സിനിമാസ്വാദകരുടെ ഫേസ്ബുക്കിലെ പ്രമുഖ കൂട്ടായ്മയായ മൂവി സ്ട്രീറ്റ് ഈ വര്‍ഷത്തെ അവാര്‍ഡ് നിശ പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്നിന് കലൂര്‍ എ ജെ ഹാളില്‍ വച്ചാണ് അവാര്‍ഡ് നിശ നടത്തപ്പെടുക. ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്ന മൂവി സ്ട്രീറ്റിന്റെ രണ്ടാമത് അവാര്‍ഡ് നിശയാണ് വര്‍ണാഭമായ പരിപാടികളോടെ അണിയറയില്‍ ഒരുങ്ങുന്നത്. 2012 ഡിസംബറില്‍ ആരംഭിച്ച് ഇപ്പോഴും സജീവമായി മുന്നോട്ടു പോകുന്ന സിനിമാ ഗ്രൂപ്പ് ആണ് മൂവി സ്ട്രീറ്റ്. കഴിഞ്ഞ വര്‍ഷം ഏറെ മാധ്യമ ശ്രദ്ധ നേടിയ മൂവി സ്ട്രീറ്റ് എക്‌സലന്‍സ് അവാര്‍ഡ്‌സിന്റെ രണ്ടാം പതിപ്പ് ഏറെ പുതുമകളോടെ ആണ് എത്തുന്നത്.
മികച്ച നടന്‍, നടി, സംവിധായകന്‍, ചിത്രം എന്നിവ ഉള്‍പെടെ 20 ല്‍ അധികം ക്യാറ്റഗറിയില്‍ ആണ് മൂവി സ്ട്രീറ്റ് എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള പുരസ്‌കാരം ഫഹദ് ഫാസില്‍ നേടിയപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ജുവാര്യരും ഐശ്വര്യലക്ഷ്മിയും പങ്കിട്ടു. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും കരസ്ഥമാക്കിയപ്പോള്‍ മികച്ച സംവിധായകനായത് ലിജോ ജോസ് പെല്ലിശ്ശേരിയാണ്. കഴിഞ്ഞ വര്‍ഷം ഗോള്‍ഡ് സൂക്കിലെ ആദംസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആയിരുന്നു മൂവി സ്ട്രീറ്റ് അവാര്‍ഡ്‌സ് നൈറ്റ് അരങ്ങേറിയത്. 1000 ഓളം പേരാണ് കഴിഞ്ഞ വര്‍ഷം പരിപാടിയില്‍ പങ്കെടുത്തത്. കഴിഞ്ഞ അവാര്‍ഡ് നിശയുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷവും പരിപാടികള്‍ നടത്തുന്ന്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു കൂടുതല്‍ ജന പങ്കാളിത്തത്തോടെ, താര നിബിഢമായി ആയിരിക്കും ഈ വര്‍ഷത്തെ മൂവി സ്ട്രീറ്റ് അവാര്‍ഡ് നടത്തപ്പെടുകയെന്ന് ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറിയിച്ചു.
വെള്ളിത്തിരയിലെ വിസ്മയ പ്രകടനങ്ങള്‍ക്ക് മൂവി സ്ട്രീറ്റ് ഗ്രൂപ്പിന്റെ അംഗീകാരവും ആദരവുമാണ് അവാര്‍ഡ് നൈറ്റിലൂടെ സമ്മാനിക്കുന്നത്. 85000 ഓളം വരുന്ന ഗ്രൂപ്പ് മെമ്പേഴ്‌സിനിടയില്‍ വോട്ടിങ്ങിലൂടെ ആണ് വിജയികളെ കണ്ടെത്തുക. 2018 ല്‍ തിയറ്ററുകളില്‍ എത്തിയ 130 ല്‍ അധികം വരുന്ന ചിത്രങ്ങളില്‍ നിന്നും ഇരുപതു ക്യാറ്റഗറികളില്‍ ആയി തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ ആയിരിക്കും പുരസ്‌കാരം നല്‍കി ആദരിക്കുക.
കേവലം സിനിമ ഗ്രൂപ്പ് എന്നതിലുപരി ഒരു സൗഹൃദ കൂട്ടായ്മ ആണ് മൂവി സ്ട്രീറ്റ്. ബഹുസ്വരതയുടെ കഴുത്തില്‍ കത്തികള്‍ വീഴുന്ന കാലത്ത് സിനിമ പോലും നമ്മുടെ രാജ്യത്ത് പ്രൊപ്പഗാണ്ടയുടെ ഇരയാവുമ്പോള്‍ അതിന് അന്തിമവിധിയെഴുതേണ്ടത് അതേ ബഹുസ്വരത തന്നെയാണെന്നാണ് മൂവി സ്ട്രീറ്റ് കൂട്ടായ്മ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഗ്രൂപ്പിലെ ഓരോ മെമ്പര്‍ക്കും അഭിപ്രായം രേഖപ്പെടുത്താവുന്ന രീതിയില്‍ പോള്‍ അടിസ്ഥാനത്തില്‍ ആയിരിക്കും പുരസ്‌കാര ജേതാക്കളെ കണ്ടെത്തുക. പോള്‍ റിസള്‍ട്ട്‌സ് ക്യൂറേറ്റ് ചെയ്യുവാന്‍ അന്തിമ ജ്യൂറി പാനലും ഉണ്ടായിരിക്കും.
കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും വിഭിന്നമായി മൂവി സ്ട്രീറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആയിരിക്കും ഇത്തവണ വോട്ടിംഗ് നടത്തപ്പെടുകയെന്ന പ്രത്യേകതയുണ്ട്. കഴിഞ്ഞ വര്‍ഷം നടത്തപ്പെട്ട അവാര്‍ഡ് നൈറ്റിലൂടെ മുന്നോട്ട് വയ്ക്കുവാന്‍ സാധിച്ച ജനാധിപത്യപരമായ അവാര്‍ഡ് വിതരണത്തിലും അര്‍ഹരായ വിജയികളിലും അതിന് താങ്ങായി ഉണ്ടായ മെംബേഴ്‌സിന്റെ സഹായസഹകരണവും തന്നെയാണ് ഈ വര്‍ഷവും ഇത്തരത്തിലൊരു പ്രോഗ്രാമുമായി മുന്നോട്ട് വരാന്‍ പ്രേരിപ്പിച്ച ഘടകമെന്ന് അഡ്മിന്‍മാര്‍ പറയുന്നു. ഓരോ അംഗങ്ങളുടെയും സഹകരണവും അവാര്‍ഡ് നിശ ഭംഗിയാക്കുവാന്‍ വേണ്ടി അവര്‍ അഭ്യര്‍ഥിച്ചു. ഒപ്പം തന്നെ എല്ലാവരെയും അവാര്‍ഡ് നിശയിലേക്കും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. വരും ദിവസങ്ങളില്‍ നോമിനേഷനും വോട്ടെടുപ്പും ഉണ്ടാകും. എല്ലാവരുടെയും സഹകരണവും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.