Latest News

ഒരു ലക്ഷം സ്‌ക്വയർ ഫീറ്റിൽ കേരളത്തിലെ ഏറ്റവും വലിയ വസ്ത്രവ്യാപാരക്കടയുമായി പുളിമൂട്ടിൽ സിൽക് ഹൗസ് തിരുവല്ലയിലേക്ക്; ഫഹദ് ഫാസിൽ ഉദ്ഘാടകനാവുമ്പോൾ അനേകം മെത്രാന്മാരും ഹിന്ദു-മുസ്ലിം സമുദായ നേതാക്കളും വേദിയിൽ: 100 കൊല്ലം മുൻപ് തൊടുപുഴയിൽ തുടങ്ങിയ വസ്ത്രവ്യാപാര ശൃംഖലയ്ക്ക് നേട്ടത്തിന്റെ പുത്തൻ മുഖം

Malayalilife
ഒരു ലക്ഷം സ്‌ക്വയർ ഫീറ്റിൽ കേരളത്തിലെ ഏറ്റവും വലിയ വസ്ത്രവ്യാപാരക്കടയുമായി പുളിമൂട്ടിൽ സിൽക് ഹൗസ് തിരുവല്ലയിലേക്ക്; ഫഹദ് ഫാസിൽ ഉദ്ഘാടകനാവുമ്പോൾ അനേകം മെത്രാന്മാരും ഹിന്ദു-മുസ്ലിം സമുദായ നേതാക്കളും വേദിയിൽ: 100 കൊല്ലം മുൻപ് തൊടുപുഴയിൽ തുടങ്ങിയ വസ്ത്രവ്യാപാര ശൃംഖലയ്ക്ക് നേട്ടത്തിന്റെ പുത്തൻ മുഖം

കേരളത്തിൽ അനേകം വസ്ത്രശാലകൾ ഉണ്ടെങ്കിലും ഉപഭോക്താക്കളുടെ മനസ്സിൽ ഇടംനേടിയ ചരിത്രമാണ് പുളിമൂട്ടിൽ സിൽക് ഹൗസ്ന്റേത്. ഒരിക്കൽ ഉപഭോക്താവിന്റെ മനസ്സിൽ കൂടു കൂട്ടിയാൽ വീണ്ടും വീണ്ടും അവിടേക്ക് ചെല്ലാൻ മന്ത്രിക്കുന്ന വശ്യതയാണ് പുളിമൂട്ടിലെ തുണിത്തരങ്ങൾക്ക്. പണക്കാരനും പാവപ്പെട്ടവനും ധൈര്യമായി കയറി ചെല്ലാവുന്ന എല്ലാ റേറ്റിലുമുള്ള ഒരു അടിപൊളി തുണിക്കട. ഇതാണ് പുളിമൂട്ടിൽ എന്ന ബ്രാൻഡിനെ കേരളത്തിന്റെ മണ്ണിൽ ഉറപ്പിച്ചു നിർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പുളിമൂട്ടിൽ എന്ന ബ്രാൻഡ് വിട്ടു കളിക്കാത്ത ഒരു പാട് ഉപഭോക്താക്കൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഉണ്ട്. ഉപഭോക്താക്കളുടെ ആ സംതൃപ്തി തന്നെയാണ് പുതിയ പുതിയ ഷോറുമുകൾ തുടങ്ങാൻ പുളിമൂട്ടിൽ സിൽക് ഹൗസുകാരെ പ്രേരിപ്പിക്കുന്നതും.

കേരളത്തിന്റെ വ്യവസായ ചരിത്രത്തിൽ സുപ്രാധാനമായ ഇടം രേഖപ്പെടുത്തിയ പ്രവാസികളുടെ മണ്ണായ തിരുവല്ലയിലും സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് പുളിമൂട്ടിൽ സിൽക് ഹൗസ്. കൊല്ലത്തെയും തൃശൂരിലെയും കോട്ടയത്തെയും തൊടുപുഴയിലെയും ഷോറുമുകളുടെ വിജയക്കുതിപ്പിന് പിന്നാലെയാണ് തിരുവല്ലക്കാർക്ക് വേണ്ടി വമ്പിച്ച കളക്ഷനുമായി പുതിയ ഷോറും തുടങ്ങുന്നത്. തുണിത്തരങ്ങൾ വാങ്ങാൻ കോട്ടയത്തെ ഷോറുമിനെ ആശ്രയിച്ചിരുന്ന പുളിമൂട്ടിൽ ആരാധകർക്ക് ഇരട്ടി മധുരമായി മാറിയിരിക്കുകയാണ് തിരുവല്ലയിലേക്കുള്ള പുളിമൂട്ടിലിന്റെ രംഗ പ്രവേശം.

ഡിസംബർ മൂന്നിനാണ് പുളിമൂട്ടിലിന്റെ തിരുവല്ല ഷോറൂമിന്റെ ഉദ്ഘാടനം. രാവിലെ 10.00ന് മലയാളത്തിന്റെ പ്രിയപ്പെട്ട താരം ഫഹദ് ഫാസിലാണ് ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഫഹദ് ഫാസിൽ ഉദ്ഘാടകനാവുമ്പോൾ അനേകം മെത്രാന്മാരും ഹിന്ദു-മുസ്ലിം സമുദായ നേതാക്കളും വേദിയിൽ സന്നിഹിതരാകും. ഇതോടെ മത ചിന്തകൾ മനുഷ്യന്റെ മനസ്സിൽ വേരിറങ്ങുന്ന ഈ കാലത്ത് തികച്ചും മതസൗഹാർദ്ദത്തിന് നേരെ തിരിച്ചു വെച്ച കണ്ണാടി കൂടിയായി മാറും തിരുവല്ലയിലെ ഈ ഉദ്ഘാടന ചടങ്ങ്.

H G Most Rev ഡോ. ജോസഫ് മർത്തോമ മെത്രോപ്പൊലീത്ത, തിരുവല്ല ആർച്ച് ബിഷപ്പ് H G Most Rev ഡോ തോമസ് മാർ കൂർലോസ്, H G Rt. Re ഡോ. ഗീവർഗീസ് മാർ കൂർലോസ് മെത്രാപ്പൊലീത്ത, H G Rt Rev. Dr. യോഹന്നാൻ മാർ ക്രിസോസ് തോമസ് മെത്രാപ്പൊലീത്ത, കോട്ടയം മെത്രാപ്പൊലിത്ത ആർച്ച് ബിഷപ്പ് H G മാർ മാത്യു മൂലക്കാട്ട്, ക്നാനായ ഇടവക മെത്രാപ്പൊലീത്ത H G കുര്യാക്കോസ് മോർ ഗ്രിഗോറിയസ്, ഇന്ത്യൻ ബ്രാഹ്മണ ഫെഡറേഷൻ വൈസ്പ്രസിഡന്റ് അക്കീരമോൻ കാളിദാസ ഭട്ടതരിപ്പാട്, ടൗൺ ജുമാ മസ്ജിദ് ഇമാം കെ ജെ സലിം സഖാഫി, എംപി ആന്റോ ആന്റണി, മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, മുനിസിപ്പൽ വാർഡ് കൗൺസിലർ ഏലിയാമ്മ തോമസ്, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലീഷ്മെന്റ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ അഡ്വ. അനന്തഗോപൻ, ബിജെപി ദേശീയ സമിതി അംഗം പ്രതാപചന്ദ്ര വർമ എന്നിവരുടെ സാന്നിദ്ധ്യം ചടങ്ങിൽ ശ്രദ്ധേയമാകും.

ഒരു ലക്ഷം സ്‌ക്വയർ ഫീറ്റിലാണ് തിരുവല്ലയിൽ പണി തീർത്ത ഏറ്റവും പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്. ഒരേസമയം ആയിരക്കണക്കിന് ആളുകൾക്ക് ഷോപ്പ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഷോറൂമിലുള്ളത്. രണ്ട് ബേസ്മെന്റുകളിലായി വിശാലമായ കാർപാർക്കിങ് സൗകര്യവുമുണ്ട്. ഫസ്റ്റ് ഫ്ളോർ, ഡിസൈനർ സ്റ്റുഡിയോയ്ക്കും ഡ്രെസ്സ് മെറ്റീരിയലിനുമായാണ് മാറ്റിവച്ചിരിക്കുന്നത്. ഫാഷൻ പ്രേമികളുടെ കണ്ണഞ്ചിപ്പിക്കുന്ന വമ്പിച്ച കളക്ഷനാണ് ഓരോ ഫ്‌ളോറിലും ഒരുക്കിയിരിക്കുന്നത്.

ബ്രൈഡൽ കാഞ്ചീപുരം, ബ്രൈഡൽ ലെഹങ്കാസ്, കൂടാതെ ഗൗൺ ബൊട്ടീക്കും സിൽവർ ആഭരണ കളക്ഷനും സെക്കന്റ് ഫ്ലോറിനെ ആകർഷകമാക്കുന്നു. പേസ്റ്റർ ബനാറസ്, മെൻസ് വെയർ, കിഡ്സ് വെയർ, എത്നിക് സൽവാറുകൾ, സൽവാർ മെറ്റീരിയലുകൾ ഗ്രൂം സ്റ്റുഡിയോ തുടങ്ങിയവ മൂന്ന് മുതൽ ആറ് വരെ ഫ്ളോറുകളിലായുണ്ട്. മെൻസ് വെഡ്ഡിങ് കളക്ഷനിൽ പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും വലിയ ശേഖരവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സെലക്ഷനും മികച്ച ഗുണനിലവാരവും തിരുവല്ലയ്ക്ക് ഉറപ്പാക്കുകയാണ് ഇതുവഴി പുളിമൂട്ടിൽ സിൽക്സ്

1924ൽ വശ്യമനോഹരമായ തൊടുപുഴയുടെ മണ്ണിലൂടെയാണ് പുളിമൂട്ടിൽ സിൽക്സ് വ്യവസായ രംഗത്തേയ്ക്ക് കടന്നുവരുന്നത്. തുടർന്ന് കോട്ടയത്തും പിന്നീട് തൃശ്ശൂരും, കൊല്ലത്തും പുളിമൂട്ടിൽ സിൽക്സ് തന്റേതായ ഇടം കണ്ടെത്തുന്നതിൽ വിജയിച്ചു. വിശ്വാസ്യതയും മികച്ച സേവനവും പുളിമൂട്ടിൽ സിൽക്സിനെ ജനഹൃദയങ്ങൾക്ക് ഇടയിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. സ്വന്തം നെയ്ത്തുശാലകളിൽ നെയ്തെടുക്കുന്ന മികച്ച സൃഷ്ടികലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന കളക്ഷനുകളും പുളിമൂട്ടിൽ സിൽക്സിനെ വേറിട്ടതാക്കുന്നു. ഇനി തിരുവല്ലയുടെ ഹൃദയം നിറച്ച് കൂടുതൽ സ്‌റ്റൈലിഷാക്കാൻ ഒരുങ്ങുകയാണ് പുളിമൂട്ടിൽ സിൽക്സ്. വിശ്വാസ്യതയും മികച്ച സേവനവും കൈമുതലാക്കിയാണ് പുളിമൂട്ടിൽ സിൽക്സ് തിരുവല്ലയിലേയ്ക്ക് കടന്നുവരുന്നത്. ഇന്ന് ദക്ഷിണേന്ത്യ ഹൃദയത്തലേറ്റിയ ബ്രാൻഡ് കൂടിയാണ് പുളിമൂട്ടിൽ സിൽക്സ്.

pulimoottil-silk-house-steps-to-thiruvalla-inaguration-on-3-december

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES