എന്നെ നീ ഇനി ദിലീപേട്ടന്‍ എന്നു വിളിക്കരുത്....നീയും നിന്റെ കുടുംബവും ഇപ്പോ ശത്രുവാണ് അതുകൊണ്ട് വെക്കട ഫോണ്‍..... ഒരു കാര്യം കൂടി പറയട്ടെ, അന്യന്റെ ഭാര്യയെ മോഹിക്കുന്നവന്‍ വ്യത്തികെട്ടവനും ചതിയനുമാണ്. ഞാന്‍ ചതിയനായിട്ടാണ് കാണാന്‍ ആഗ്രഹിക്കുന്നത്; നിന്റെ ഭാര്യയെ സാക്ഷി നിര്‍ത്തിക്കാന്‍ പറയാം. നീ കൊല്ലപ്പെടും; ദിലീപിന്റെ ജയില്‍ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 14

പല്ലിശ്ശേരി
 എന്നെ നീ ഇനി ദിലീപേട്ടന്‍ എന്നു വിളിക്കരുത്....നീയും നിന്റെ കുടുംബവും ഇപ്പോ ശത്രുവാണ് അതുകൊണ്ട് വെക്കട ഫോണ്‍..... ഒരു കാര്യം കൂടി പറയട്ടെ, അന്യന്റെ ഭാര്യയെ മോഹിക്കുന്നവന്‍ വ്യത്തികെട്ടവനും ചതിയനുമാണ്. ഞാന്‍ ചതിയനായിട്ടാണ് കാണാന്‍ ആഗ്രഹിക്കുന്നത്; നിന്റെ ഭാര്യയെ സാക്ഷി നിര്‍ത്തിക്കാന്‍ പറയാം. നീ കൊല്ലപ്പെടും; ദിലീപിന്റെ ജയില്‍ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 14

കാവ്യയുടെ ഭര്‍ത്താവ് കൊല്ലപ്പെടും

പരസ്പരം വിവാഹ വാര്‍ഷിക സമ്മാനം ജന്മദിന സമ്മാനം നല്‍കുന്നതില്‍ ഭാര്യാഭര്‍ത്താന്മാര്‍ മത്സരിക്കുന്ന സമയമാണ് വിവാഹത്തിന്റെ ആദ്യത്തെ ഏതാനും മാസങ്ങള്‍. എന്നാല്‍ വിവാഹം കഴിഞ്ഞ് 5 മാസമായപ്പോഴാണ് കാവ്യയുടെ യഥാര്‍ത്ഥ മുഖം നിശാലിനു മനസ്സിലായത്. തന്നെ വെറുക്കാനും ഗുഡ്ബൈ പറയാനും മാത്രം എന്തുണ്ടായെന്ന് എത്രയാലോചിച്ചിട്ടും അയാള്‍ക്ക് മറുപടി കിട്ടിയില്ല.

ഇഷ്ടമില്ലാത്തവന്‍ തമ്മിലടിച്ച് ജീവിതം പാഴാക്കുന്നതില്‍ അര്‍ത്ഥമില്ല. വേര്‍പിരിഞ്ഞ് സുഖമായി ജീവിക്കട്ടെ. അക്കാര്യം അന്തസ്സോടെ ചെയ്യുന്നതല്ലെ നല്ലത്?

കാവ്യ ഒരു മോശം പെണ്ണാണെന്ന് നിശാലിനു ഒരിക്കലും തോന്നിയിട്ടില്ല. തന്നോടൊപ്പം ജീവിതകാലം മുഴുവന്‍ ഒരുമിച്ചു ജീവിക്കാമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. എല്ലാം തകിടം മറിച്ചത് ദിലീപ് ഒരുത്തനാണ്. കാവ്യയെ ഭീക്ഷണിപ്പെടുത്തിയിട്ടാണ്. അകറ്റാന്‍ ശ്രമിച്ചത്. എന്നിട്ടു നിശാല്‍ പിന്മാറുന്നില്ലെന്നു കണ്ടപ്പോള്‍ ചാറ്റു ചെയ്യാന്‍ ശ്രമിച്ചു.

അവര്‍ ഇരുവരും തമ്മിലുള്ള രഹസ്യ സമാഗമ ചിത്രങ്ങള്‍ നിശാല്‍ വരുമെന്നു ഭീക്ഷണിപ്പെടുത്തിയതു പോലെ വിവാഹ മോചനത്തിനു ഒരുക്കമല്ലെങ്കില്‍ ഫേസ്ബുക്കിലും വാട്സ് ആപ്പിലും ആ ചിത്രങ്ങള്‍ ചെയ്യുമെന്നു ഭീക്ഷണിപ്പെടുത്തിയിരിക്കാം. അതല്ലെങ്കില്‍ കാവ്യക്കും കുടുംബത്തിനും അപമാനമുണ്ടാക്കുന്ന മറ്റെതെങ്കിലും തെളിവുകള്‍ എന്തായാലും ദിലീപിനെ ഭീക്ഷണിക്കുവഴങ്ങി നിശാലിനെ ഉപേക്ഷിക്കാന്‍ കാവ്യയില്‍ നിന്നും കേട്ടത്. നിശാല്‍ കാവ്യയെ തിരിച്ചു വിളിച്ചു. മൊബൈല്‍ സ്വിച്ച് ഓഫാക്കിയിരുന്നു. ദിലീപിനെ വിളിച്ച് മാന്യമായി സംസാരിക്കാന്‍ തീരുമാനിച്ചു.

ദിലീപേട്ടാ... മനസ്സറിഞ്ഞ് ഞാനും എന്റെ കുടുംബവും ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്നിട്ടും കാവ്യ എന്നില്‍ നിന്നും അകന്നിരിക്കുന്നു. ദിലിപേട്ടന്‍ പറഞ്ഞാല്‍ കാവ്യ അനുസരിക്കും. ഞങ്ങള അനുജനും അനുജത്തിയുമായി കാരണം. എന്റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം.

എടാ അവള്‍ ഞാന്‍ പറയുന്നതു മാത്രമേ അനുസരിക്കുകയുള്ളൂ. നീ അവളെ ഉപേക്ഷിച്ചേക്ക്. അല്ലെങ്കില്‍ നിന്നെ അവള്‍ ഉപേക്ഷിക്കും. അവളെ എനിക്കു വേണമെടാ മോനേ. കാവ്യയെ വിവാഹം കഴിച്ചാല്‍ നീ ചെയ്ത ഗുരുതരമായ തെറ്റാണ്. ഞാനത് ക്ഷമിക്കില്ല. അതുകൊണ്ട് ഇനി മുതല്‍ ഞാന്‍ നിന്റെ ചേട്ടനും കാവ്യ നിന്റെ ചേട്ടത്തിയുമാണ്. അങ്ങിനെ കരുതുന്നതാണ് എനിക്കും നിന്റെ കുടുംബത്തിനും നല്ലത്. അതല്ല വീണ്ടും വീണ്ടും കാവ്യ... കാവ്യ എന്നു പറഞ്ഞു നടക്കാനാണ് ഭാവമെങ്കില്‍ വരും. ഞാന്‍ ആരെണെന്ന് നീ ശരിക്കും മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ചെയ്യുമായിരുന്നില്ല. കേട്ടോടാ... ഡാഷ് മോനേ... ദിലീപിന്റെ വാക്കുകള്‍ കേട്ട് നിശാലിനു നിയന്ത്രണം വിട്ടു.

കാവ്യ എന്റെ ഭാര്യയാണ്. ചേട്ടത്തിയല്ല, എങ്കില്‍ നീ അനുഭവിക്കും.എന്തനുഭവിക്കും, മരണം, ഇരുചെവിയറിയാതെ നിന്നെ തട്ടിക്കളയാന്‍ വേണ്ടി പലരും എന്റെ കൂടെയുണ്ട്. അതുകൊണ്ട് ജീവന്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്ക്. എന്നിട്ടു എന്നെ വിളിക്ക്.അങ്ങിനെയൊന്നും ഭീക്ഷണിപ്പെടുത്തെല്ലെ ചേട്ടാ. ഞാന്‍ വിവാഹം കഴിച്ചത് ചേട്ടന്റെ ഭാര്യയെ അല്ലല്ലോ.

എടാ ഡാഷ് മോനേ. നീ കാരണം ഇരന്നു വാങ്ങാന്‍ ഒരുങ്ങുകയാണോ?താനൊരു വാക്കും ചെയ്യില്ല.

ഇല്ല. അപ്പോള്‍ നീ എന്നെകുറച്ച് എല്ലാ മനസ്സിലാക്കിയിരിക്കുന്നു. എന്നാല്‍ നിന്റെ ഭാര്യയെ സാക്ഷി നിര്‍ത്തിക്കാന്‍ പറയാം. നീ കൊല്ലപ്പെടും.

ഞാനെപ്പോ മരിക്കണമെന്നും, എനങ്ങിനെ മരിക്കണമെന്നും ദൈവം തീരുമാനിച്ചിട്ടുണ്ട്. അതനുസരിച്ച് കാര്യങ്ങള്‍ നടക്കും. അല്ലാതെ മറ്റുള്ളവരുടെ ജീവനും ജീവിതവും തീരുമാനിക്കുന്നത് ദിലീപേട്ടനല്ല.

എന്നെ നീ ഇനി ദിലീപേട്ടന്‍ എന്നു വിളിക്കരുത്....നീയും നിന്റെ കുടുംബവും ഇപ്പോ ശത്രുവാണ് അതുകൊണ്ട് വെക്കട ഫോണ്‍.അതിനു മുമ്പ് ഒരു കാര്യം കൂടി പറയട്ടെ, അന്യന്റെ ഭാര്യയെ മോഹിക്കുന്നവന്‍ വ്യത്തികെട്ടവനും ചതിയനുമാണ്. ഞാന്‍ ചതിയനായിട്ടാണ് കാണാന്‍ ആഗ്രഹിക്കുന്നത്.

വൃത്തികെട്ടവാക്കുകള്‍ പറഞ്ഞ് ദിലീപ് ചിരിച്ചും പിന്നെ മൊബൈല്‍ ഓഫാക്കി.

നടന്ന സംഭവങ്ങള്‍ നിശാല്‍ വീട്ടിലും തന്റെ അടുത്ത കൂട്ടുകാരോടും പറഞ്ഞു, തല്‍ക്കാലം ഒന്നും അറിഞ്ഞതായി ഭാവിക്കണ്ട എന്ന് സൂചിപ്പിച്ചു.
കാവ്യ ടെന്‍ഷന്‍ മാറുമ്പോള്‍ തന്നെ തിരിച്ചു വിളിച്ചു ഹാപ്പി ബര്‍ത്ത് ഡേ ആശംസിക്കുമെന്നു നിശാല്‍ ആഗ്രഹിച്ചു. അതിനു വേണ്ടി കാത്തിരിക്കുകയും ചെയ്തു.

രാത്രി - നിശാല്‍ ഒരിക്കല്‍ കൂടി കാവ്യയെ ട്രൈ ചെയ്തു. അവളുടെ ഫോണ്‍ എന്‍ഗേജ്ഡ് ആയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീണ്ടും വിളിച്ചു. അപ്പോഴും ഫോണ്‍ എന്‍ഗേജ്ഡ് തന്നെ. ഇനി അവളെ വിളിക്കുന്നില്ല. അയാള്‍ സ്വയം തീരുമാനമെടുത്തു.

കാവ്യ പിന്നീട് നിശാലിനെ വിളിക്കുകയോ വീട്ടിലേക്കു പോകുകയോ ചെയ്യില്ല, അതിനിടയില്‍ ദിലീപും കാവ്യയും ചേര്‍ന്ന് നിശാലിനും കുടുംബത്തിനും എതിരായ വാര്‍ത്തകള്‍ കയ്യാറാക്കി. വിവാഹം കഴിഞ്ഞു പിറ്റേ ദിവസം മുതല്‍ കാവ്യയെ കുറ്റപ്പെടുത്താനും സംശയിക്കാനും തുടങ്ങിയ വാര്‍ത്തകള്‍ പുറത്തു വിട്ട് മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റി. പലരും നിശാലിനെ വിളിച്ചു. കാവ്യയോടു ചെയ്ത അനീതിക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന ഭീക്ഷണി ഇത്തരം ഭീക്ഷണക്കു പിന്നില്‍ ദിലീപിന്റെ ഫാന്‍സില്‍ പെട്ടവരും ഫാന്‍സ് ഗുണ്ടകളുമായിരുന്നു.

ഭര്‍ത്താവിന്റെ വീട്ടുകാരുടെ പീഡനവും നിശാലിന്റെ പീഡനവും ഉയര്‍ക്കിക്കാട്ടി വിവാഹ മോചനത്തിനു ശ്രമിക്കുകയായിരുന്നു കാവ്യ. ന്നാല്‍ തങ്ങള്‍ മാന്യമായിട്ടാണ് പെരുമാറിയതെന്നും നിശാല്‍ പറഞ്ഞപ്പോള്‍ വധഭീക്ഷണി മുഴക്കുകയായിരുന്നു ദിലീപും ഗുണ്ടകളും ഒടുവില്‍ - വിവാ ദിവസം മുതല്‍ കാവ്യയുടെ പെരുമാറ്റ രീതികളള്‍ ദീലീപും കാവ്യയും തതമ്മിലുള്ള അടുപ്പം ദിലീപിന്റെ ഭീക്ഷണി എല്ലാം നിശാല്‍ പരസ്യമാക്കി. അപ്പോഴാണ് നിശാലിന്റെ ഭാഗമാണെ ശരിയെന്ന് ലോകമറിഞ്ഞത്. ഒടുവില്‍ കാവ്യ വിവാഹ മോചന കേസ് ഫയല്‍ ചെയ്തു. എല്ലാം ദിലീപ് കൊടുത്ത വാഗ്ദാനത്തിന്റെ പുറത്ത്.

കാവ്യയെ പലരും ഉപദേശിച്ചു. വിവാഹ ജീവിതത്തില്‍ പെരുത്തക്കേടുകള്‍ ഉണ്ടായാല്‍ തന്നെ ഭാര്യയാണ് അതെല്ലാം നേരെയാക്കി എടുത്തത്. പെട്ടെന്ന് എടുത്തു ചാടി ജീവിതം തകര്‍ക്കരുതെന്ന് പറഞ്ഞെങ്കിലും കാവ്യ തന്റെ നിലപാടില്‍ ഉറച്ചു നിന്നു.

കാവ്യ വിവാഹ മോചനത്തിനൊരുങ്ങിയ വാര്‍ത്ത മഞ്ജു വാര്യരുടെ ശ്രദ്ധയില്‍ എത്തിച്ചു. ദിലീപിന്റെ ഉറപ്പിന്റെ പുറത്താണ് കാവ്യ വരുന്നതെന്ന് പറഞ്ഞപ്പോള്‍ ഏതൊരാള്‍ക്കും തോന്നുന്ന സംശയം മഞ്ജുവാര്യരിലും ഉണ്ടായി. എന്നാല്‍ അതേക്കുറിച്ചു ദിലീപിനോടു ചോദിക്കുകയോ തന്റെ കൂട്ടുകാരികളോടു സൂചിപ്പിക്കുകയോ ചെയ്തില്ല.

എങ്കിലും ഒരു കനലായി കാവ്യയുടെ വിവാഹ മോതന ശ്രമം മനസ്സില്‍ കിടന്നു. അക്കാര്യത്തില്‍ സത്യാവസ്ഥ എത്രയുണ്ടെന്നറിയാന്‍ മഞ്ജു വാര്യര്‍ കാവ്യയെ വിളിച്ചു. മഞ്ജു എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പു തന്നെ കാവ്യ പൊട്ടിക്കരഞ്ഞു. നിശാലിന്റെ വീട്ടില്‍ നിന്നുണ്ടോ പീഡന കാര്യം പൊപൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞു. അതു ശരിയാമെന്ന് വിശ്വസിക്കാന്‍ പൂര്‍ണ്ണമായും മഞ്ജു വിനും കഴിഞ്ഞില്ല.

കാവ്യ നിശാല്‍ വിഷയം മാധ്യമങ്ങളില്‍ വന്നു കൊണ്ടിരുന്നപ്പോള്‍ ചില സുഹൃത്തുക്കള്‍ മഞ്ജുവിനെ വിളിച്ചു ചില അപകട സൂചനകള്‍ നല്‍കി. ആരോടും ഒന്നും പറയുകയോ ചോദിക്കുകയോ ഉണ്ടായില്ലെങ്കില്‍ പോലും തലയില്‍ ചേര്‍ന്നിരിക്കുന്ന അവസ്ഥയായിരിനിനു മഞ്ജുവിന്,നിശാലുമായി വേര്‍ പിരിയുന്നത് തനിക്കിഷ്ടമല്ലെന്നും എന്നാല്‍ ഒരു സ്ത്രീക്കും സഹിക്കാന്‍ പറ്റാത്ത രീതിയിലുള്ള ക്രൂരതകളാണു താന്‍ അനുഭവിക്കുന്നതെന്നുമുള്ള തിരക്കഥയിലെ മറ്റൊരു ശ്രീവിദ്യയായി മാറുകയാണ്. 

കാവ്യ എന്നുവരെ പറയാന്‍ പിആര്‍ഒ വര്‍ക്കുകള്‍ ചെയ്തു. സിനിമാഭിനയ കാലത്ത് യാതൊരുവിധ ചീത്ത പേരും കേള്‍പ്പിക്കാത്ത കാവ്യയുടെ വിവാഹ ജീവിതത്തില്‍ വില്ലന്‍ കളിച്ചത് ആരെണെന്ന് പലര്‍ക്കും അറിയാമായിരുന്നു. വില്ലന്‍ ശക്തനായതു കൊണ്ട് സ്വയം നശിക്കാന്‍ പലരും തയ്യാറായില്ല. അതുകൊണ്ട് കുറ്റം നിശാലിനും കുടുംബത്തിനും മാത്രമായി പങ്കു വച്ചു.

കാര്യങ്ങള്‍ കൈവിട്ടു പോയെന്നു മനസ്സിലാക്കിയ നിശാലും അമ്മയും കാവ്യക്കെതിരെ എല്ലാ തെളിവുകളും എറിഞ്ഞു. തന്റെ മകനെ കൊലപ്പെടത്താന്‍ ദിലീപ് ഗുണ്ടകളെ ഏര്‍പ്പാടാക്കിയെന്ന അമ്മയുടെ വെളിപ്പെടുത്തല്‍ നിശാല്‍ തെളിവുകള്‍ സഹിതം പുറപ്പെടുവിച്ചപ്പോഴാണ് കാവ്യയുടെ മേല്‍ കരിനിഴല്‍ വീണതും വാവഹമോചനം നിര്‍ത്തിച്ചു മേടിക്കുന്നതാണെന്നു മനസ്സിലായത്. കാവ്യയുടെ പിന്നല്‍ പാരപോലെ ഉറച്ചു നിന്ന് എന്തും ചെയ്യാന്‍ ദിലീപുണ്ടായിരുന്നു എന്ന് ചിലര്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളൂ.  മനസ്സു കൊണ്ട് അവരില്‍ പലരും ദിലീപില്‍ ശക്തന്‍ ദിലീപാണന്നറിയാവുന്നത് കൊണ്ട് അയാളെ വെറുപ്പിച്ചുമില്ല എന്നു മാത്രം.

ദിലീപും കാവ്യയും വ്യക്തമായി തീരുമാനമെടുത്ത ശേഷം അരങ്ങേറിയ നാടകം ഇടവേള ബാബുവും കെ. ബി. ഗണേഷ് കുമാറും വൈകിയാണറിഞ്ഞത്. ഒരു ദിവസം മൂന്നു പേരും സംസാരിച്ചിരിക്കെ വിഷയം കാവ്യിലേക്കു ചെന്നു. കാവ്യ എല്ലാം ഉപേക്ഷിച്ചു വരികയാണന്നു ദിലീപ് സൂചിപ്പിച്ചപ്പോള്‍ തന്നെ ഇടവേള ബാബുവും ഗണേഷു കുമാറും അപകടം മണത്തറിഞ്ഞു.

Read more topics: # dileep kavya issue pallisseri
dileep kavya issue pallisseri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES