മാളവികാ മണിക്കുട്ടൻ എന്ന് പറഞ്ഞാൽ ഓര്മ വരണമെന്നില്ല. പക്ഷേ 'അമ്മ സീരിയലിലെ കുട്ടി ചിന്നു എന്നുപറഞ്ഞാൽ ഓർമ്മകാണുമല്ലോ. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന റിയാലിറ്റി ഷോയില്‍ വിന്നറായാണ് ഈ മിടുക്കി കുട്ടിയുടെ എല്ലാ വളർച്ചയും. ഏഷ്യനെറ്റില്‍ അമ്മ എന്ന പരമ്പരയില്‍ ചിന്നുവായി വേഷമിട്ട മാളവിക വളരെ വേഗത്തിലാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ആദ്യമായും അവസാനമായും അഭിനയിച്ച സീരിയലാണ് 'അമ്മ. അത് തന്നെയാണ് ഇന്നും പ്രേക്ഷകരുടെ ഉള്ളിൽ ഉള്ളത്. സൂപ്പര്‍സ്റ്റാറിന്റെ പേരിലുള്ള അവാര്‍ഡ് സ്വന്തമാക്കിയിട്ടും മാളവിക മണിക്കുട്ടന് മലയാള സിനിമകളിലൊന്നും അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ആ കൊച്ചുമിടുക്കിയുടെ കഴിവ് അംഗീകരിച്ച തമിഴ് സിനിമാ ലോകം മികച്ച ഒരു വേഷം നല്‍കി മാളവികയെയും സിനിമയിലെടുത്തു. പക്ഷെ അവിടെയും വിജയം കാണാൻ സാധിച്ചില്ല.
കണ്ടാല്‍ കേരളത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചുവളര്‍ന്ന നാടൻ കുട്ടിയെപ്പോലെ തോന്നുമെങ്കിലും ദുബായിലാണ് താരം താമസിക്കുന്നത്. താരത്തിന് മയൂക്ക് എന്ന ഒരു സഹോദരൻ കൂടിയുണ്ട്. പഠിത്തം നോക്കി മുന്നോട്ട് പോയെങ്കിലും സിനിമയാണ് താരത്തിന്റെ ഏറ്റവും വല്യ ആഗ്രഹം. അഭിനയത്തേക്കാളും കൂടുതല്‍ നൃത്തത്തോടാണ് പ്രിയം. ശാസ്ത്രീയ നൃത്തം മാളവിക അഭ്യസിക്കുന്നുണ്ട്. സിനിമാതാരം ആശാശരത്തിന്റെ കീഴിലാണ് നൃത്തം പഠിക്കുന്നത്. ആശയ്ക്ക് സ്വന്തമായി പണ്ട് മുതലേ ഡാൻസ് സ്‌കൂൾ ഉണ്ട്. റീലോയിറ്റി ഷോയിലൂടെ സീരിയലിൽ എത്തിയെങ്കിലും സിനിമയിൽ എത്താൻ താരത്തിന് സാധിച്ചില്ല. ആകെ വന്നത് ഒരു തമിഴ് ചിത്രമാണ്. പക്ഷെ അതും വിജയം കണ്ടില്ല. തമിഴ് പ്രേക്ഷരിൽ അത്രത്തോളം എത്തിയില്ല ആ കഥാപാത്രം. പക്ഷേ മലയാളത്തിൽ ഇനി താരം അഭിനയിച്ചില്ലെങ്കിൽ പോലും 'അമ്മ സീരിയലിലെ ചിന്നു തന്നെ ധാരാളമാണ് പ്രേക്ഷകർ ഓർത്തിരിക്കാൻ.
സിനിമയില്‍ നിന്ന് അല്പം വിട്ടുനിന്ന് പൂജ ഉമശങ്കര്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്ന 'വിടിയും മുന്‍' എന്ന ചിത്രത്തിലാണ് മാളവികയുടെ അരങ്ങേറ്റം. നന്ദിനി എന്നാണ് മാളവിക ചെയ്ത കഥാപാത്രത്തിന്റെ പേര്. മാളവികയുടെ അഭിനയം കണ്ട് ഞാന്‍ ഞെട്ടിപ്പോയെന്നും കഴിവുള്ള നടിയാണെന്നും പൂജ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തമാശയ്ക്കാണെങ്കിലും മാളവികയുമായി ഒരു മത്സരത്തിനൊരുങ്ങുകയാണ് പൂജ. അവരുടെ സംവിധായകന്‍ പറഞ്ഞിട്ടുണ്ടത്രെ വളരെ കഴിവുള്ള നടിയാണ് മാളവികയെന്നും അതുകൊണ്ട് പൂജയുടെ കഥാപാത്രം വെല്ലുവിളിയുള്ളതാണെന്നും. അഭിനയിച്ചുതുടങ്ങിയപ്പോള്‍ അത് തനിക്ക് മനസ്സിലായെന്നും പൂജ പറഞ്ഞിരുന്നു.