പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ്ബിഗ്‌ബോസ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ആരാകും സീസണ്‍ വണ്ണില്‍ വിജയിക്കുക എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിഗ്ബോസില്‍നിന്നും പുറത്തായ മത്സരാര്‍ഥികള്‍. അനൂപ് ചന്ദ്രന്‍, അര്‍ച്ചന, രഞ്ജിനി ഹരിദാസ്, ശ്രീലക്ഷ്മി, ദിയസന, ദിപന്‍ മുരളി തുടങ്ങിയവരാണ് വിജയിക്കാന്‍ അര്‍ഹത ഉള്ളത് ആരാണ് എന്ന് തുറന്നു പറഞ്ഞിരിക്കുന്നത്.
ബിഗ്ബോസ് സീസണന്‍ വണ്ണില്‍ സാബു, പേളി, ശ്രീനിഷ്, ഷിയാസ്, അദിതി, സുരേഷ് എന്നിങ്ങനെ ആറുപേരാണ് ഫൈനലില്‍ ഇടംപിടിച്ചത്. ഇവരില്‍ സാബു തന്നെയാണ് ജയിക്കാന്‍ യോഗ്യന്‍ എന്നു തന്നെയാണ് മുന്‍ മത്സരാര്‍ഥികളില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. എന്നാല്‍ സാബുവാണ് ജയിക്കാന്‍ യോഗ്യനെങ്കിലും മറ്റുള്ളവര്‍ക്കെല്ലാം വീടുള്ള സാഹചര്യത്തില്‍ സ്വന്തമായി വീടില്ലാത്ത ഷിയാസിന് ഒരു കോടിയുടെ ഫ്‌ളാറ്റ് ലഭിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നാണ് അനൂപ് ചന്ദ്രന്‍ പറഞ്ഞിരിക്കുന്നത്.
ടാസ്‌കുകളില്‍ സജീവമായി ഇടപെടുന്നതും ബിഗ്ബോസ് വീട്ടിലെ അംഗങ്ങളെയെല്ലാം ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതുമാണ് സാബുവിനുള്ള മേന്മയായി എല്ലാവരും പറയുന്നത്. സാബുവിന് വെല്ലുവിളി ഉയര്‍ത്താന്‍ ബിഗ്ബോസില്‍ ഇനി ആരുമില്ലെന്നാണ് ദിയ സനയുടെ അഭിപ്രായം. ്തുകൊണ്ട് തന്നെ സാബു വിന്നര്‍ ആയില്ലെങ്കില്‍ അത് ശരികേടാണെന്നും ദിയ പറയുന്നു. അതേസമയം ശരിക്കും ആ വീട്ടിലെ ബിഗ്ബോസ് സാബുവാണെന്നാണ് അര്‍ച്ചന പറയുന്നത്. സാബു ഇല്ലെങ്കില്‍ അതൊരു വീടാകില്ലെന്ന് പറയുന്ന അര്‍ച്ചന ഡീസന്റ് ആയി ഗെയിം കളിക്കുന്നത് സാബു ആയതിനാല്‍ തന്നെ സാബു ജയിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്നും പറയുന്നു.
ശക്തരായ മത്സരാര്‍ഥിയായി ഇനി ബിഗ്ബോസില്‍ ബാക്കിയുള്ളത് സാബുവാണെന്നാണ് ദിപന്‍ അഭിപ്രായപ്പെടുമ്പോള്‍ അജന്‍ഡയൊന്നുമില്ലാതെ ബിഗ്ബോസില്‍ ജീവിച്ചത് സാബുവാണെന്നും അതിനാല്‍ തന്നെ ജയിക്കാന്‍ യോഗ്യനെന്നുമാണ് രഞ്ജിനി പറയുന്നത്. എന്നാല്‍ മുന്‍ മത്സരാര്‍ഥികള്‍ ആരും തന്നെ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള പേളിയുടെ പേര് പറഞ്ഞില്ലെന്നതും ശ്രദ്ധേയമായി.