Latest News

ഡിഗ്രി കഴിഞ്ഞുള്ള ഇടവേളയില്‍ ഓഡിഷനെത്തി;ഓഡിഷന്‍ വിജയിച്ച ശേഷവും പിന്‍വാങ്ങാന്‍ ആലോചന; ഒടുവില്‍ അപ്രതീക്ഷിത വിജയം; സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 വിജയ കിരീടം ചൂടി എറണാകുളം സ്വദേശിയായ അരവിന്ദ്

Malayalilife
ഡിഗ്രി കഴിഞ്ഞുള്ള ഇടവേളയില്‍ ഓഡിഷനെത്തി;ഓഡിഷന്‍ വിജയിച്ച ശേഷവും പിന്‍വാങ്ങാന്‍ ആലോചന; ഒടുവില്‍ അപ്രതീക്ഷിത വിജയം; സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 വിജയ കിരീടം ചൂടി എറണാകുളം സ്വദേശിയായ അരവിന്ദ്

സംഗീത പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 9 ല്‍ അരവിന്ദ് വിജയിയായി. എറണാകുളം അങ്കമാലിയിലെ അറ്റ്‌ലസ് കണ്‍വെന്‍ഷന്‍ സെറ്ററില്‍ ഞായറാഴ്ച വൈകീട്ട് ആറുമണി മുതല്‍ തുടങ്ങിയ ഗ്രാന്റ് ഫിനാലെയില്‍ അരവിന്ദ്, നന്ദ, ദിഷ, അനുശ്രീ, ബല്‍റാം എന്നിവരാണ് ഫൈനലിസ്റ്റുകളായിരുന്നത്. ഒപ്പം പ്രേക്ഷകര്‍ തിരഞ്ഞെടുത്ത  ശ്രീരാഗും ഫൈനലില്‍ എത്തി. 

പ്രശസ്ത ഗായകന്‍ ഹരിഹരന്‍, നടി വിദ്യാ ബാലന്‍ എന്നിവര്‍ ഗ്രാന്‍ഡ് ഫിനാലെ ചടങ്ങില്‍ പങ്കെടുത്തു.മത്സരാര്‍ത്ഥിക്ക് ഇഷ്ടഗാനം പാടന്‍ പറ്റുന്ന ചോയിസ് റൗണ്ട്, രണ്ടുപേര്‍ ഒന്നിച്ച് പാടുന്ന വണ്‍ വേഴ്‌സസ് വണ്‍ റൗണ്ട് എന്നിങ്ങനെയായിരുന്നു ഫൈനലിലെ രണ്ട് റൗണ്ടുകള്‍. കെഎസ് ചിത്ര, സുജാത,സിത്താര കൃഷ്ണകുമാര്‍, വിധു പ്രതാപ് എന്നിവരായിരുന്നു ഫൈനലിലെ ജഡ്ജിമാര്‍. ഹരിഹരനായിരുന്നു ചീഫ് ജഡ്ജ്. 

രണ്ട് റൗണ്ടുകളായി നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പൊയന്റ് നേടിയാണ് അരവിന്ദ് വിജയിയായത്. എല്‍ഇഡി സ്‌ക്രീനിലാണ് വിജയി തെരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാര്‍ സിംഗര്‍ പോപ്പുലര്‍ മത്സാര്‍ത്ഥിയായി ശ്രീരാഗ് തെരഞ്ഞെടുക്കപ്പെട്ടു.  ഹരിഹരന്‍, സുജാത അടക്കമുള്ള ?ഗായകരുടെയും അഭിനേതാക്കളുടെയും നീണ്ട നിര തന്നെ ഫിനാലെ വേദിയെ മാറ്റ് കൂട്ടാന്‍ എത്തിച്ചേര്‍ന്നിരുന്നു. ഹരിഹരന്റെയും സ്റ്റീഫന്‍ ദേവസ്യയുടെയും ഗംഭീര പ്രകടനത്തിനും വേദി സാക്ഷിയായി. 

ഡിഗ്രി കഴിഞ്ഞതിന് ശേഷം ഒരു ചെറിയ ഇടവേളയില്‍ ആണ് സ്റ്റാര്‍ സിംഗറിലെത്തിയതെന്നും വിജയം അപ്രതീക്ഷിതമായിരുന്നുവെന്നും അരവിന്ദ് പറയുന്നു.കഴിവിനൊപ്പം ഭാഗ്യവും ചേര്‍ന്നതാണ് ഈ കിരീടം എനിക്ക് ലഭിക്കാന്‍ കാരണമെന്നാണ്  വിശ്വസിക്കുന്നത്.

തനിക്ക് കാര്യമായ താല്‍പ്പര്യം ഉണ്ടായിരുന്നില്ല ഷോയില്‍ പങ്കെടുക്കാനെത്തും. അച്ഛനും അമ്മയും നല്ല രീതിയില്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും അരവിന്ദ് പറയുന്നു. മുന്‍പും റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത അനുഭവമായിരുന്നു എന്നെ പിന്നോട്ട് വലിച്ചത്. ഓഡിഷന്‍ വിജയിച്ച ശേഷവും പിന്‍വാങ്ങാന്‍ ഞാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ ഈ വേദിയില്‍ എത്തി.

സ്റ്റാര്‍ സിംഗര്‍ വേദിയിലേക്ക് വരാന്‍ മുന്‍പും ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു അര്‍ദ്ധ സമ്മതത്തോടെ ഈ വേദിയില്‍ എത്തിയത് ഈ സീസണിലായിരുന്നു. വന്ന് കഴിഞ്ഞാണ് എനിക്ക് ലഭിച്ച ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ് ഇതെന്ന് മനസിലായത്. എന്നെ സംബന്ധിച്ച് ഒരു ഗാനം ഒരു ടെന്‍ഷനും ഇല്ലാതെ അസ്വദിച്ച്, നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് തൃപ്തിയോടെ പാടി അവസാനിപ്പിക്കാന്‍ സാധിക്കുക എന്നതാണ് വലിയ കാര്യം. അത് പലപ്പോഴും ഈ വേദി തന്നിട്ടുണ്ട്. അതാണ് വിജയത്തിലേക്ക് കൂടി എത്തിച്ചതെന്ന് അരവിന്ദ് പറയുന്നു.

എറണാകുളം ഭവന്‍സിലാണ് അരവിന്ദിന്റെ വിദ്യാഭ്യാസം.അവിടെ ചില സംഗീത മത്സരങ്ങളില്‍ പങ്കെടുത്താണ് മുന്നോട്ട് വന്നത്. എട്ടാം ക്ലാസ് മുതല്‍ യുവജനോത്സവങ്ങളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. കോളേജിലും മത്സരവേദികളില്‍ പങ്കെടുത്തിട്ടുണ്ട് ഞാന്‍. ചില റിയാലിറ്റി ഷോകളില്‍ പങ്കെടുത്ത അനുഭവും ഉണ്ട്. സംഗീതം മുന്നോട്ട് പ്രഫഷനായി കൊണ്ടുപോകണം എന്നാണ് എന്റെ ആഗ്രഹം. 

അച്ഛന്‍ ദിലീപ് നായര്‍ ബിസിനസുകാരനാണ്. അമ്മ ശര്‍മിലി ഹൗസ് വൈഫാണ്. സഹോദരി സായി ഭദ്രയും ഗായികയാണ്.

arvind crowned star singer season 9

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES