Latest News

കൈയില്‍ മയില്‍പ്പീലി പിടിച്ച് നടപ്പുരയിലൂടെ ക്യൂട്ട്‌നെസ് കാട്ടി ഓടി ജാസ്മിന്‍ ജാഫര്‍; ക്ഷേത്ര കുളത്തിലിറങ്ങി കാല്‍ കഴുകിയതും കളി കാര്യമായി; ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

Malayalilife
കൈയില്‍ മയില്‍പ്പീലി പിടിച്ച് നടപ്പുരയിലൂടെ ക്യൂട്ട്‌നെസ് കാട്ടി ഓടി ജാസ്മിന്‍ ജാഫര്‍; ക്ഷേത്ര കുളത്തിലിറങ്ങി കാല്‍ കഴുകിയതും കളി കാര്യമായി; ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ അനുമതിയില്ലാതെ റീല്‍സ് ചിത്രീകരിച്ച ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സറും റിയാലിറ്റി ഷോ താരവുമായ ജാസ്മിന്‍ ജാഫറിനെതിരെ ഗുരുവായൂര്‍ ദേവസ്വം. സംഭവത്തെത്തുടര്‍ന്ന് ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താനും വിവിധ പൂജകളും ശീവേലികളും ആവര്‍ത്തിക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലികളും വീണ്ടും നടത്തും. ചൊവ്വാഴ്ച ഉച്ചവരെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് നിയന്ത്രണമുണ്ടാകും.

ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകുന്നതും നടപ്പുരയില്‍ നിന്ന് ചിത്രീകരിച്ചതുമായ റീല്‍സ് ജാസ്മിന്‍ ജാഫര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഇത് വിവാദമായതോടെയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയത്. നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കുന്നത് കോടതി വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍, പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്ന ക്ഷേത്രക്കുളത്തില്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിവാദം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജാസ്മിന്‍ ജാഫര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് റീല്‍സ് നീക്കം ചെയ്യുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. താന്‍ ചെയ്തത് അറിവില്ലായ്മ കൊണ്ടാണെന്നും ആരെയും വേദനിപ്പിക്കാനോ പ്രശ്‌നമുണ്ടാക്കാനോ ഉദ്ദേശിച്ചല്ലെന്നും അവര്‍ വിശദീകരിച്ചു. തന്റെ വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മനസിലാക്കുന്നുവെന്നും തെറ്റിന് ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചിരുന്നു.

എന്നാല്‍, ജാസ്മിന്റെ ക്ഷമാപണം ദേവസ്വം അധികൃതര്‍ തള്ളിയിട്ടുണ്ട്. സംഭവത്തില്‍ 2.6 മില്യണ്‍ ആളുകളാണ് റീല്‍സ് നീക്കം ചെയ്യുന്നതുവരെ കണ്ടത്. ഏകദേശം എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സാണ് ജാസ്മിന് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്. 1.5 മില്യണ്‍ യൂട്യൂബ് സബ്‌സ്‌ക്രൈബര്‍മാരും ഇവര്‍ക്കുണ്ട്.

ഇതിനുമുമ്പ് ഏപ്രിലില്‍, കിഴക്കേനടയിലെ ഭണ്ഡാരത്തിനു മുകളിലെ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോയെടുത്തതിന് ജസ്‌ന സലീമിനെതിരെയും ഗുരുവായൂര്‍ ദേവസ്വം കേസ് എടുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനായിരുന്നു ഈ നടപടി.

ക്ഷേത്രക്കുളത്തില്‍ നടന്ന സംഭവത്തില്‍ ജാസ്മിന്‍ ജാഫര്‍ക്കെതിരെയും ക്ഷേത്രത്തിലെ നടപടികള്‍ക്കെതിരെയും സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പുണ്യാഹം നടത്തുന്നത് ക്ഷേത്രത്തിന്റെ ശുദ്ധീകരണം ലക്ഷ്യമാക്കിയാണ്.

അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ 6ലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ജാസ്മിന്‍ ജാഫര്‍. ഓണത്തോടനുബന്ധിച്ച് താരം പങ്കുവെച്ച പുതിയ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. കേരള സാരി ഉടുത്ത്, മുല്ലപ്പൂ ചൂടി, കയ്യില്‍ കുപ്പിവളകളണിഞ്ഞ ജാസ്മിന്റെ നാടന്‍ ലുക്കിലാണ് താരം എത്തിയത്.

ബ്യൂട്ടി വ്ളോഗുകളിലൂടെയാണ് ജാസ്മിന്‍ ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് താരം കൂടുതല്‍ പ്രേക്ഷക പ്രീതി നേടാന്‍ തുടങ്ങിയത്. ഷോയിലെ ചില വിവാദങ്ങള്‍ക്കിടയിലും പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു. സഹമത്സരാര്‍ത്ഥിയായിരുന്ന ഗബ്രിയുമായുള്ള സൗഹൃദവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

guruvayur temple to purification

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES