Latest News

മഞ്ജുവാര്യരും ഭാവനയും ഒന്നിച്ച് സീ കേരളത്തില്‍... വീഡിയോ വൈറല്‍...

Malayalilife
മഞ്ജുവാര്യരും ഭാവനയും ഒന്നിച്ച് സീ കേരളത്തില്‍... വീഡിയോ വൈറല്‍...

ലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം സിനിമ വിട്ട മഞ്ജു പതിനാല് വര്‍ഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. രണ്ടാം വരവിലും ഗംഭീര വരവേല്‍പ്പാണ് നടിക്ക് മലയാളികള്‍ നല്‍കിയത്.

ജനപ്രിയ റിയാലിറ്റി ഷോകളില്‍ അതിഥിയായി മഞ്ജു വാര്യര്‍ മുന്‍പ് പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴിതാ, സീ കേരളത്തില്‍ വരുന്ന ഓണം സ്പെഷ്യല്‍ എപ്പിസോഡില്‍ മഞ്ജു വാര്യര്‍ അതിഥിയായി എത്തുകയാണ്. പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മഞ്ജു ഭാവങ്ങള്‍ എന്നാണ് ഓണപരിപാടിക്ക് പേരിട്ടിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും പരിപാടിയില്‍ എത്തുന്നു.

ഒരിടവേളയ്ക്ക് ശേഷം മഞ്ജുവും മനോജ് കെ ജയനും ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി പരിപാടിക്കുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ട് സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. സല്ലാപം, സമ്മാനം എന്നീ സിനിമകളിലാണ് മഞ്ജുവും മനോജ് കെ ജയനും അഭിനയിച്ചത്. മഞ്ജു ഭാവങ്ങള്‍ പരിപാടിയില്‍ മുഖ്യാതിഥിയായാണ് മനോജ് കെ ജയന്‍ വരുന്നത്. പരിപാടിയില്‍ രണ്ട് പേരും തങ്ങളുടെ പഴയ ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്.

മഞ്ജു ഭാവങ്ങള്‍ ഷോയിലൂടെ ഭാവന വീണ്ടും മിനിസ്‌ക്രീനില്‍ വരുന്നു. ഭാവനയുടെ ഡാന്‍സും പ്രൊമോ വീഡിയോയില്‍ കാണിക്കുന്നുണ്ട്. നിഖില വിമല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി തുടങ്ങിയ താരങ്ങളും ഷോയിലുണ്ട്. ഇവര്‍ക്കൊപ്പം ടിവി താരങ്ങളായ മൃദുല വിജയ്, ഷിജു എആര്‍, റിച്ചാര്‍ഡ് ജോസ് തുടങ്ങിയവരുടെ പരിപാടികളും ഉണ്ട്. ആര്‍ജെ മാത്തുക്കുട്ടിയും രാജ് കലേഷുമാണ് അവതാരകരായി എത്തുന്നത്.

ആഗസ്റ്റ് 22നാണ് മഞ്ജു ഭാവങ്ങള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുക.

Read more topics: # manju warier,# bhavana
manju warier and bhavana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക