Latest News

'ലവ് ആന്റ് ലോസ്റ്റ്' എന്ന ഷോയിലൂടെയാണ് ശ്രദ്ധ നേടിയ അവതാരക ദുര്‍ഗ്ഗ മേനോന്‍ അന്തരിച്ചു; കാരണം 15നും 40നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ബാധിക്കുന്ന ആ രോഗം !?

Malayalilife
 'ലവ് ആന്റ് ലോസ്റ്റ്' എന്ന ഷോയിലൂടെയാണ്  ശ്രദ്ധ നേടിയ അവതാരക  ദുര്‍ഗ്ഗ മേനോന്‍ അന്തരിച്ചു; കാരണം 15നും 40നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ബാധിക്കുന്ന ആ രോഗം !?

ടെലിവിഷന്‍ അവതാരകയായ ദുര്‍ഗ്ഗ മേനോന്‍  ഏറെ ശ്രദ്ധപിടിച്ചുപറ്റിയ നടിയായിരുന്നു. കിരണ്‍ ടിവിയിലെ 'ലവ് ആന്റ് ലോസ്റ്റ്'  എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ അവതാരികയാണ് ദുര്‍ഗ്ഗ. ലവ് ആന്റ് ലോസ്റ്റ്' എന്ന ടിവി ചാറ്റ് ഷോയിലൂടെയാണ് ദുര്‍ഗ്ഗ ശ്രദ്ധേയയായത്. 'ലവ് ആന്റ് ലവ് ഒണ്‍ലി' എന്ന ഷോയും ദുര്‍ഗ്ഗ ചെയ്തിരുന്നു. അതു കൂടാതെ ഒരുപാട് സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ടെങ്കിലും ദുര്‍ഗ്ഗയുടെ ലവ് ആന്റ് ലോസ്റ്റ് എന്ന ഷോയാണ് ഏറെ ശ്രദ്ധ നേടിയത്. പ്രണയബന്ധ കഥകള്‍ പരസ്പരം പങ്കുവെച്ചിരുന്ന ചാറ്റ് ഷോ ആയിരുന്നു 'ലവ് ആന്റ് ലോസ്റ്റ്'. എപ്പോഴും ആക്ടീവായിരുന്നു ദുര്‍ഗ്ഗ. 

35 വയസ്സുള്ള ഗുര്‍ഗ്ഗ ഓട്ടോ ഇമ്യൂണ്‍ ഡിസീസായ ലുപസിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ ഒരു മാസത്തോളമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ദുര്‍ഗ്ഗ ശ്വസിച്ചിരുന്നത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.രോഗ പ്രതിരോധ സംവിധാനം സ്വന്തം ശരീര കലകളെ തന്നെ നശിപ്പിക്കുന്ന രോഗമാണ് ലുപസ്. '

ലൂപ്പസ് രോഗം എന്താണെന്ന് പലര്‍ക്കും അറിയില്ല. ശരീരത്തിന്റെ പ്രതിരോധശേഷി സ്വന്തം ശരീര അവയവങ്ങളെ തന്നെ ബാധിക്കുന്ന അവസ്ഥയാണ് ലൂപ്പസ് രോഗം.15നും 40നും ഇടയില്‍ പ്രായമുളള സ്ത്രീകളെ ബാധിക്കുന്ന ഒരു വാതരോഗമാണ് ഇത്. ചിലരില്‍ രോഗലക്ഷണങ്ങള്‍ ആദ്യഘട്ടം തന്നെ പ്രകടമാകുമ്പോള്‍ ചിലരില്‍ പതുക്കെയാണ് ഈ രോഗലക്ഷണം പ്രകടമാകുന്നത്. സ്ത്രീകളിലാണ് ഈ രോഗം അധികവും കണ്ടുവരുന്നതും. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ലക്ഷത്തില്‍ മൂന്നു പേര്‍ക്കാണ് ലൂപ്പസ് രോഗം ബാധിക്കുന്നത്.

എപ്പോഴും അനുഭവപ്പെടുന്ന തളര്‍ച്ച ലൂപ്പസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. അതുപോലെതന്നെ  വിട്ടുമാറാത്ത പനി, ക്ഷീണത്തോടൊപ്പം ഉണ്ടാകുന്ന വിളര്‍ച്ചയും രോഗലക്ഷണമാണ്. സന്ധിവേദന , തൊലിപ്പുറത്തുണ്ടാകുന്ന പാടുകള്‍, മറുകുകള്‍, സൂര്യപ്രകാശം ഏറ്റാല്‍ ശരീരം ചുവന്ന് തടിക്കുന്ന അവസ്ഥ, വായിലുണ്ടാകുന്ന വ്രണങ്ങള്‍, അതികഠിനമായ മുടികൊഴിച്ചില്‍ എന്നിവയൊക്കെ ലൂപ്പസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. കൂടാതെ ശ്വാസംകോശം, ഹൃദയം തുടങ്ങിയവയുടെ നീര്‍ക്കെട്ടുമൂലം നെഞ്ചുവേദനയും ശ്വാസം മുട്ടലും അനുഭവപ്പെടാം.രക്തപരിശോധന,സ്‌കിന്‍ ബയോപ്സി എന്നിവയാണ് രോഗനിര്‍ണ്ണയ മാര്‍ഗങ്ങള്‍. രോഗം കണ്ടെത്താന്‍ വൈകിയാല്‍ ചിലപ്പോള്‍ മരണം പോലും സംഭവിക്കാം. 

ദുര്‍ഗ്ഗയുടെ വിയോഗവാര്‍ത്ത ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ദുര്‍ഗ്ഗയുടെ ഭര്‍ത്താവ് വിനോദിനും മകന്‍ ഗൗരിനാഥിനുമൊപ്പമായിരുന്നു താമസം

durga-menon- death-disease-which-affects only women

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES