Latest News

പരസ്പരം സീരിയലിന്റെ ക്ലൈമാക്‌സിന് ബാഹുബലി എഫക്‌സ് ഉള്‍പ്പെടുത്താന്‍ പറ്റുമോ; ഒന്നും അറിയാത്ത ആള്‍ക്കാരാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നത്; ട്രോളന്മാരോട് പൊട്ടിത്തെറിച്ച് പരസ്പരം നായിക ഗായത്രി അരുണ്‍

Malayalilife
പരസ്പരം സീരിയലിന്റെ ക്ലൈമാക്‌സിന് ബാഹുബലി എഫക്‌സ് ഉള്‍പ്പെടുത്താന്‍ പറ്റുമോ; ഒന്നും അറിയാത്ത ആള്‍ക്കാരാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നത്; ട്രോളന്മാരോട് പൊട്ടിത്തെറിച്ച് പരസ്പരം നായിക ഗായത്രി അരുണ്‍

സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ട് നിറഞ്ഞതാണ് പരസ്പരം സീരിയലിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍. 1500 എപ്പിസോഡുകള്‍ പിന്നിട്ട് സീരിയല്‍ അവസാനിച്ചപ്പോള്‍ നായകനും നായികയും ക്യാപ്‌സൂള്‍ ബോംബ് പൊട്ടി പമരിക്കുന്ന രംഗങ്ങളാണ് പ്രേക്ഷകര്‍ കണ്ടത്. സീരിയലിന്റെ വിഷ്വല്‍ എഫക്ടിന് ട്രോളുകള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ വിമര്‍ശനങ്ങളോട് പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് സീരിയലിലെ നായിക കൂടിയായിരുന്ന ഗായത്രി അരൂണ്‍. മനോരമയക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രോളുകളെ അതിരൂക്ഷഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്. 


'ചില പരിഹാസങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ഈ സീരിയലിലെ ചില സീനുകളില്‍ പിറകില്‍ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ഓരോ സ്ഥലങ്ങളും മറ്റും കാണിക്കുന്നതെന്ന് പറഞ്ഞ് പരിഹസിച്ചിരുന്നു. ഇതിന്റെ ടെക്‌നിക്കാലിറ്റിയെ പറ്റി ഒന്നും അറിയാത്ത ആള്‍ക്കാര്‍ ആണ് ഇത് പ്രചരിപ്പിക്കുന്നത്. ഞാന്‍ സ്‌ക്രിപ്റ്റ് എഴുതി അഭിനയിച്ചത് പോലെ ആണ് ചില ട്രോളുകള്‍ വരുന്നത്. ശരിക്കും അതിനകത്ത് എന്റെ കണ്‍സെപ്റ്റ് ഒന്നും തന്നെ ഇല്ല. ഞാന്‍ അഭിനയിക്കുന്നേയുള്ളൂ. അതിലെ ഗ്രാഫിക് സീക്വന്‍സ് എല്ലാം ഗ്രീന്‍ മാറ്റില്‍ ചെയ്യുന്നതാണ്. ഈ ഗ്രീന്‍ മാറ്റ് എന്താണെന്നോ അതെങ്ങനെ ഗ്രാഫിക്‌സ് ചെയ്യുന്നു എന്നോ അറിയാത്ത ആളുകളാണ് ഇതിനെ ട്രോള്‍ ആയിട്ട് ഇറക്കുന്നത്.

പുറകില്‍ കര്‍ട്ടന്‍ വച്ച് ചെയ്യുന്നതാണെന്ന് പറഞ്ഞ് പരത്തുന്നത്. പിന്നെ സീരിയലിന് അതിന്റേതായ ലിമിറ്റേഷന്‍സ് ഉണ്ട്. ബാഹുബലി സിനിമയില്‍ ഗ്രീന്‍ മാറ്റ് ചെയ്ത പോലെ ഒരിക്കലും പരസ്പരം സീരിയലില്‍ ചെയ്യാന്‍ പറ്റില്ല. കോടികളുടെ വ്യത്യാസമാണ് രണ്ടും തമ്മില്‍ ഉള്ളത്. ഒരു ദിവസം രണ്ട് എപ്പിസോഡുകളാണ് ഷൂട്ട് ചെയ്യേണ്ടത്. സമയത്തിന്റെ, ടെക്‌നിക്കല്‍ ഫിനിഷിന്റെ, ഫണ്ടിന്റെ ഒക്കെ ലിമിറ്റേഷന്‍സ് ഉണ്ട്. അപ്പൊള്‍ ഒരിക്കലും ഇത്രയധികം പെര്‍ഫക്ഷന്‍ ഒരു മെഗാ സീരിയലില്‍ പ്രതീക്ഷിക്കരുത്.' ഗായത്രി പറഞ്ഞു.

gayatri suresh against trollers parasparam serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES