുവില്‍ ഓക്‌സ്ഫഡ് കോളജില്‍ ബിബിഎ ചെയ്യുകയാണ് മുടിയന്‍ ഇപ്പോള്‍. സീരിയല്‍ ടൈറ്റ് ഷെഡ്യുള്‍ ആയതിനാല്‍ കോളേജില്‍ വല്ലപ്പോഴും മാത്രമേ ഋഷിക്ക് പോകാന്‍ സാധിക്കാറുള്ളു. സീരിയലില്‍ തിളങ്ങിയതോടെ സിനിമയിലും താരത്തിന് വേഷങ്ങള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. എന്തൊക്കെയായാലും ഡാന്‍സ് ഉപേക്ഷിക്കില്ലെന്നും ഋഷി പറയുന്നു.

 

Read more topics: # rishi s kumar
rishi s kumar in uppum mulakum

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES