Latest News

  രണ്ടു വര്‍ഷത്തോളം നീണ്ട സംപ്രേക്ഷണത്തിനൊടുവില്‍ കളിവീട് പരമ്പര ക്ലൈമാക്സ് എപ്പിസോഡുകളിലേക്ക്;  പൂജയായി സൈന്‍ ഓഫ് ചെയ്യുന്നു എന്ന ക്യാംപ്ഷനോടെ കണ്ണീരുമായി റെബേക്ക സന്തോഷിന്റെ വീഡിയോ

Malayalilife
  രണ്ടു വര്‍ഷത്തോളം നീണ്ട സംപ്രേക്ഷണത്തിനൊടുവില്‍ കളിവീട് പരമ്പര ക്ലൈമാക്സ് എപ്പിസോഡുകളിലേക്ക്;  പൂജയായി സൈന്‍ ഓഫ് ചെയ്യുന്നു എന്ന ക്യാംപ്ഷനോടെ കണ്ണീരുമായി റെബേക്ക സന്തോഷിന്റെ വീഡിയോ

 കസ്തൂരിമാന്‍ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് റെബേക്ക സന്തോഷ്. കസ്തൂരിമാനിനു ശേഷം നീലക്കുയില്‍ എന്ന സീരിയലിലൂടെ പ്രശസ്തനായ നിതിന്‍ ജേക്ക് ജോസഫിനൊപ്പം കളിവീട് എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. രണ്ടു വര്‍ഷമായി സൂര്യാ ടിവിയില്‍ സംപ്രേക്ഷണം തുടരുന്ന പരമ്പരയിലെ താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി സീരിയല്‍ വിശേഷങ്ങള്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും നിറകണ്ണുകളോടെയുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് റെബേക്ക.

തമിഴിലെ ഹിറ്റ് സീരിയലായ റോജയുടെ മലയാളം പതിപ്പാണ് കളിവീട്. ഇപ്പോഴിതാ, രണ്ടു വര്‍ഷത്തോളം നീണ്ട സംപ്രേക്ഷണത്തിനൊടുവില്‍ പരമ്പര അതിന്റെ ക്ലൈമാക്സ് എപ്പിസോഡുകളിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം പരമ്പരയില്‍ അഭിനയിച്ചിരുന്ന അമൃതാ നായര്‍ വേദനയോടെ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. കഴിഞ്ഞ 2 വര്‍ഷമായി കളിവീട് സീരിയലിന്റെ കൂടെ ഉള്ള എന്റെ യാത്ര അവസാനിക്കുന്നു ?? സ്‌നേഹ എന്ന കഥാപാത്രത്തെ സ്‌നേഹിച്ച സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി ??കുറെ നല്ല വ്യക്തികളുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചു ?? നല്ല സൗഹൃദങ്ങള്‍ കിട്ടി ??ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷന്‍ കുറെ നല്ല ആളുകള്‍ ഒപ്പം നല്ലൊരു ുൃീഒരുപാട് നല്ല ഓര്‍മ്മകള്‍ എന്നാണ് അമൃത വേദനയോടെ കുറിച്ചത്.

കളിവീട്ടിലെ എല്ലാ താരങ്ങളേയും മെന്‍ഷന്‍ ചെയ്തായിരുന്നു അമൃത കുറിപ്പ് അവസാനിപ്പിച്ചത്. പിന്നാലെ നിരവധി പേരാണ് സ്‌നേഹയെ മിസ് ചെയ്യും എന്നു പറഞ്ഞ് കമന്റുകള്‍ രേഖപ്പെടുത്തിയത്. പരമ്പര അവസാനിച്ചതാണോ, നടി പിന്മാറിയതാണോ എന്നതക്കമുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അപ്പോഴൊന്നം കൃത്യമായ ഒരു മറുപടി കിട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പരമ്പരയിലെ റെബേക്കയും നിധിനും നടി ഉമാ നായരും അമൃതയും അടക്കമുള്ള താരങ്ങള്‍ ലൈവില്‍ എത്തുകയും പരമ്പര അതിന്റെ ക്ലൈമാക്സ് എപ്പിസോഡുകളിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത പങ്കുവച്ചതും. തുടര്‍ന്നാണ് നിരകണ്ണുകളോടെയുള്ള റെബേക്കയുടെ വീഡിയോയും ഇപ്പോള്‍ എത്തിയത്.

ഏറെ ആശങ്കയോടെയായിരുന്നു കസ്തൂരിമാന്‍ എന്ന പരമ്പരയില്‍ നിന്നും റെബേക്ക കളിവീടിലേക്ക് എത്തിയത്. സീരിയല്‍ അവസാനിച്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും കസ്തൂരിമാന്‍ സീരിയലിലെ ജീവയേയും കാവ്യയേയും സ്നേഹിക്കുന്നവര്‍ക്കിടയിലേക്കാണ് റെബേക്ക പൂജയായി പുതിയൊരു നായകനോടൊപ്പം എത്തിയത്. എന്നാല്‍ ആ ആശങ്കകളെല്ലാം അസ്ഥാനത്താക്കി റെബേക്കയേയും നിധിനേയും കളിവീട് പരമ്പരയേയും ഹൃദയത്തിലേറ്റുകയായിരുന്നു ആരാധകര്‍. ആദ്യമൊക്കെ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നുവെങ്കിലും പതുക്കെ പതുക്കെ ആളുകള്‍ ഇഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു.

ഒരേ സമയം പ്രഗത്ഭരായ താരങ്ങളും യുവ താരങ്ങളും ഒന്നിച്ച സീരിയലാണ് കളിവീട്. രാഘവന്‍, ശ്രീലത നമ്പൂതിരി, സേതു ലക്ഷ്മി, കൊച്ചു പ്രേമന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമാണെന്ന് റെബേക്ക പറഞ്ഞിരുന്നു. നടന്‍ രാഘവനും ശ്രീലത നമ്പൂതിരിയ്ക്കും ഒപ്പം കസ്തൂരിമാനിലും റെബേക്ക ഒരുമിച്ച് അഭിനയിച്ചിരുന്നു.

kaliveed serial climax

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES