ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ ശ്രീനിയും പേളിയും ഷോ കഴിയുമ്പോഴേക്കും വഴിപിരിയുമെന്നാണ് വിമര്‍ശകര്‍ പ്രധാനമായും പറഞ്ഞിരിക്കുന്നത്. എന്നാല്‍ തങ്ങള്‍ പിരിഞ്ഞില്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പേളിഷ് തങ്ങളുടെ ആദ്യ സെല്‍ഫി പങ്കുവച്ചിരിക്കുകയാണ്.
ഇന്നലെയാണ് ഇരുവരും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ദി പേളിഷ് എഫക്ട് എന്ന അടിക്കുറിപ്പോടെയാണ് പേളി താനും ശ്രീനിയുമായുള്ള ചിത്രം പോസ്റ്റ് ചെയ്തത്. സെല്‍ഫി ടൈം ആണെന്നും ഇനിയുമേറെ വരാനുണ്ടെന്നും പേളി പോസ്റ്റില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. മൊബൈല്‍ ഒന്നുമില്ലാതെ ബിഗ്ബോസ് വീട്ടില്‍ ജീവിച്ച ഇരുവരും നൂറു ദിവസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയാണ് ആദ്യത്തെ സെല്‍ഫി എടുത്തിരിക്കുന്നത്. ചിത്രത്തിന് താഴെ പേളിഷ് ആരാധകര്‍ കമന്റ്സ് കൊണ്ട് നിറച്ചിട്ടുണ്ട്.
അതേസമയം മീസ് യൂ പേളി എന്ന അടിക്കുറിപ്പോടെയാണ് ശ്രീനിഷ് തന്റെ ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചത്. നീയില്ലാത്ത എന്റെ ആദ്യ ദിവസമെന്നും ചിത്രത്തിന് താഴെ എഴുതിയ ശ്രീനിഷ് ബിഗ്ബോസ്, പേളിഷ്, മിസ്സിങ്ങ് എന്നീ ഹാഷ്ടാഗുകളും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ശ്രീനിഷ് ഇന്നലെയൊടു കൂടി ചെന്നൈയിലെത്തിയപ്പോള്‍ പേളി ഇന്ന് വൈകിട്ടോട് കൂടിയെ കേരളത്തിലെത്തുകയുള്ളു. അതേസമയം കഴിഞ്ഞ ദിവസം ഇരുവരും അരിസ്റ്റോ സുരേഷിനൊപ്പം ഡിന്നറിന് പോയിരുന്നു. ഈ ചിത്രങ്ങളും ഫേസ്ബുക്കില്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.