നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ ആണെങ്കിലും വളരെ മോശം കാര്യം ആണെങ്കിലും സംഭവിക്കുന്നത് വളരെ അപ്രതീക്ഷിതമായിട്ടാണ്. നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നമ്മള്‍ എത്രത്തോളം സന്തോഷം ആകുന്നുവേ അതിന്റെ ഒക്കെ ഇരട്ടിയായിരിക്കും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന മോശം കാര്യങ്ങള്‍ക്കുള്ള സങ്കടം. അതില്‍ ഏറ്റവും വേദനിപ്പിക്കുന്ന ഒന്നാണ് നമ്മുടെ പ്രിയപ്പെട്ടവരുടെ മരണം. അപ്രതീക്ഷിതമായി സംഭവിക്കുന്ന മരണത്തില്‍ വേണ്ടപ്പെട്ടവരും സുഹൃത്തുക്കളും ഒരുപോലെയാണ് സങ്കടപ്പെടുന്നത്. അത്തരത്തിലൊരു മരണവാര്‍ത്തയാണ് മാവേലിക്കരയില്‍ സംഭവിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായാണ് രാഘവ് മരിക്കുന്നത്. അക്ഷയ് ജോലിക്ക് പോകുന്നതിന് വിളിച്ചപ്പോള്‍ ആദ്യം വരുന്നില്ലെന്ന് പറഞ്ഞതാണ് രാഘവ്. വീണ്ടും അക്ഷയ് നിര്‍ബന്ധിച്ചു. പണിക്ക് വാട് എന്ന് പറഞ്ഞു. ഒടുവില്‍ അക്ഷയയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഘവ് പണിക്ക് പോകുന്നത്. 'അവന്‍ ഇന്നു ജോലിക്കു വരുന്നില്ലെന്നു പറഞ്ഞതാണ്, എന്നിട്ടും ഞാനാ നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ടുവന്നത് എന്ന് പറഞ്ഞ് നിലവിളിക്കുകയാണ് അക്ഷയ്. രണ്ട് പേരും ഒന്നിച്ചാണ് പാലം പണിക്ക് സ്ഥലത്ത് എത്തിയത്. രണ്ടുപേരും ഒരുമിച്ചാണ് ജോലിക്ക് പോകുന്നത്. ആ പാലം പണിക്ക് സ്ഥലത്തേക്കെത്തുമ്പോള്‍ പോലും രാഘവ് സന്തോഷത്തോടെയും സ്നേഹപൂര്‍വ്വമായ സംഭാഷണങ്ങളോടെയുമാണ്. പക്ഷേ അക്ഷയ് ഒരിക്കലും പ്രതീക്ഷിച്ചില്ല അതിനുശേഷം നടക്കുന്നതെല്ലാം അവന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാവുമെന്ന്. അക്ഷയ് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
അക്ഷയ് വിളിക്കുമ്പോള്‍ രാഘവ് ഓച്ചിറയിലെ വീട്ടിലായിരുന്നു. വൈകിട്ട് കരിപ്പുഴയിലേക്കു മടങ്ങാന്‍ തുടങ്ങിയപ്പോള്‍ പോകേണ്ട എന്നു നിര്‍ബന്ധിച്ച് അവിടെ നിര്‍ത്തിയത് അക്ഷയാണ്. തുടര്‍ന്ന് രാവിലെ ജോലിക്ക് പോകാന്‍ വിളിച്ചു. പക്ഷേ ആദ്യം വിളിച്ചപ്പോള്‍ രാഘവ് വന്നില്ല. കോണ്‍ക്രീറ്റ് ജോലിയല്ലേ ഉച്ചയോടെ തീരുമല്ലേ എന്ന് പറഞ്ഞ് അക്ഷയ് വീണ്ടും നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും ഒന്നിച്ച് പാലം പണിക്കായി പോകുകയായിരുന്നു. ജോലിയുടെ ഇടവേളയിലും രണ്ട് പേരും തമ്മില്‍ ഭക്ഷണം കഴിക്കുമ്പോഴും നീ വിളിച്ചാണ് ഈ വെയിലത്ത് പണിയെടുക്കാന്‍ വന്നതെന്ന് രാഘവ് അക്ഷയോട് പറഞ്ഞ് അവനെ കളിയാക്കുകയും ചെയ്തു. പക്ഷേ അപ്പോഴൊന്നും അവര്‍ വിചാരിച്ച് പോലും കാണില്ല വലിയൊരു ദുരന്തമാണ് അവര്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് എന്ന്. ഭക്ഷണം എല്ലാം കഴിഞ്ഞ് വീണ്ടും രണ്ട് പേരും ജോലിയിലേക്ക് മുഴുകി.
കേണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ ശബ്ദം കേട്ട് രാഘവാണ് ചെന്ന് നോക്കുന്നത്. നട്ട് പൊട്ടിയതാണെന്ന് രാഘവിന് മനസ്സിലായി. പുതിയ നട്ടിട്ട് മുറുക്കാന്‍ അക്ഷയയോട് പറഞ്ഞു. എന്നാല്‍ പിന്നീട് ആകാം എന്ന് പറഞ്ഞ് അക്ഷയ്. പേടിയാണോ എന്ന് ചോദിച്ച് കളിയാക്കയപ്പോള്‍ പുതിയ നട്ട് എടുക്കാന്‍ വേണ്ടിയാണ് അക്ഷയ് പോയത്. തിരികെ വന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന മറ്റൊരു നട്ടിട്ട് കോണ്‍ക്രീറ്റ് സ്‌ളാബ് മുറുക്കുകയായിരുന്നു രാഘവ്. തുടര്‍ന്ന് ജോലിയും ആരംഭിച്ചിരുന്നു. എന്നിട്ട് അക്ഷയ് നോക്കി ചിരിക്കുകയും ചെയ്തു. അപ്പോഴേക്കും തട്ട് താഴേക്കു തകര്‍ന്നു വീണു, ഒപ്പം അവനും പുഞ്ചിരിയോടെ താഴേക്ക്..'' ഇത് പറയുമ്പോള്‍ അക്ഷയ് പൊട്ടിക്കരയുകയായിരുന്നു.
ചെന്നിത്തല, ചെട്ടികുളങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കീച്ചേരികടവ് പാലം പണിക്കിടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ അപകടത്തില്‍ മാവേലിക്കര കല്ലുമല അക്ഷയ് ഭവനത്തില്‍ രാഘവ് കാര്‍ത്തിക് (കിച്ചു24), ഹരിപ്പാട് തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് മണികണ്ഠന്‍ചിറ ബിനു ഭവനത്തില്‍ ജി.ബിനു (42) എന്നിവരാണു മരിച്ചത്. നിര്‍മാണം പുരോഗമിക്കുന്ന പാലത്തിന്റെ ഒരു ഗര്‍ഡര്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ തകര്‍ന്ന് അച്ചന്‍കോവിലാറ്റില്‍ വീഴുകയായിരുന്നു. രണ്ടു തൊഴിലാളികള്‍ ഒഴുക്കില്‍പെട്ടു മുങ്ങി മരിച്ചു, 5 പേര്‍ നീന്തിക്കയറി.