Latest News

ആതിര പ്രവീണ്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും; നീയും ഞാനും സീരിയലിലെ കൃഷ്ണയുടെ കുടുംബവിശേഷങ്ങള്‍

Malayalilife
ആതിര പ്രവീണ്‍ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയും; നീയും ഞാനും സീരിയലിലെ കൃഷ്ണയുടെ കുടുംബവിശേഷങ്ങള്‍

മിനിസ്‌ക്രീന്‍ സീരിയലുകള്‍ക്ക് വലിയ മാറ്റങ്ങള്‍ വരുത്തി എത്തിയ ചാനലാണ് സീ കേരളം. ദൃശ്യമികവും സിനിമ കാണുന്ന തരത്തിലെ അനുഭൂതിയുമാണ് സീകേരളത്തില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന സീരിയലുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സീരിയലുകള്‍ക്ക് വലിയ പ്രേക്ഷക പ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചാനലിലെ ഹിറ്റ് സീരിയലാണ് നീയും ഞാനും. വേറിട്ട പ്രണയകഥയാണ് സീരിയല്‍ പറയുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുളള സീരിയല്‍ എന്ന അവകാശവാദവുമായാണ് നീയും ഞാനും എത്തിയത്. ഒരുകാലത്ത് നിരവധി സീരയലുകളുടെ ഭാഗമായിരുന്ന ഷിജു ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം മിനി സ്‌ക്രീനിലേക്ക് തീരിച്ചെത്തിയ സീരിയല്‍ കൂടിയാണ് ഇത്.

പ്രണയിക്കാന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്ന കമിതാക്കളുടെ കഥ കൂടിയാണ് 'നീയും ഞാനും'. 45കാരനായ രവിവര്‍മ്മനായിട്ടാണ് ഷിജു മിനിസ്‌ക്രീനലൂടെ തിരിച്ചു വരവ് നടത്തിയത്. എട്ടു വര്‍ഷത്തിന് ശേഷം മിനിസ്‌ക്രിനിലേക്ക് തിരിച്ചെത്തിയ താരത്തെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഒരു ആഗോള ബിസിനസ് ശൃംഖലയുടെ ഉടമയാണ് നായക കഥാപാത്രമായ 45 കാരന്‍ രവിവര്‍മന്‍. തിരക്കിട്ട ബിസിനസ് ജീവിതത്തിനിടെ വ്യക്തി ജീവിതവും അദ്ദേഹം മറന്നു പോകുന്നു. 

വിവാഹം കഴിക്കാന്‍ മറന്നു പോയ രവി വര്‍മന്‍ ഒടുവില്‍ ശ്രീലക്ഷ്മി എന്ന 20കാരിയുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് പരമ്പരയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. സുസ്മിത എന്ന നടിയാണ് ശ്രീക്ഷ്മി എന്ന കഥാപാത്രമായി എത്തുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ മുടങ്ങാതെ കാണുന്ന സീരിയലായി മാറിക്കഴിഞ്ഞു നീയും ഞാനും. സീരിയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് കൃഷ്ണ. ആതിര പ്രവീണ്‍ എന്നതാരമാണ് കൃഷ്ണയായി എത്തുന്നത്. വിവാഹിതയാണ് ാതംര. പ്രവീണ്‍ ആണ് താരത്തിന്റെ ഭര്‍ത്താവ് ഒരു മകളുമുണ്ട് ഇവര്‍ക്ക്. ഫ്യൂച്ചര്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്.


 

Read more topics: # neeyum najanum,# serial,# krishna,# athira praveen
neeyum najanum serial krishna athira praveen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക