Latest News

മഹീന്ദ്രയുടെ പുത്തന്‍ എസ്യുവി സ്വന്തമാക്കി സീരിയല്‍ നടന്‍ ജിഷിന്‍; നടന്റെ പുതിയ സന്തോഷത്തില്‍ പങ്കാളിയായി നടി അമേയ നായരും; വീഡിയോ പങ്ക് വച്ച് താരം

Malayalilife
 മഹീന്ദ്രയുടെ പുത്തന്‍ എസ്യുവി സ്വന്തമാക്കി സീരിയല്‍ നടന്‍ ജിഷിന്‍; നടന്റെ പുതിയ സന്തോഷത്തില്‍ പങ്കാളിയായി നടി അമേയ നായരും; വീഡിയോ പങ്ക് വച്ച് താരം

മാസങ്ങള്‍ക്കു മുമ്പാണ് സീരിയല്‍ നടന്‍ ജിഷിന്‍ മോഹനും നടി വരദയും വിവാഹമോചനം നേടിയെന്ന വാര്‍ത്ത പുറത്തു വന്നത്. പിന്നീട് തങ്ങളുടേതായ സീരിയലുകളിലും ജോലിത്തിരക്കിലുമായ ഇരുവരും സ്വകാര്യ വിശേഷങ്ങളായിരുന്നു പങ്കുവച്ചത്. അക്കൂട്ടത്തിലാണ് ജിഷിന്‍ സീരിയല്‍ നടി അമേയയ്ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷ വീഡിയോ ആരാധകരിലേക്ക് എത്തിച്ചത്. ജന്മദിനാശംസകള്‍ തോഴീ എന്നു കുറിച്ച് ലവ് യൂ ആമീ എന്നെഴുതിയ കേക്ക് സമ്മാനിച്ചാണ് അമേയാ നായരെ ചേര്‍ത്തുപിടിച്ചുള്ള സന്തോഷ ചിത്രങ്ങള്‍ ജിഷിന്‍ പങ്കുവച്ചത്. താങ്ക്‌സ് മൈ ഡിയര്‍ തോഴാ ഫോര്‍ യുവര്‍ ലൗ ആന്റ് കെയര്‍ എന്ന് അമേയ കമന്റ് ബോക്സില്‍ മറുപടിയായും കുറിച്ചതോടെ ഇരുവരുടേയും പ്രണയ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പരക്കുകയും ചെയ്തു.

ഇപ്പോഴിതാ, ആ പ്രണയ വാര്‍ത്ത കൂടുതല്‍ കൂട്ടിയുറപ്പിക്കുന്ന വീഡിയോയാണ് എത്തിയിരിക്കുന്നത്. 12 ലക്ഷം മുതല്‍ 20 ലക്ഷം വരെ വില വരുന്ന മഹീന്ദ്ര താര്‍ വാഹനം ജിഷിന്‍ സ്വന്തമാക്കിയിരുന്നു. ഏറ്റവും പ്രിയപ്പെട്ടവളായ അമേയയേയും ഒപ്പം കൂട്ടിയാണ് ജിഷിന്‍ വാഹനം ഡെലിവര്‍ ചെയ്യാനായി എത്തിയത്. ഇതിന്റെ പല ചിത്രങ്ങളും വീഡിയോകളും നടന്‍ ആരാധകരിലേക്ക് എത്തിക്കുകയും ചെയ്തു. മാത്രമല്ല, അമേയയ്ക്കൊപ്പം നടത്തിയ ഒരു യാത്രയുടെ വീഡിയോയും നടന്‍ പങ്കുവച്ചിട്ടുണ്ട്. അമേയയുടെ പിറന്നാള്‍ ചിത്രം പങ്കുവച്ചപ്പോള്‍ തന്നെ ഇതു കേവലമൊരു പിറന്നാള്‍ ചിത്രമല്ലെന്ന സ്ഥിരീകരണം ഇരുവരും നല്‍കിയിരുന്നു.

മാത്രമല്ല, നിരവധി പേര്‍ അമേയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനൊപ്പം ലൗവര്‍ ആണോ, വൈഫ് ആണോ തുടങ്ങിയ കമന്റുകളും ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ടിരുന്നു. ടെലിവിഷന്‍ താരങ്ങള്‍ക്കിടയിലെ ജനപ്രിയ ജോഡിയായിരുന്നു ജിഷിന്‍ മോഹനും ഭാര്യ വരദയും. ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തവരാണ്. സോഷ്യല്‍ മീഡിയയിലും ഇരുവരും താരങ്ങളായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് കുറച്ച് നാള്‍ മുമ്പാണ് ഇരുവരും ദാമ്പത്യജീവിതം അവസാനിപ്പിച്ചതും പിന്നാലെ വിവാഹമോചനം നേടിയതും. മകനൊപ്പമാണ് വരദ ഇപ്പോള്‍ താമസിക്കുന്നത്.

തുടര്‍ന്നാണ് ഒരു പരമ്പരയില്‍ വച്ച് അമേയയെ ജിഷിന്‍ കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും. ആ സുഹൃത്ബന്ധം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. നേരത്തെ ജിഷിന്റെ മുന്‍ ഭാര്യ വരദയും അമേയയും സീ കേരളത്തിലെ മാംഗല്യം എന്ന പരമ്പരയില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍, അടുത്ത കാലത്താണ് അമേയ പരമ്പരയിലെ ഡോക്ടര്‍ വേഷത്തില്‍ നിന്നും പിന്മാറിയത്. സ്വകാര്യ ജീവിതം സംബന്ധിച്ചുള്ള എന്തെങ്കിലും പ്രശ്‌നങ്ങളാണോ പരമ്പരയില്‍ നിന്നും അമേയ പിന്മാറാന്‍ കാരണമായത് എന്ന സംശയമാണ് ഇപ്പോള്‍ ആരാധകര്‍ക്കുള്ളത്. അതേസമയം, മാംഗല്യത്തിലെ ഒപ്പം അഭിനയിച്ച ചെറുതും വലുതുമായ എല്ലാ താരങ്ങളേയും സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്ന അമേയ വരദയെ മാത്രം ഫോളോ ചെയ്യുന്നില്ലായെന്നതും ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. തിരിച്ച് വരദയും അങ്ങനെ തന്നെയാണ്.


 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jishin Mohan (@jishinmohan_s_k)

jishin mohan buys new mahindra thar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES