ബിഗ്ബോസ് ഷോ കാണുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയിതാക്കളാണ് ശ്രിനിയും പേളിയും. ഇരുവരുടെയും പ്രണയം തുടങ്ങിയ മുതല്‍ ഷോയുടെ റേറ്റിങ്ങ് കുതിച്ചുയര്‍ന്നിരുന്നു. അതേസമയം പ്രണയം തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ശ്രീനിയോട് ഇഷ്ടം തോന്നിയ നിമിഷം പേളി ഇന്നലെത്തെ എപിസോഡില്‍ തുറന്ന് പറഞ്ഞതാണ് ഇപ്പോള്‍ പേളിഷ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
പരസ്പരംം ഇന്റര്‍വ്യു ചെയ്യുന്നതായിരുന്നു ബിഗ്ബോസ് ഇന്നലെ നല്‍കിയ ടാസ്‌ക്. സാബുവും ഷിയാസുമായിരുന്നു പേളിയെയും ശ്രീനിയെയും ഇന്റര്‍വ്യു ചെയ്തത്. ഇന്‍ര്‍വ്യുവിനിടയില്‍ സാബു ചോദിച്ച ചോദ്യത്തിനാണ് പേളി തനിക്ക് ശ്രീനിയോട് ഇഷ്ടം തോന്നിയത് എപ്പോഴാണെന്ന് തുറന്നുപറഞ്ഞത്. ഇന്‍ര്‍വ്യു ടാസ്‌കിനിടയില്‍ ശ്രീനിഷ് ഒരാളെ മാത്രമേ ഇവിടുന്ന് കാണുന്നുളളൂവെന്ന ആരോപണം നിലവിലുണ്ടല്ലോയോന്ന് സാബു ശ്രീനിയോടും പേളിയോടും ചോദിച്ചു.
എന്നാല്‍ അത് തോന്നല്‍ മാത്രമാണെന്ന് ശ്രീനിഷ് പറഞ്ഞപ്പോള്‍ കണ്ണും കണ്ണും നോക്കിയുളള തങ്ങളുടെ ഭാഷ ഹിമ പറഞ്ഞു തന്നതാണെന്ന് പേളി വെളിപ്പെടുത്തി. അതേസമയം തനിക്ക് ആനവാല്‍ മോതിരം ശ്രീനിഷ് തന്നതിനെ കുറിച്ചും പേളി വ്യക്തമാക്കി. 'അന്ന് മോതിരം കൈമാറിയപ്പോഴാണ് പരസ്പരം ഒരു അടുപ്പം ഉണ്ടായതെന്നും അതായിരുന്നു തങ്ങളുടെ പ്രണയനിമിഷമെന്നും പേളി പറഞ്ഞു. അന്നു തങ്ങള്‍ പരസ്പരം നോക്കി നിന്നുവെന്നും വീട്ടുകാര്‍ ഞങ്ങളുടെ ഇഷ്ടത്തിന് കൂടെ നില്‍ക്കുമെന്നാണ് വിശ്വാസമെന്നും പേളി കൂട്ടിച്ചേര്‍ത്തു. പേളിയുടെ ഈ മറുപടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പേളിഷ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
എന്നാല്‍ ഇതിന് സാബു നല്കിയ മറുപടിയാണ് പേളിഷ് വിരുദ്ധര്‍ ഏറ്റെടുക്കുന്നത്. പേളിക്കും ശ്രീനിക്കും ഡിവോഴ്സ് വേണമെങ്കില്‍ പുറത്ത് പോയി ആവാമെന്നും ഇവിടെ അത് ചെയ്യരുതെന്നുമാണ് ഇതിന് മറുപടിയായി സാബു ഇരുവരോടും പറഞ്ഞത്. ഇരുവരുടേയും ഇടയ്ക്കിടക്കുളള വഴക്ക് സൂചിപ്പിച്ചായിരുന്നു സാബു ഇങ്ങനെ പറഞ്ഞത്. ഇത് അര്‍ച്ചനയും അതിഥിയും ശരിവയ്ക്കുകയും ചെയ്തു