നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരങ്ങളാണ്. മൂത്തമകള്‍ അഹാന സിനിമയിലും തിളങ്ങി നില്ക്കുന്ന താരമാണ്. രണ്ടാമത്തെ മകള്‍ ഇഷാനിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാമത്തെ മകള്‍ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലെ ചിരപരിചിത മുഖമാണ്. സഹോദരിമാരെ പോലെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാന്‍സ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇന്‍സ്റ്റഗ്രാമില്‍ വലിയൊരു ആരാധകവൃന്ദത്തെ തന്നെ ദിയ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.
ലോക്ക് ഡൗണ്‍ കാലത്താണ് ദിയ കൃഷ്ണ സോഷ്യല്‍മീഡിയയിലും യുട്യൂബിലും സജീവമായത്. വെറുമൊരു യുട്യൂബര്‍ മാത്രമല്ല ദിയ കൃഷ്ണ ഓ ബൈ ഓസി എന്ന പേരില്‍ വസ്ത്രങ്ങളുടെയും ഫാന്‍സി ആഭരണങ്ങളുടെയും ബിസിനസും ദിയ കൃഷ്ണയ്ക്കുണ്ട്. ജീവിതത്തില്‍ ഇതുവരെ സംഭവിച്ച ഒട്ടുമിക്ക കാര്യങ്ങളും തന്റെ ആരാധകരോട് ദിയ പങ്കിടാറുണ്ട്. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയായിരുന്നു.
ദിയ കൃഷ്ണയുടെ ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലാകുകയാണ്. ദിയ കൃഷ്ണ താന്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കിയത്. സുഹൃത്ത് അശ്വിന് ഗണേഷ് പ്രെപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്. സിനിമാ സ്റ്റൈലിലായിരുന്നു പ്രൊപ്പോസല്‍. അശ്വിന് സര്‍പ്രൈസായാണ് തന്നെ പ്രൊപ്പോസ് ചെയ്തതെന്നും അങ്ങനെയൊരു ഇവന്റ് തയ്യാറാക്കിയതായി തനിക്ക് മുന്‍കൂട്ടി അറിയാമായിരുന്നില്ലെന്നും ദിയ പറഞ്ഞിരുന്നു.
ഇപ്പോഴിതാ, പ്രണയം തുടങ്ങിയ സാഹചര്യത്തില്‍ ദിയ കൃഷ്ണയ്ക്ക് അശ്വിന് ഗണേഷിന്റെ അമ്മ 'മീനമ്മ'യാണ്. മീനാക്ഷി എന്ന മീനമ്മയെ കാണാന്‍ ദിയ അശ്വിന്റെ വീട്ടിലെത്തി. തീര്‍ത്തും സാധാരണ കുടുംബമാണ് അശ്വിന് ഗണേഷിന്റേത് എന്ന് മനസിലാക്കാം. അമ്മയാണ് ഈ വീടിന്റെ താരം. ദിയ വെറുതെ ചെന്നതല്ല. മീനമ്മയുടെ പ്രത്യേക ക്ഷണമുണ്ട്. വന്നാല്‍ വെറുംകൈയോടെ വിടില്ല 'തങ്കമകന്' എന്ന് ദിയ വിളിക്കുന്ന അശ്വിന്റെ അമ്മ മീനാക്ഷി.
തമിഴ് ചുവയോടെയാണ് 'മീനമ്മ' സംസാരിക്കുക. 'ഷോഡ' അഥവാ സോഡ കുടിയ്ക്കാനാണ് ദിയയെ വിളിച്ചതെങ്കിലും മീനമ്മയുടെ അടുക്കളയില്‍ പ്രത്യേകം വിഭവം ഒരുങ്ങി. മുന്തിരി, നര്ന്നാരി സര്‍ബത്ത്, പലഹാരങ്ങള്‍ എന്നിവ തയാറാക്കുന്ന ജോലിയാണ് മീനമ്മ ചെയ്യുന്നത്